ഖത്തർ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ അര്ജന്റീനയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടങ്ങാനായിരുന്നു ഫ്രാൻസിന്റെ വിധി. സൂപ്പർ കിലിയൻ എംബപ്പേ ഹാട്രിക്ക് നേടിയിട്ടും ഫ്രാൻസിന് തുടർച്ചയായ രണ്ടാം വേൾഡ് കപ്പ് നേടാൻ സാധിച്ചില്ല. 120 മിനുട്ടും പെനാൽറ്റി ഷൂട്ട് ഔട്ടും കഴിഞ്ഞ കടുത്ത മത്സരത്തിന് ശേഷമാണ് ഫ്രാൻസ് കീഴടങ്ങിയത്.
എന്നാൽ ഫൈനൽ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ഫ്രാൻസ് താരം കൈലിയൻ എംബാപ്പെ ബുധനാഴ്ച പാരീസ് സെന്റ് ജെർമെയ്‌നുമായി പരിശീലനത്തിന് മടങ്ങിഎതിരിക്കുകയാണ് .ഫൈനൽ കഴിഞ്ഞു വെറും 63 മണിക്കൂറുകൾക്ക് അകം ആണ് എംബപ്പെ പരിശീലനം പുനരാരംഭിച്ചത്.PSG കളിക്കാർക്ക് 10 ദിവസത്തെ അവധി നൽകിയിട്ടുണ്ടെങ്കിലും എംബാപ്പെയെ ഫ്രഞ്ച് ചാമ്പ്യന്റെ പരിശീലന ഗ്രൗണ്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്.ക്വാർട്ടറിലും പ്രീക്വാർട്ടറിലും പുറത്തായവർ വരെ വിശ്രമം കഴിഞ്ഞ് തിരിച്ചുവരാൻ സമയമെടുക്കവെ ആണ് എംബപ്പെ പരിശീലനം പുനരാരംഭിച്ചത്.
ഫൈനലിൽ കളിച്ച എല്ലാ താരങ്ങൾക്കും എല്ലാ ക്ലബുകളും ഒരാഴ്ച അധികം വിശ്രമം നൽകിയിട്ടുണ്ട്.“കൈലിയൻ എംബാപ്പെ ബുധനാഴ്ച പരിശീലനത്തിലേക്ക് മടങ്ങി,” പിഎസ്ജി ട്വീറ്റ് ചെയ്തു.എട്ട് ഗോളുകളുമായി ലോകകപ്പിൽ ടോപ് സ്‌കോറർ ഫിനിഷ് ചെയ്ത എംബാപ്പെയെ ജനുവരി വരെ പ്രതീക്ഷിച്ചിരുന്നില്ല, ഡിസംബർ 28 ന് സ്ട്രാസ്‌ബർഗുമായുള്ള ലീഗ് 1 മത്സരത്തിനുള്ള സെലക്ഷനിൽ അദ്ദേഹം ലഭ്യമാകുമോ എന്ന് PSG പറഞ്ഞില്ല.ലോകകപ്പിൽ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയതിന് ശേഷം ടീമിൽ തിരിച്ചെത്തുന്ന എംബാപ്പെ സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ പിഎസ്ജിയുടെ ഒരു പ്രധാന കളിക്കാരനായിരിക്കും.
Bonjour @KMbappe ! 👋☺️ pic.twitter.com/eQzV6F6Mz4
— Paris Saint-Germain (@PSG_inside) December 21, 2022
വേൾഡ് കപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകളാണ് താരം നേടിയത്.വേൾഡ് കപ്പ് 2022 ഫൈനലിലെ എംബാപ്പെയുടെ പ്രകടനം വളരെ അസാധാരണമായിരുന്നു, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൽ നിന്നും അദ്ദേഹത്തിന് പ്രശംസ ലഭിച്ചു.വെറും 24 വയസ്സിൽ രണ്ട് ഫിഫ ലോകകപ്പ് ഫൈനലുകളിൽ കളിക്കാൻ ഇതിനകം അവസരം ലഭിച്ച ചുരുക്കം ചില പ്രതിഭകളിൽ ഒരാളാണ് എംബപ്പേ.
Nous reviendrons. 🇫🇷🙏🏽 pic.twitter.com/Ni2WhO6Tgd
— Kylian Mbappé (@KMbappe) December 19, 2022