എംബപ്പെ ടീം വിടുമെന്ന് ഉറപ്പായതോടെ എട്ടിന്റെ പണികൊടുത്ത് പി എസ് ജി

ലോക ഫുട്ബോളിലെ സൂപ്പർതാരമായ കിളിയൻ എംബാപ്പയുടെ ട്രാൻസ്ഫർ വാർത്തകളാണ് നിലവിൽ ഫുട്ബോൾ ലോകത്ത് ചർച്ചയായി കൊണ്ടിരിക്കുന്നത്. ഈ സീസൺ കഴിയുന്നതോടെ ഫ്രഞ്ച് ക്ലബ്ബുമായി കാരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പേയുടെ അടുത്ത തട്ടകം ഏതാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്തായാലും പാരിസ് സെന്റ് ജർമയിനിലെ കരാർ പുതുക്കുന്നില്ല എന്ന് എംബാപ്പേ ക്ലബ്ബിനെയും പ്രസിഡന്റിനെയും അറിയിച്ചിട്ടുണ്ട്.

25 വയസ്സുകാരനായ ഫിഫ ലോകകപ്പ് ജേതാവ് കൂടിയായ കിലിയൻ എംബാപ്പേ ഏറെ വർഷങ്ങൾ ഫ്രഞ്ചിനോടൊപ്പം ചെലവഴിച്ചതിനുശേഷം ആണ് വരുന്ന സമ്മർ ട്രാൻസ്ഫറിൽ ക്ലബ്ബുവിടാൻ തീരുമാനിക്കുന്നത്. നിരവധി വർഷങ്ങളായി എംബാപ്പേയെ യെ സ്വന്തമാക്കാൻ രംഗത്തുള്ള റയൽ മാഡ്രിഡ്‌ ജനുവരി മുതൽ എംബാപ്പക്ക് വേണ്ടിയുള്ള ഓഫറുമായി രംഗത്തുണ്ട്. നിലവിൽ റയൽ മാഡ്രിഡിന്റെ ഓഫറും ട്രാൻസ്ഫർ സംബന്ധിച്ച് എംബാപ്പേയുടെ പക്ഷം ചർച്ചകൾ നടത്തുവാണ്.

കിലിയൻ എംബാപ്പേ ക്ലബ്ബ് വിടുന്ന കാര്യം ഉറപ്പായതോടെ ഇന്ന് നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ എംബാപ്പേയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് പരിശീലകനായ ലൂയിസ് എൻറികെ. യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷമുള്ള മത്സരം ആയതിനാൽ എംബാപ്പേക്ക് വിശ്രമം നൽകുന്നതിന്റെ ഭാഗമായാണ് ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തത് എന്നാണ് അപ്ഡേറ്റ്. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന എംബാപ്പെ ഗോൾ ചെയ്യുകയും പിഎസ്ജിയുടെ രണ്ടു ഗോൾ വിജയത്തിൽ പങ്കാളിയാവുകയും ചെയ്തു.

ഫ്രഞ്ച് ക്ലബ്ബിനോട് വിടപറയാൻ തീരുമാനിച്ചെങ്കിലും ഈ സീസൺ അവസാനം വരെ പിഎസ്ജിക്ക് വേണ്ടി എല്ലാം നൽകാൻ തയ്യാറാണെന്നും കിലിയൻ എംബാപ്പെ പറഞ്ഞിട്ടുണ്ട്. ഇത്രയും വർഷങ്ങൾ പി എസ് ജി ക്ക് വേണ്ടി കളിച്ച കിലിയൻ എംബാപ്പേ ഫ്രാൻസിലെ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയതിന് ശേഷമാണ് ക്ലബ്ബ് വിടുന്നത്. സീസണിൽ ചാമ്പ്യൻസ് ലീഗിൽ പി എസ് ജിയെ ഏറെ മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് എംബാപ്പെ ക്ലബിന് വേണ്ടി പന്ത് തട്ടുന്നത്. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരം റയൽ മാഡ്രിഡിലെത്തും.

5/5 - (1 vote)