പാരീസ് സെന്റ് ജെർമെയ്നിനായി നാല് മത്സരങ്ങളിൽ സ്കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 24 കാരനായ ഫ്രാൻസ് ക്യാപ്റ്റൻ കൈലിയൻ എംബാപ്പെക്ക് നേരെ വലിയ വിമർശനങ്ങൾ നേര്ദിണ്ടി വന്നു. ജോഹാൻ ക്രൈഫ് അരീനയിൽ ഇന്നലെ നടന്ന യൂറോ 2024 ക്വാളിഫിക്കേഷൻ മത്സരത്തിൽ നെതർലൻഡ്സിനെതീരെ ഫ്രാൻസിന് വിജയമൊരുക്കിക്കൊടുത്തത് എംബാപ്പയുടെ ഇരട്ട ഗോളുകളാണ്.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡച്ച് ടീമിനെ പരാജയപെടുത്തിയ ഫ്രാൻസ് യൂറോ കപ്പിന് യോഗ്യത ഉറപ്പാക്കുകയും ചെയ്തു.ഇതുവരെ കളിച്ച എല്ലാ യോഗ്യതാ മത്സരങ്ങളും ജയിച്ചാണ് അടുത്ത വർഷം ജർമ്മനിയിൽ നടക്കുന്ന യൂറോ ചാമ്പ്യൻഷിപ്പിന് ഫ്രാൻസ് ടിക്കറ്റ് എടുത്തത്.ഏഴാം മിനിറ്റിൽ ഒളിംപിക് മാഴ്സെയ്ലെ ഫുൾബാക്ക് ജോനാഥൻ ക്ലോസിന്റെ പാസിൽ നിന്ന് 24 കാരനായ ഫ്രഞ്ച് ക്യാപ്റ്റൻ മികച്ച ഗോളിലൂടെ തന്റെ ടീമിന് ലീഡ് നേടികൊടുത്തു.എംബാപ്പെയുടെ 41-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
ഈ ഗോളോടെ മൈക്കൽ പ്ലാറ്റിനിയുടെ ഗോളുകളുടെ റെക്കോർഡിന് ഒപ്പമെത്താൻ എംബപ്പേക്ക് സാധിച്ചു.53-ാം മിനിറ്റിൽ നെതർലൻഡ്സിന്റെ പെനാൽറ്റി ഏരിയയുടെ അരികിൽ വെച്ച് അഡ്രിയൻ റാബിയോട്ടുമായി പാസുകൾ കൈമാറി നേടിയ ഗോളിൽ എംബാപ്പെ ലീഡ് ഇരട്ടിയാക്കി. ഈ ഗോളോടെ 72 മത്സരങ്ങളിൽ നിന്ന് 42 ഗോളുകളുമായി ഫ്രാൻസിന്റെ എക്കാലത്തെയും നാലാമത്തെ ഗോൾ സ്കോററായി എംബപ്പേ മാറി.
Only Olivier Giroud (54), Thierry Henry (51) and Antoine Griezmann (44) have scored more goals for France men's team than Kylian Mbappé (42).
— B/R Football (@brfootball) October 13, 2023
He's only 24 😤 pic.twitter.com/vUZB885XQB
2018 ഫിഫ ലോകകപ്പ് ഗോൾഡൻ ബോയ് ഇപ്പോൾ ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാകാനുള്ള തന്റെ ശ്രമത്തിലാണ്.ഒലിവിയർ ജിറൂഡ് (54), തിയറി ഹെൻറി (51), അന്റോയിൻ ഗ്രീസ്മാൻ (44) എന്നിവർ മാത്രമാണ് ഫ്രഞ്ച് ക്യാപ്റ്റന് മുന്നിലുള്ളത്.1999-ൽ മാർസെൽ ഡെസൈലിക്ക് ശേഷം ഫ്രാൻസ് നാഷണൽ ടീം ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ ആറ് മത്സരങ്ങളിൽ ഓരോന്നും വിജയിക്കുന്ന ആദ്യ കളിക്കാരനായി എംബാപ്പെ.സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ ഗ്രീസ്മാന്റെ റെക്കോർഡ് മറികടക്കാനുള്ള ശ്രമത്തിലാണ് എംബപ്പേ.