കെയ്ലിയൻ എംബപ്പെയുടെ കാര്യത്തിൽ അവസാന തീരുമാനമെത്തി, ഫ്രീ ട്രാൻസ്ഫറിൽ റയലിലേക്ക് തന്നെ

ലോക ഫുട്ബോളിലെ സൂപ്പർതാരമായ കിലിയൻ എംബാപ്പെയുടെ ട്രാൻസ്ഫർ സംബന്ധിച്ചുള്ള പുതിയ അപ്ഡേറ്റുകളാണ് നിലവിൽ പുറത്തുവരുന്നത്. 25 വയസ്സുകാരനായ താരത്തിന് വേണ്ടി കഴിഞ്ഞ ഒരുപാട് വർഷങ്ങളിലായി സ്പാനിഷ് രാജാക്കന്മാരായ റയൽ മാഡ്രിഡ്‌ ട്രാൻസ്ഫർ ശ്രമങ്ങൾ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്, നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം എംബാപ്പെ – റയൽ മാഡ്രിഡ്‌ ട്രാൻസ്ഫർ വീണ്ടും ഓൺ ആയിരിക്കുകയാണ്.

ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്റെ അപ്ഡേറ്റ് പ്രകാരം ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരിസ് സെന്റ് ജർമ്മയിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പേ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യാനുള്ള തന്റെ തീരുമാനം എടുത്തു എന്നാണ് ഫ്രഞ്ച് മാധ്യമം അവകാശപ്പെടുന്നത്. കൂടാതെ റയൽ മാഡ്രിഡ്‌ കിലിയൻ എംബാപ്പെയുടെ ട്രാൻസ്ഫർ ഡീൽ സ്വന്തമാക്കാൻ കഠിനമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഫാബ്രിസിയോ റൊമാനോയും റിപ്പോർട്ട് ചെയ്തു.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പെയെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാനാണ് നിലവിൽ റയൽ മാഡ്രിഡിന് മുന്നിൽ അവസരമുള്ളത്. നേരത്തെ കഴിഞ്ഞ ട്രാൻസ്ഫർ ജാലകങ്ങളിലെല്ലാം റയൽ മാഡ്രിഡ്‌ വമ്പൻ തുക ട്രാൻസ്ഫർ ഫ്രീയായി ഓഫർ ചെയ്തുവെങ്കിലും ഫ്രഞ്ച് ക്ലബ്ബ് വിട്ടുനൽകുവാൻ നിഷേധിക്കുകയായിരുന്നു.

ഫ്രഞ്ച് സൂപ്പർതാരം തങ്ങളുടെ ക്ലബ്ബിൽ തുടരുമെന്നാണ് പി എസ് ജിയും പ്രതീക്ഷിച്ചത്, എംബാപ്പെയെ ടീമിൽ നടത്താൻ കഴിയുന്നതെല്ലാം പി എസ് ജി യും ക്ലബ്ബ് പ്രസിഡന്റ് ഖലീഫിയും ചെയ്യുന്നുണ്ടെങ്കിലും എംബാപെയുടേതാണ് അവസാന തീരുമാനം. എന്തായാലും നിലവിൽ പുറത്ത് വരുന്ന അപ്ഡേറ്റുകൾ പ്രകാരം വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റാകുന്ന കിലിയൻ എംബാപ്പേ റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യാൻ തീരുമാനമെടുത്തു എന്നാണ് ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോർട്ട്.

Rate this post