ഫ്രഞ്ച് ലീഗിൽ ഇന്നലെ മത്സരത്തിൽ ലെൻസിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചു.ലയണൽ മെസ്സി,കിലിയൻ എംബപ്പേ,വീറ്റിഞ്ഞ എന്നിവരാണ് മത്സരത്തിൽ ഗോളുകൾ നേടിയത്.ഇതോടുകൂടി 9പോയിന്റിന്റെ ലീഡ് പിഎസ്ജിക്ക് നേടാൻ സാധിക്കുകയും ചെയ്തു.ലയണൽ മെസ്സിയും കൈലിയൻ എംബാപ്പെയും ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ പാരീസ് സെന്റ് ജെർമെയ്ൻ അഞ്ച് മത്സരങ്ങളിൽ ആദ്യമായി ലെൻസിനെ പരാജയപ്പെടുത്തി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ എംബാപ്പയുടെ പാസിൽ നിന്നും മെസ്സി നേടിയ ഗോൾ മനോഹരമായിരുന്നു.മെസി തന്നെ നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിൽ എംബാപ്പെയോട് വൺ ടച്ച് കളിച്ച് മുന്നേറിയ താരം ബോക്‌സിലെത്തുമ്പോൾ എംബാപ്പെ ബാക്ക്ഹീൽ അസിസ്റ്റ് വഴിയാണ് പന്തെത്തിച്ചത്. മെസി അത് മനോഹരമായി ഫിനിഷ് ചെയ്യുകയും ചെയ്‌തു. രണ്ടു താരങ്ങളുടെയും വ്യക്തിഗത മികവിനെ വെളിപ്പെടുത്തുന്ന ഗോളായിരുന്നു അത്.ഈ സീസണിലെ ഫ്രഞ്ച് ലീഗിൽ മെസ്സി നേടുന്ന പതിനഞ്ചാമത്തെ ഗോൾ ആണിത്.എല്ലാ കോമ്പറ്റീഷനിലുമായി ക്ലബ്ബിന് വേണ്ടി ആകെ 20 ഗോളുകൾ മെസ്സി പൂർത്തിയാക്കുകയും ചെയ്തു.
കൂടാതെ PSG-യിലെ തന്റെ രണ്ട് വർഷത്തെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു ഇത്.ഒന്നുമില്ലായ്മയിൽ നിന്ന് ഗോളവസരങ്ങൾ സൃഷ്ടിക്കാനും കളിയുടെ നിർണായക നിമിഷങ്ങളിൽ മാറ്റം വരുത്താനുമുള്ള മെസ്സിയുടെ കഴിവ് ഈ ഗോളിൽ കാണാമായിരുന്നു. ലെൻസിനെതിരായ ഗോളിലൂടെ മെസ്സിയും എംബാപ്പെയും ഓരോ സുപ്രധാന നാഴികക്കല്ലുകൾ നേടി.എംബാപ്പെ ലിഗ് 1 ലെ പിഎസ്ജിയുടെ എക്കാലത്തെയും മികച്ച സ്‌കോററായി മാറിയപ്പോൾ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ നേടിയ ഗോളുകൾക്ക് ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം മെസിയെത്തി.
🐐 Lionel Messi’s goal against Lens is now his;
— FIFA World Cup Stats (@alimo_philip) April 15, 2023
⚽️ 703rd club goal
⚽️ 15th league goal this season
⚽️ 20th PSG goal this season
⚽️ 805th senior career goal
⚽️ 495th league goal in Europe’s elite league#Messi𓃵|#GOAT𓃵|#PSGRCL|#Ligue1 pic.twitter.com/wwsXkvlWCw
മത്സരത്തിന്റെ പത്തൊൻപതാം മിനുട്ടിൽ സാലിസ് അബ്ദുൽ സമദ് ചുവപ്പുകാർഡ് നേടി പുറത്തു പോയതിനെ തുടർന്ന് പത്ത് പേരുമായാണ് ലെൻസ് ഭൂരിഭാഗം സമയത്തും കളിച്ചത്. മുപ്പത്തിയൊന്നാം മിനുട്ടിൽ വിറ്റിന്യയുടെ അസിസ്റ്റിൽ എംബാപ്പെ ടീമിനായി ആദ്യ ഗോൾ നേടി.മുപ്പത്തിയേഴാം മിനുട്ടിൽ നുനോ മെൻഡസിന്റെ അസിസ്റ്റിൽ വിറ്റിന്യ രണ്ടാമത്തെ ഗോൾ നേടി. അതിനു ശേഷം എംബാപ്പെയുടെ അസിസ്റ്റിൽ ലയണൽ മെസി പിഎസ്‌ജിയുടെ ലീഡ് ഉയർത്തി.
Can’t get over this linkup between Lionel Messi and Mbappe, WHAT A GOAL!!!pic.twitter.com/AnGqSJ41q4
— F R E D (@AFCFrediNho_) April 15, 2023
രണ്ടാം പകുതിയിൽ പ്ലെയർ ഡൗണായിട്ടും ലെൻസ് പിഎസ്ജിയേക്കാൾ നന്നായി കളിച്ചു. ഒരു കോർണറിനെ പിന്തുടർന്ന് പിഎസ്ജി മിഡ്ഫീൽഡർ ഫാബിയൻ റൂയിസിന്റെ ഒരു ഹാൻഡ്ബോൾ ലെൻസിന് അനുകൂലമായി പെനാൽറ്റി നേടിക്കൊടുത്തു .പോളണ്ട് വിംഗർ പ്രസെമിസ്ലാവ് ഫ്രാങ്കോവ്സ്കി അത് ഗോളാക്കി മാറ്റി.
🇦🇷 Lionel Messi stats 🆚 Lens:
— Sholy Nation Sports (@Sholynationsp) April 15, 2023
⚽️ 1 goal
👟 84% accurate passes
🥶 3 chances created
💨 100% successful dribbles
📦 11 passes into final third
⚔️ 3 recoveries
⭐️ 8.5 match rating
Incredible. 👏🏽🔥 pic.twitter.com/D8Jhmq85SB