ഖത്തർ ലോകകപ്പിനെതിരെയും ഫിഫക്കെതിരെയും വിമർശനവുമായി മുൻ ജർമൻ നായകൻ ഫിലിപ്പ് ലാം|Qatar 2022 |Philipp Lahm

2022 ലോകകപ്പ് ഖത്തറിന് നൽകിയതിനെതിരെ വിമർശിച്ച് മുൻ ജർമ്മനി ക്യാപ്റ്റൻ ഫിലിപ്പ് ലാം. വരാനിരിക്കുന്ന ലോകകപ്പ് മനുഷ്യാവകാശങ്ങൾ ഉൾപ്പെടെ നിരവധി വിവാദങ്ങൾ നിറഞ്ഞതാണ്. മിഡിൽ ഈസ്റ്റ് മനുഷ്യാവകാശ റെക്കോർഡ് കാരണം കൊണ്ട് കൊണ്ട് തന്നെയാണ് ലാം വിമർശനം ഉന്നയിച്ചത്.

2010ൽ ലോകകപ്പ് ലഭിച്ചതിന് ശേഷം ഖത്തറിൽ 6,500 കുടിയേറ്റ തൊഴിലാളികൾ മരിച്ചതായി ഗാർഡിയൻ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു.കുടിയേറ്റക്കാർ, സ്ത്രീകൾ, എൽജിബിടിക്യു+ വ്യക്തികൾ എന്നിവരോട് ഖത്തറി നിയമങ്ങൾ വിവേചനം കാണിക്കുന്നതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു.2014-ൽ ജർമ്മനി ലോകകപ്പ് നേടിയപ്പോൾ ലാം ക്യാപ്റ്റനായിരുന്നു, ഇപ്പോൾ യൂറോ 2024-ന്റെ ജർമ്മൻ എഫ്എയുടെ ടൂർണമെന്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു.

“ഞാൻ ഡെലിഗേഷന്റെ ഭാഗമല്ല, ഒരു ആരാധകനായി ഖത്തറിൽ പോയി കളി കാണാൻ എനിക്ക് താൽപ്പര്യമില്ല”. മനുഷ്യാവകാശങ്ങളിൽ ഏറ്റവും മോശം റെക്കോഡുള്ള രാജ്യങ്ങളിലൊന്നാണ് വേൾഡ് കപ്പ് അനുവദിച്ചത് എന്ത് മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്ന ഖത്തറിലെ ഭയാനകമായ സാമൂഹിക സാഹചര്യത്തിനെതിരെ ഫിലിപ്പ് ലാം പ്രതിഷേധിച്ചു, താൻ ജർമ്മൻ പ്രതിനിധി സംഘത്തിന്റെ ഭാഗമാകില്ലെന്നും ഒരു ആരാധകനായി ഖത്തറിൽ നടക്കുന്ന ലോകകപ്പിന് പോകാൻ എനിക്ക് താൽപ്പര്യമില്ലെന്നും സ്ഥിരീകരിച്ചു.

“ഭാവിയിൽ ഇത് ആവർത്തിക്കാൻ പാടില്ല. മനുഷ്യാവകാശങ്ങൾ, സുസ്ഥിരത, രാജ്യത്തിന്റെ വലിപ്പം… അതിലൊന്നും ഒരു പങ്കുവഹിച്ചതായി തോന്നുന്നില്ല.ലോകകപ്പിൽ ഖത്തറിന്റെ മനുഷ്യാവകാശ റെക്കോർഡിനെക്കുറിച്ച് ജർമ്മൻ കളിക്കാർ തുറന്ന് പറയുമെന്ന് പ്രതീക്ഷിക്കുന്നതായും ലാം പറഞ്ഞു.
2018 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റ് ഖത്തറിൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ജർമനി.

Rate this post