❝റോഡ്രിഗോ ഡി പോളിന് ഖത്തർ വേൾഡ് കപ്പ് നഷ്ടപ്പെടുമോ ?❞|Qatar 2022 |Rodrigo De Paul

ഖത്തറിൽ ലോകകപ്പ് ആരംഭിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് . സൂപ്പർ താരം ലയണൽ മെസ്സിയുടെ നേതൃത്വത്തിലിറങ്ങുന്ന അർജന്റീനക്ക് വലിയ സാധ്യതയാണ് 2022 ൽ കൽപ്പിക്കുന്നത്. തന്റെ അവസാന വേൾഡ് കപ്പ് കിരീടത്തോടെ അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന 35 കാരന് വലിയ തിരിച്ചടി ലഭിക്കുമോ എന്ന ആശങ്ക വന്നിരിക്കുകയാണ്.

അര്ജന്റീന ദേശീയ ടീമിൽ മെസ്സിയുടെ ഏറ്റവും വിശ്വസ്തനായ താരമായ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോളിന് ഖത്തർ വേൾഡ് കപ്പ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ.മുണ്ടോ ഡിപോർട്ടീവോ റിപ്പോറ്ട് അനുസരിച്ച് ഡി പോൾ ഇപ്പോൾ തന്റെ മുൻ പങ്കാളിയായ കാമില ഹോംസുമായി ഒരു നിയമ പോരാട്ടത്തിലാണ്.ഖത്തറിലേക്കുള്ള വിസ ലഭിക്കുന്നതിന് അപേക്ഷകന് ശിക്ഷാവിധിയോ നിയമപരമായ പരാതിയോ മറ്റേതെങ്കിലും കാര്യമോ ഉണ്ടാകരുത്.

പ്രശ്‌നം ഒരു ക്രിമിനൽ പ്രശ്‌നമല്ലെങ്കിലും, ഡി പോളും ഹോംസും തമ്മിൽ ചൈൽഡ് മെയിന്റനൻസ് പേയ്‌മെന്റുകളെ കുറിച്ചുള്ള തർക്കം നിലനിക്കുന്നുണ്ട്.ഇത് അദ്ദേഹത്തിന്റെ ലോകകപ്പിലേക്കുള്ള പ്രവേശനത്തിന് തടസ്സമാകുമെന്ന് കറ്റാലൻ ദിനപത്രം അവകാശപ്പെടുന്നു.അർജന്റീനിയൻ എഫ്‌എ പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ വിലയിരുത്തൽ. എന്നാൽ ഡി പോൾ വരും ആഴ്‌ചകളിൽ പ്രശ്നം പരിഹരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.

ഡി പോളിന്റെ പരസ്യമായ പിളർപ്പും അർജന്റീന ഗായിക ടിനി സ്റ്റോസെലുമായുള്ള തുടർന്നുള്ള ബന്ധവും സീസണിൽ അർജന്റീനയിലും സ്പെയിനിലും വലിയ വാർത്തയായിരുന്നു.ലോകകപ്പിനായി ഖത്തർ ഒരു സ്റ്റാർ ഫുട്ബോൾ താരത്തിന് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കാൻ സാധ്യതയില്ല. ലോകകപ്പിന് മുന്നോടിയായി പ്രശനം പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് അത്ലറ്റികോ മാഡ്രിഡ് താരം.

Rate this post