സ്പാനിഷ് ലാ ലീഗയിൽ തകർപ്പൻ ജയം നേടി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് റയൽ മാഡ്രിഡ്. മയ്യോർക്കക്കെതിരെ ഒന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് റയൽ ഇന്ന് നേടിയത്. ബ്രസീലിയൻ താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, ഫെഡറിക്കോ വാൽവെർഡെ, അന്റോണിയോ റൂഡിഗർ എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്.
ബെൻസീമ ഇല്ലാത്തതിന്റെ ക്ഷീണം ഒന്നും ഇന്ന് റയൽ മാഡ്രിഡിൽ കണ്ടില്ല. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് റയൽ നാല് ഗോളുകൾ നേടി വിജയം നേടിയത്. 35 ആം മിനുട്ടിൽ റയലിനെ ഞെട്ടിച്ചു കൊണ്ട് വേദത് മുറിക്കി മയ്യോർക്കയെ മുന്നിലെത്തിച്ചു.നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാർ ലീഗിലെ തങ്ങളുടെ അവസാന 30 ഹോം മത്സരങ്ങളിൽ ഒന്നിൽ മാത്രമേ തോറ്റിട്ടുള്ളൂ.
ഡ്രിങ്ക് ബ്രേക്കിന് തൊട്ടുമുമ്പ് റോഡ്രിഗോ സമനില ഗോൾ നേടുന്നതിന്റെ അടുത്തെത്തി. ഒന്നാം പകുതി അവസാനിക്കുനന്നതിന് മുന്നേ റയൽ ഫെഡറിക്കോ വാൽവെർഡെയിലൂടെ സമനില നേടിക്കൊടുത്തു. രണ്ടാം പകുതിയിൽ ബ്രസീലിയൻ സ്പീഡ്സ്റ്റർ വിനീഷ്യസ് ജൂനിയർ മയ്യോർക്ക ബോക്സിൽ നിരന്തരമായ ഭീഷണിയായി തുടർന്നെങ്കിലും ഗോൾ മാത്രം പിറന്നില്ല. എന്നാൽ 73ആം മിനുട്ടിൽ റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്ന് വിനീഷ്യസ് റയലിന് ലീഡ് നേടിക്കൊടുത്തു. 89 ആം മിനുട്ടിൽ റോഡ്രിഗോയുടെ മനോഹരമായ സോളോ റണ്ണും കംപോസ് ചെയ്ത ഫിനിഷും മാഡ്രിഡിന്റെ ലീഡുയർത്തി.
QUEL BUT de Rodrigo Rodrigo qui s'est rappelé qu'il était brésilien 🔥
— FOOTBALL-TIME⭐ (@Footballtime___) September 11, 2022
Ce but c'est pour ceux qui on pas vu Ronaldinho jouer…JOGA BONITO 🇧🇷❤️🔥pic.twitter.com/7e1dXxBXGA
ഇഞ്ചുറി ടൈമിൽ ഡിഫൻഡർ അന്റോണിയോ റൂഡിഗർ ഒരു സ്വീറ്റ് വോളിയിലൂടെ മല്ലോർക്കയുടെ ശവപ്പെട്ടിയിൽ അന്തിമ ആണിയും അടിച്ചു. അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു വിജയം നേടിയ റയൽ 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.