ലാ ലീഗയിൽ ഹോം ഗ്രൗണ്ടിൽ റയോ വല്ലെക്കാനോയോട് 0-0 സമനില വഴങ്ങിയ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ജിറോണയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായി. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും റയൽ മാഡ്രിഡിന് മത്സരത്തിൽ സ്കോർ ചെയ്യാൻ സാധിച്ചില്ല.തുടക്കം മുതലേ ആധിപത്യം പുലർത്തിയ ആതിഥേയർ 22 ഷോട്ടുകൾ ഗോൾ ലക്ഷ്യമാക്കി അടിച്ചെങ്കിലും സ്കോർ ചെയ്യാനായില്ല.ഈ സീസണിൽ ആദ്യമായാണ് മാഡ്രിഡ് സ്കോർ ചെയ്യുന്നതിൽ പരാജയപ്പെടുന്നത്.
ഒസാസുനക്കെതിരെ 4-2 ന് വിജയിച്ച ജിറോണ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടി.റയൽ സോസിഡാഡിൽ 1-0ന് നാടകീയമായ ജയം നേടിയ ബാഴ്സലോണയ്ക്ക് 27 പോയിന്റായി മൂന്നാം സ്ഥാനത്താണ്. ജിറോണക്ക് 31 ഉം റയൽ മാഡ്രിഡിന് 29 പോയിന്റുമാണുളളത്.ആദ്യ പകുതിയിൽ ഫെഡറിക്കോ വാൽവെർഡെയുടെയും ജോസെലുവിന്റെയും ശ്രമങ്ങൾ തടഞ്ഞുനിർത്തിയ റയോ വല്ലെക്കാനോയുടെ ഗോൾകീപ്പർ സ്റ്റോൾ ഡിമിട്രിവ്സ്കിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രകടനമാണ് നടത്തിയത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലുട്ടൺ ടൗണിനെതിരെ സമനിലയുമായി രക്ഷപെട്ട് ലിവർപൂൾ.കൊളംബിയൻ ഫോർവേഡ് ലൂയിസ് ഡിയാസ് ഇഞ്ചുറി ടൈമിൽ നേടിയ ഗോളാണ് ലിവർപൂളിന് സമനില നേടിക്കൊടുത്തത്. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകളാണ് നേടിയത്. മത്സരത്തിന്റെ എൺപതാം മിനിറ്റിൽ തഹിത്ത് ചോങ് ലുട്ടൺ ടൗണിനെ മത്സരത്തിൽ മുന്നിലെത്തിച്ചു.കേവലം 11,000-ത്തിലധികം ശേഷിയുള്ള കെനിൽവർത്ത് റോഡ് സ്റ്റേഡിയത്തിൽ ഗോൾ വലിയ ആഹ്ലാദമാണ് അരിഷ്ടിച്ചത്. സീസണിലെ ആദ്യ ലീഗ് ഹോം വിജയവും 1991 ഫെബ്രുവരിക്ക് ശേഷം റെഡ്സിനെതിരായ ആദ്യ വിജയവും ആരാധകർ സ്വപ്നം കണ്ടു. എന്നാൽ ഡയസിന്റെ ഇന്ജുറ്റി ടൈം ഗോൾ അവരുടെ സ്വപ്നങ്ങൾ എല്ലാം തകർത്തു.ഫലം 24 പോയിന്റുമായി ലിവർപൂളിനെ മൂന്നാമതാക്കി.ആറ് പോയിന്റുമായി 17-ാം സ്ഥാനത്താണ് ലൂട്ടൺ.
സിരി എ യിൽ ഫിയോറന്റീനയ്ക്കെതിരെ ഒരു ഗോളിന്റെ വിജയവുമായി യുവന്റസ്.മത്സരത്തിന്റെ പത്താം മിനുട്ടിൽ ഫാബിയോ മിറെറ്റി നേടിയ ഗോളിലായിരുന്നു യുവന്റസിന്റെ വിജയം. യുവന്റസിന്റെ തുടർച്ചയായ നാലാം സീരി എ വിജയമാണ്.ലീഗ് ലീഡർമാരായ ഇന്റർ മിലാനെക്കാൾ രണ്ട് പോയിന്റ് പിന്നിലും മൂന്നാം സ്ഥാനത്തുള്ള എസി മിലാനെക്കാൾ നാല് പോയിന്റും കൂടുതലാണ് രണ്ടാം സ്ഥാനത്തുള്ള യുവന്റസിനുള്ളത്.കഴിഞ്ഞ ആറ് കളികളിലും അവർ ഒരു ക്ലീൻ ഷീറ്റ് നിലനിർത്തിയിട്ടുണ്ട്.ഫിയോറന്റീന 17 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.