ലാലിഗയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററായി മാറിയിരിക്കുകയാണ് 16 കാരനായ ബാഴ്‌സലോണ താരം ലാമിൻ യമാൽ. ഇന്നലെ ഗ്രനാഡക്കെതിരെ ബാഴ്‌സലോണയുടെ സ്‌പെയിൻ വിങ്ങർ ലാമിൻ യമാൽ ഗോള് നേടുമ്പോൾ 16 വയസ്സും 87 ദിവസവും ആയിരുന്നു പ്രായം.
ഓഗസ്റ്റിൽ ഒരു ഔദ്യോഗിക മത്സരത്തിൽ ബാഴ്‌സയുടെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി റെക്കോർഡ് സ്ഥാപിച്ച യമൽ സെപ്റ്റംബറിൽ നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ ജോർജിയക്കെതിരെ അരങ്ങേറ്റം കുറിച്ചപ്പോൾ 16 വർഷവും 57 ദിവസവും പ്രായമുള്ള സ്‌പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര സ്‌കോററായി. ഗ്രാനഡയ്‌ക്കെതിരെ ടവേളയ്ക്ക് മുമ്പുള്ള അധിക സമയത്ത് അദ്ദേഹം സ്‌കോർ ചെയ്തു.ലാലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണ 2-0 ന് പിന്നിലായിരുന്നു. 2012ൽ 16 വയസും 98 ദിവസവും പ്രായമുള്ള സെൽറ്റ വിഗോയ്‌ക്കെതിരെ ഗോളടിച്ച മലാഗയുടെ ഫാബ്രിസ് ഒലിംഗയുടെ റെക്കോർഡാണ് യമൽ തകർത്തത്.
Lamine Yamal is breaking records for club and country 💫 pic.twitter.com/7w9Z1qcHGU
— GOAL (@goal) October 9, 2023
മൊറോക്കൻ പിതാവുള്ള യമൽ സ്പെയിനിൽ ജനിച്ചു വളർന്ന് ബാഴ്സയുടെ മുന്നേറ്റ നിരയുടെ പ്രധാന ഭാഗമായി മാറി. ഒമ്പത് കളികൾ പിന്നിട്ടപ്പോൾ 21 പോയിന്റുള്ള ബാഴ്‌സലോണ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്, ജിറോണയ്ക്ക് ഒരു പോയിന്റും റയൽ മാഡ്രിഡിന് മൂന്ന് പോയിന്റും പിന്നിലാണ് ബാഴ്സയുടെ സ്ഥാനം.ഒരു കളി ശേഷിക്കെ 19 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്താണ്.
🌟 Lamine Yamal becomes the youngest goalscorer in the history of La Liga. pic.twitter.com/mxI3Ms4mIn
— Fabrizio Romano (@FabrizioRomano) October 8, 2023
ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സലോണയും ഗ്രാനഡയും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.ബ്രയാൻ സരഗോസ (1′, 29′) ഗ്രാനഡകാക്കയി ഗോളുകൾ നേടിയപ്പോൾ ലാമിൻ യമാൽ (45’+1′) സെർജി റോബർട്ടോ (85′) എന്നിവർ ബാഴ്സയുടെ ഗോളുകൾ നേടി.