തുടർച്ചയായ മൗനത്തിനു ശേഷം പുറത്താക്കിയതിനെ കുറിച്ചു മനസ്സു തുറന്ന് ലംപാർഡ്.

ചെൽസിയുടെ ഇതിഹാസം ലീഗ് മാനേജർസ് അസോസിയേഷനിലൂടെ, തന്നെ പുറത്താക്കിയതിനെ കുറിച്ചു സംസാരിച്ചു.

തനിക്ക് കുറച്ചു കൂടിയും സമയം നൽകുമെന്നാണ് ലംപാർഡ് കരുതിയിരുന്നത്. ആ സമയത്തിനുള്ളിൽ ചെൽസിയിലെ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയുമെന്നാണ് ലംപാർഡ് കരുതിയത്.

“ചെൽസിയെ പരിശീലിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ആദ്യം തന്നെ ഈ 18 മാസത്തോളം എന്നോടൊപ്പം നിന്ന എല്ലാ ആരാധകർക്കും ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു. അതു എനിക്ക് എത്രത്തോളം വിലമതിക്കുന്നതാണെന്നു നിങ്ങൾക്കറിയാമല്ലോ…”

“നമ്മൾ കൈവരിച്ച നേട്ടങ്ങളിൽ എനിക്ക് സന്തോഷമുണ്ട്. അക്കാഡമിയിൽ നിന്നും ഫസ്റ്റ്‌ ടീമിലേക്ക് അവസരം ലഭിച്ച എല്ലാ താരങ്ങളിലും ഞാൻ അഭിമാനം കൊള്ളുന്നു. അവരാണ് നമ്മുടെ ഭാവി.”

“ക്ലബ്ബിനെ അടുത്ത തലത്തിലേക്ക്‌ എത്തിക്കാൻ കഴിയാത്തതിൽ എനിക്ക് സങ്കടമുണ്ട്.”

“പ്രതിസന്ധികൾ നിറഞ്ഞ ഈ അവസരത്തിലും ടീമിനായി എല്ലാം നൽകിയ അബ്രാമോവിചിനും, ബോർഡിനും, കളിക്കാർക്കും, എന്റെ കോച്ചിങ് ടീമിനും, ക്ലബ്ബിലെ എല്ലാവർക്കും അവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.”

“ഭാവിയിൽ ടീമിന് ഇനിയും നല്ല വിജയങ്ങൾ ഉണ്ടാവട്ടെ.”

ചെൽസിയിൽ തന്റെ കരിയർ അവസാനിച്ച ഈ സന്ദർഭത്തിൽ ലംപാർഡ് പരിശീലക വേഷം ഒഴിവാക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.

Rate this post
ChelseaEnglish Premier LeagueFrank Lampard