“ഞങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യും” : എന്ത് വിലകൊടുത്തും ലയണൽ മെസ്സിയെ തിരികെ ബാഴ്സലോണയിലെത്തിക്കുമെന്ന് ജോവാൻ ലാപോർട്ട

എസ്പാൻയോളിനെതിരായ 4-2 എവേ വിജയത്തെത്തുടർന്ന് ബാഴ്‌സലോണയുടെ 27 ആം ലാ ലിഗ കിരീടം സ്വന്തമാക്കിയിരുന്നു. നാല് വർഷത്തിന് ശേഷം ആദ്യമായണ് ബാഴ്സലോണ കിരീടം നേടിയത്. ബാഴ്‌സലോണയുടെ ലാ ലിഗ കിരീട വിജയത്തിന് ശേഷം സംസാരിച്ച ക്ലബ്ബ് പ്രസിഡന്റ് ജോവാൻ ലാപോർട്ട സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലയണൽ മെസ്സിയെ വീണ്ടും സൈൻ ചെയ്യാനുള്ള ക്ലബ്ബിന്റെ ഉദ്ദേശ്യങ്ങൾ സ്ഥിരീകരിച്ചു.

പിഎസ്‌ജിയുമായുള്ള മെസ്സിയുടെ കരാർ ഈ സീസണിന്റെ അവസാനത്തിൽ അവസാനിക്കും, ഫ്രാൻസിൽ നിന്നുള്ള പുറത്തുകടക്കൽ ഈ ഘട്ടത്തിൽ ഏറെക്കുറെ ഉറപ്പാണ്.തങ്ങളുടെ മുൻ ക്യാപ്റ്റനെ ക്ലബ്ബിലേക്ക് തിരികെ കൊണ്ടുവരാൻ ബാഴ്‌സ കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ അതിനുള്ള അവരുടെ ശ്രമത്തിൽ ഫിനാൻഷ്യൽ ഫെയർ പ്ലേ വലിയ തടസ്സം സൃഷ്ടിക്കുന്നു.മെസ്സിയെ വീണ്ടും സൈൻ ചെയ്യാൻ ശ്രമിക്കുന്നതിനെ കുറിച്ച് ലപോർട്ട സൂചനകൾ നൽകുന്നുണ്ട്.അർജന്റീന ക്യാപ്റ്റനെ തിരികെ കൊണ്ടുവരാൻ ക്ലബ്ബ് വളരെയധികം ഉദ്ദേശിക്കുന്നുവെന്നും തിരിച്ചുവരവ് സാധ്യമാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ബാഴ്‌സലോണ പ്രസിഡന്റ് വ്യക്തമാക്കി.

‘ലയണൽ മെസ്സിയുടെ കാര്യത്തിൽ ഞങ്ങൾ ഇനിയും കൂടുതൽ ചർച്ചകൾ നടത്തും.ഒരു ഉറപ്പ് എനിക്കിപ്പോൾ നൽകാനാവും.ലയണൽ മെസ്സിയെ തിരികെ ബാഴ്സയിലേക്ക് എത്തിക്കാൻ വേണ്ടി ഞങ്ങൾ പരമാവധി ശ്രമങ്ങൾ നടത്തും ‘ഇതാണ് ലാപോർട്ട ജിജാന്റസ് എഫ്സിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. സാമ്പത്തികപരമായ തടസ്സങ്ങൾ നീങ്ങിയാൽ ലയണൽ മെസ്സി അടുത്ത സീസണിൽ ബാഴ്സയിൽ തന്നെ കളിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ലാലിഗയുടെ അനുമതിയാണ് നിലവിൽ ബാഴ്സക്ക് ആവശ്യമുള്ളത്.

സെർജിയോ ബുസ്ക്കെറ്റ്സ് പോയതോടുകൂടി ലയണൽ മെസ്സിയെ തിരികെ എത്തിക്കാനുള്ള വാതിലുകൾ തുറന്നു കഴിഞ്ഞു എന്ന് ലാലിഗ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.മെസ്സിയെ സ്വന്തമാക്കാൻ വേണ്ടി കൂടുതൽ താരങ്ങളെ ബാഴ്സ കൈവിട്ടേക്കും.മെസ്സിയെ അവസാനമായി ക്ലബിലേക്ക് തിരികെ കൊണ്ടുവരാനുള്ള ബാഴ്‌സലോണയുടെ ശ്രമത്തിൽ ഫെയർ പ്ലേ പ്രശ്‌നങ്ങളാണ് പ്രധാന തടസ്സം. എന്നാൽ വരും മാസങ്ങളിൽ പരിധിയിൽ എത്തുമെന്ന വിശ്വാസത്തിലാണ് ക്ലബ്.

Rate this post