ലാ മാസിയയുടെ യുവ താരമായ അലക്സ് കൊല്ലാടോയുമായി ബാഴ്‌സ പുതിയ കരാറിൽ ഒപ്പുവെച്ചു. തന്റെ ഇഷ്ട്ട ക്ലബ്ബിൽ കളിക്കുന്നത് സ്വപ്നം കണ്ടു നടന്ന താരത്തിന് ബാഴ്‌സ 2023 വരെ കരാർ ചെയ്തിരിക്കുന്നത്.
ഈയടുത്ത കാലത്ത് ലാ മാസിയ മികച്ച യുവ താരങ്ങളെ വാർത്തെടുക്കുന്നതിലൂടെ ലോക ഫുട്‌ബോളിന് ലഭിക്കുന്നത് പുതിയൊരു യുഗത്തെയാണ്. ബാഴ്‌സലോണ ബി ടീമിന്റെ വിങ്ങറായ താരം തന്റെ ആദ്യ കാലങ്ങളിൽ എസ്പാനന്യോൾ അക്കാഡമിയിലായിരുന്നു പരിശീലനം നടത്തിയിരുന്നത്.
ലാ മാസിയയുടെ മികച്ച താരങ്ങളിലൊരാളായ അലക്സ് ബാഴ്‌സ ബി ടീമിനായി 77 മത്സരങ്ങളിൽ നിന്നും 16 ഗോളുകൾ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജോൻ ലപ്പോർട്ടയുടെ ബാഴ്സയിലേ രണ്ടാമൂഴത്തിൽ ആദ്യത്തെ സ്പോർട്ടിങ് തീരുമാനമാണ് അലെക്സിന്റെ കരാർ.
താരത്തിന് ഇതിനോടകം ഒട്ടേറെ യൂറോപ്യൻ ടീമുകളിൽ നിന്ന് ഓഫറുകൾ വന്നിരുന്നു. ബൊറൂസിയ ഡോർട്മുണ്ട്, സാമ്പ്‌ടോറിയ എന്നീ ടീമുകളൊക്കെയും താരവുമായി ചർച്ച ചെയ്തിരുന്നു. കാര്യങ്ങൾ ഏതു വരെയെത്തി എന്നുവെച്ചാൽ റയൽ മാഡ്രിഡിന്റെ സ്പോർട്ടിങ് ഡയറക്ടർമാരിൽ ഒരാൾ താരത്തിന്റെ നിലവിലെ കരാറിന്റെ സ്ഥിതിഗതികൾ അന്വേഷിച്ചിരുന്നു.
താരം തനിക്ക് ഇഷ്ടപ്പെട്ട ടീമിൽ തന്നെ കരാർ പുതുക്കിയതിൽ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്ലാദം പങ്കിട്ടിരുന്നു. ആദ്യ ഇലവനിൽ കാര്യമായി താരത്തിന് സ്ഥാനമൊന്നും ലഭിച്ചില്ലെങ്കിലും താരത്തിന്റെ കഴിവിൽ കൂമാൻ സന്തുഷ്ട്ടനാണ്. താരത്തിന് വരുന്ന സീസണുകളിൽ തന്റെ കഴിവെന്താണെന്ന് ലോകത്തിനു മുന്നിൽ കാണിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട്.