❝അഗ്യൂറോക്കും, ഗാർഷ്യക്കും പിന്നാലെ മറ്റൊരു സിറ്റി താരവും ബാഴ്സലോണയിലേക്ക്❞

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് നിലനിർത്തുന്നതിനൊപ്പം ചാമ്പ്യൻസ് ലീ​ഗിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് മാഞ്ചസ്റ്റർ സിറ്റി അടുത്ത സീസണിൽ ഇറങ്ങുന്നത്. സൂപ്പർ സ്‌ട്രൈക്കർ ഹരി കെയ്ൻ ഗ്രീലിഷ് തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിനിടയിൽ പല താരങ്ങളും ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്.സൂപ്പർ താരം സെർജിയോ അ​ഗ്യൂറോ പ്രതിരോധതാരം എറി ​ഗാർസിയ എന്നിവരുടെ പാദ പിന്തുടർന്ന് പ്രതിരോധ താരം അയ്മെറിക് ലാപോർട്ടും ലാ ലീഗയിലേക്കുള്ള യാത്രയിലാണ്.പ്രശസ്ത സ്പാനിഷ് ജേർണലിസ്റ്റ് ജെറാർഡ് റൊമേറോയുടെ അഭിപ്രായത്തിൽ സ്പാനിഷ് താരത്തെ സ്വന്തമാക്കാൻ മുന്നിലുള്ളത് ബാഴ്സലോണയാണ്.

സിറ്റി വിടാനുള്ള താൽപര്യം ലാപോർട്ടെ ക്ലബ് നേതൃത്വത്തെ അറിയിച്ചതായാണ് ചില ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിറ്റിയിലെ ഫസ്റ്റ് ചോയ്സ് സെന്റർബാക്കായിരുന്നു ലാപോർട്ടെ. എന്നാൽ കഴിഞ്ഞ സീസണിൽ പോർച്ചു​ഗീസ് താരം റൂബൻ ഡയസ് ടീമിലെത്തുകയും ജോൺ സ്റ്റോൺസ് മികച്ച ഫോമിലേക്കുയരുകയും ചെയ്തതോടെ ലാപോർട്ടെയുടെ ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമായി. ഈ സാഹചര്യത്തിലാണ് ക്ലബ് മാറ്റത്തിന് ലാപോർട്ടെ താൽപര്യപ്പെടുന്നത്.2018 ജനുവരിയിൽ അത്‌ലറ്റിക് ബിൽബാവോയിൽ നിന്ന് അമെറിക് ലാപൊർട്ടെ മാഞ്ചസ്റ്റർ സിറ്റിയിൽ ചേരുന്നത്.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 111 തവണ കളിച്ചിട്ടുള്ള താരം എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി. കഴിഞ്ഞ സീസണിൽ ബാഴ്സലോണ ഏറെ പഴി കേട്ടത് അവരുടെ പ്രതിരോധത്തെ കുറിച്ചാണ്.ദുർബലരായ പല എതിരാളികളോടും പ്രതിരോധത്തിലെ പാളിച്ചകൾ മൂലം ഗോളുകൾ വഴങ്ങേണ്ടി വന്നു. അഗ്യൂറോ , ഡിപ്പായ് പോലെയുളള മുന്നേറ്റ താരങ്ങളെ കൊണ്ട് വന്നെങ്കിലും പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.ഫ്രാൻസ് താരമായിരുന്ന ലാപോർട്ടെ അടുത്തിടെ സ്പാനിഷ് പൗരത്വം സ്വീകരിച്ച് അവർക്കായി യൂറോ കപ്പിൽ വരെ കളിച്ചിരുന്നു. ഇതോടെ ലാ ലി​ഗയിലേക്കുള്ള കൂടുമാറ്റമാണ് ലാപോർട്ടെ താൽപര്യപ്പെട്ടുന്നത്.

Rate this post