❝എന്ത് വിലകൊടുത്തും സൂപ്പർ സ്‌ട്രൈക്കറെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിക്കാനൊരുങ്ങി ചെൽസി❞

ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിക്ക് പ്രീമിയർ ലീഗ് കിരീടം കൂടി നേടണമെങ്കിൽ നിലവാരമുള്ള മികച്ചൊരു സ്‌ട്രൈക്കറുടെ സേവനം അത്യാവശ്യമാണ്. അത് കൊണ്ട് തന്നെ വലിയ തുക മുടക്കാൻ ചെൽസി തയ്യാറുമാണ്.ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ഹാലാൻഡിനു വേണ്ടിയുള്ള ശ്രമങ്ങൾ എവിടെയുമെത്താത്തതിനെ ഇന്റർ മിലൻറെ മുൻ ചെൽസി താരം റൊമേലു ലുക്കാക്കുവിന് വേണ്ടി ബിഡ് വെച്ചത്. എന്നാൽ ഈ ആഴ്ച ആദ്യം ചെൽസി നൽകിയ 100 മില്യൺ യൂറോയുടെ ഓഫർ സിരി എ ചാമ്പ്യന്മാർ നിരസിക്കുകയായിരുന്നു. ഇന്ററിനു താൽപര്യമുള്ള സ്‌പാനിഷ്‌ താരം മാർക്കോസ് അലോൺസോ കൂടി ഉൾപ്പെടുന്ന ഓഫർ ആയിരുന്നു ഇന്റർ നിരസിച്ചത്.

എന്നാൽ ഇന്റർ മിലാൻ സ്ട്രൈക്കർ റൊമേലു ലുകാകുവിന് മെച്ചപ്പെട്ട ഓഫർ നൽകാൻ ചെൽസി തയ്യാറാണ്.ഇറ്റാലിയൻ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ 120-130 മില്യൺ യൂറോയുടെ രണ്ടാമത്തെ ബിഡ് വെക്കാനുള്ള ഒരുക്കത്തിലാണ് ചെൽസി. പ്രതിവർഷം 12 മില്യൺ യൂറോയോളം വരുന്ന ഒരു ഓഫാറാണ് ചെൽസി ലുക്കാക്കുവിന് നല്കാൻ ഉദ്ദേശിക്കുന്നത്. ഇന്റർ മിലൻറെ സാമ്പത്തിക നില അത്ര മികച്ചതല്ലെങ്കിലും വലിയ വിലക്ക് അച്‌റഫ് ഹക്കിമിയെ പാരീസ് സെന്റ് ജെർമെയ്ന് വിറ്റത് ക്ലബിന് വലിയ ആശ്വാസമാണ് നൽകിയത്. ഇക്കാരണത്താൽ തന്നെയാണ് ഇന്റർ ലുകാകുവിനെ വിട്ടുകൊടുക്കാത്തത്.

എന്നാൽ ഇത്രയും ഉയർന്ന് ഓഫർ ഇറ്റാലിയൻ ക്ലബ് നിരസിക്കുമോ എന്നത് സംശയമാണ്. ക്ലബ്ബിന്റെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം പുതിയ താരങ്ങളെ സ്വന്തമാക്കാൻ സാധിക്കാത്തതാണ് പരിശീലകൻ കൊണ്ടേ ക്ലബ് വിട്ടത് എന്ന റിപോർട്ടുകൾ പുറത്തു വന്നിരുന്നു.ട്രാൻസ്ഫർ വിൻഡോയിൽ ഒരു പുതിയ സെന്റർ ഫോർവേഡ് ഒപ്പിടുന്നത് തോമസ് ടുച്ചൽ പ്രഥമ പരിഗണനയിലാണെങ്കിലും ആരാണത് ഇതുവരെ തീരുമാനമായിട്ടില്ല.കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടിയെങ്കിലും, 2017 വേനൽക്കാലത്ത് ഡീഗോ കോസ്റ്റ സ്റ്റാംഫോർഡ് ബ്രിഡ്ജ് വിട്ടപ്പോൾ മുതൽ ചെൽസിക്ക് ശരിയായ നമ്പർ 9 ഇല്ലായിരുന്നു.

കഴിഞ്ഞ സീസണിൽ ടിമോ വെർണറെ ഏകദേശം 45 മില്യൺ ഫീസ്നൽകി ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല.ചെർസി എർലിംഗ് ഹാലാൻഡും റൊമേലു ലുക്കാക്കുവും ഉൾപ്പെടെ നിരവധി താരങ്ങളുടെ പേരുകൾ ചെൽസിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരുന്നു.2021 ആഗസ്റ്റ് 14 ന് തങ്ങളുടെ പ്രീമിയർ ലീഗ് മത്സരത്തിന് മുൻപ് പുതിയൊരു സ്‌ട്രൈക്കർ ടീമിലെത്തിക്കുക എന്ൻ ലക്ഷ്യമാണ് അവർക്കുളളത്.ആഗസ്റ്റ് 11 ന് യുവേഫ സൂപ്പർ കപ്പ് കിരീടത്തിനായി യൂറോപ്പ ലീഗ് ജേതാക്കളായ വിയ്യാറയലിനെതിരെയും മത്സരമുണ്ട്.

Rate this post