കഴിഞ്ഞവർഷം ഞങ്ങൾ അർജന്റീനയെ തോൽപ്പിച്ചു,പ്രീ ക്വാർട്ടറിലും അതുതന്നെ സംഭവിക്കും : ഓസ്ട്രേലിയ കോച്ച്|Qatar 2022

ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും പൂർത്തിയായപ്പോൾ അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി കൊണ്ടാണ് പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടെങ്കിലും പിന്നീട് അതിശക്തമായി അർജന്റീന തിരിച്ചുവരികയായിരുന്നു. മെക്സിക്കോയെയും പോളണ്ടിനെയും പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുള്ളത്.

ഇനി അർജന്റീനയെ കാത്തിരിക്കുന്നത് ഓസ്ട്രേലിയയാണ്.യൂറോപ്പ്യൻ ശക്തികളായ ഡെന്മാർക്കിന് പരാജയപ്പെടുത്തി കൊണ്ടാണ് ഓസ്ട്രേലിയ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. താരതമ്യേന അർജന്റീനക്ക് എളുപ്പമുള്ള എതിരാളികളാണെങ്കിലും ഒരു കാരണവശാലും എതിരാളികളെ വിലകുറച്ച് കാണാൻ കഴിയില്ല എന്നുള്ളത് അർജന്റീന ഈ വേൾഡ് കപ്പിൽ ഇതിനോടകം തന്നെ പഠിച്ചു കഴിഞ്ഞിട്ടുണ്ട്.

ഓസ്ട്രേലിയയുടെ പരിശീലകനായ ഗ്രഹാം അർണോൾഡ് ഈ മത്സരവുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. ഈ മത്സരത്തിൽ ഞങ്ങൾ അർജന്റീനയെ പരാജയപ്പെടുത്തുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞവർഷം ഒളിമ്പിക്സിൽ അർജന്റീന തോൽപ്പിച്ചിട്ടുണ്ടെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.

‘ തീർച്ചയായും അർജന്റീനക്കെതിരെ ഞങ്ങൾ വിജയിക്കുക തന്നെ ചെയ്യും.കഴിഞ്ഞ വർഷം ഓസ്ട്രേലിയയുടെ ഒളിമ്പിക് ടീമിനെ പരിശീലിപ്പിച്ചത് ഞാനായിരുന്നു.ഞങ്ങൾ അവിടെവച്ച് അർജന്റീനയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് മഞ്ഞ ജേഴ്സിയും നീലയും വെള്ളയും ജേഴ്സിയും തമ്മിലുള്ള പോരാട്ടമാണ്.11 പേർ തമ്മിലുള്ള പോരാട്ടമാണ്. ഞങ്ങൾക്ക് വിജയിക്കാനാവും ‘ ഇതാണ് ഓസ്ട്രേലിയയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ വർഷം നടന്ന ടോക്കിയോ ഒളിമ്പിക്സിൽ അർജന്റീന ഓസ്ട്രേലിയയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. പക്ഷേ അതുവച്ച് ഇതിനെ താരതമ്യം ചെയ്യുന്നതിൽ യാതൊരുവിധ അർത്ഥങ്ങളുമില്ല. ആദ്യ മത്സരത്തിൽ അർജന്റീനക്ക് തിരിച്ചടി ഏറ്റെങ്കിലും, സമ്മർദ്ദ ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് തിരിച്ചുവരാൻ കഴിഞ്ഞത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.

Rate this post
ArgentinaFIFA world cupQatar2022