ബെൽജിയം താരം റൊമേലു ലുക്കാക്കുവിനെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്ത് അർജന്റീന താരം ലൗതാരോ മാർട്ടിനസ്. ഇരുവരും ഇറ്റാലിയൻ ക്ലബ്ബ് ഇന്റർമിലാനിൽ ഒരുമിച്ച് പന്ത് തട്ടിയവരാണ്. മിലാനിൽ ഒരുമിച്ച് നൂറിലേറെ മത്സരങ്ങളിൽ പന്ത് തട്ടിയ ഇരുവരും മിലാന്റെ കുതിപ്പിന് നിർണായക പങ്കുവഹിച്ചവരാണ്. എന്നാൽ ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ ലുക്കാക്കൂ ഇന്റർ വിട്ടതാണ് ലൗതാരയെ ചൊടിപ്പിച്ചത് എന്നാണ് വിലയിരുത്തൽ.
ചെൽസിയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സീസണിൽ ലുക്കാക്കൂ ഇന്റർമിലാനിൽ കളിച്ചത്. അതിന് മുമ്പ് 2019-21 സീസണുകളിലും ലുക്കാക്കൂ ഇന്ററിനായി കളിച്ചിട്ടുണ്ട്. ലോൺ അടിസ്ഥാനത്തിൽ എത്തിയ ലുക്കാക്കുവിനെ സ്വന്തമാക്കാനും നിലനിർത്താനും ഇന്റർ മിലാന് താല്പര്യമുണ്ടായിരുന്നു. എന്നാൽ താരത്തിന് മിലാന്റെ ബദ്ധവൈരികളായ യുവന്റസിലേക്ക് പോകാനായിരുന്നു താല്പര്യം. എന്നാൽ ഈ നീക്കത്തിനെതിരെ ലൗതാരോ രംഗത്ത് വന്നിരുന്നു. താരം യുവന്റസിലേക്ക് പോകരുത് എന്ന നിലപാടടക്കം ലൗതാരോ സ്വീകരിച്ചിരുന്നു.
ലുക്കാക്കുവിനെ യുവന്റസിലേക്ക് കൊണ്ട് വരാൻ യുവന്റസ് പരിശീലകനും താല്പര്യമുണ്ടായിരുന്നു. എന്നാൽ ലൂക്കാകൂ ചതിയൻ ആണെന്നും അദ്ദേഹത്തെ യുവന്റസിന് ആവശ്യമില്ലെന്നും പറഞ്ഞ് യുവന്റസ് ആരാധകർ പ്രതിഷേധം നടത്തിയതോടെയാണ് യുവന്റസ് ഈ നീക്കത്തിൽ നിന്ന് പിന്മാറിയത്. എന്നിട്ടും ലുക്കാക്കു ചെൽസിയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ പോകാൻ താല്പര്യം പ്രകടിപ്പിച്ചത് ഇന്റർമിലാന്റെ മറ്റൊരു ബദ്ധവൈരികളായ എഎസ് റോമയിലേക്കാണ്.
Lautaro has unfollowed Lukaku on Instagram ⛔️ pic.twitter.com/ICigwsaEui
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 31, 2023
ഈ നീക്കം ഔദ്യോഗികമാവുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മിലാനിൽ തുടരാൻ താല്പര്യം പ്രകടിപ്പിക്കാതെ താരം മിലാന്റെ ബദ്ധവൈരികളുടെ തട്ടകത്തിലേക്ക് പോയതാണ് ലൗതാരോ ലുക്കാകുവിനെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്യാൻ കാരണമായത് എന്നാണ് വിലയിരുത്തൽ.
Lukaku and Mourinho are officially reunited at Roma 🤝 pic.twitter.com/8pJJgoaDBx
— ESPN FC (@ESPNFC) August 31, 2023