അർജന്റീനയുടെ സൂപ്പർ സ്ട്രൈക്കറായ ലൗറ്ററോ മാർട്ടിനസ് നിലവിൽ മികച്ച ഫോമിലാണ് തുടരുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിലാൻ വിജയിച്ചപ്പോൾ ഒരു ഗോൾ നേടിയിരുന്നത് ലൗറ്ററോയായിരുന്നു.ലൗറ്ററോ തന്റെ ഗോൾ വേട്ട തുടരുന്നുണ്ടെങ്കിലും ഇന്ററിന് ഇപ്പോൾ നിരാശയാണ്.
എന്തെന്നാൽ ഇന്നലെ നടന്ന ലാസിയോക്കെതിരെയുള്ള മത്സരത്തിൽ ഇന്റർ മിലാൻ പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ററിനെ ലാസിയോ പരാജയപ്പെടുത്തിയത്.ഇന്ററിന്റെ ഏകഗോൾ നേടിയത് ലൗറ്ററോയായിരുന്നു.മത്സരത്തിന്റെ 51-ആം മിനുട്ടിൽ ഡംഫ്രിസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ലൗറ്ററോ ഗോൾ നേടിയത്.
നിലവിൽ മികച്ച ഫോമിലാണ് ലൗറ്ററോ കളിച്ചുകൊണ്ടിരിക്കുന്നത്.ഈ സീസണിൽ കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും ഒരു അസിസ്റ്റുമായി മൂന്ന് ഗോൾ കോൺട്രിബൂഷൻസ് വഹിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല അവസാനമായി കളിച്ച 18 മത്സരങ്ങളിൽ നിന്ന് ഗോളുകളും അസിസ്റ്റുകളുമായി 19 ഗോൾ പങ്കാളിത്തങ്ങൾ ലൗറ്ററോ വഹിച്ചിട്ടുണ്ട്.
Lautaro Martinez makes it 1-1 for inter
— All match goals (@watchallgoals) August 26, 2022
Davido Wizkid welcome to Chelsea oyedepo ziyech fofana korty zino rejected pic.twitter.com/pWDylSXPST
25കാരനായ താരം കഴിഞ്ഞ സീസണിലും മികവാർന്ന പ്രകടനം പുറത്തെടുത്തിരുന്നു.21 ഗോളുകളും 3 അസിസ്റ്റുകളുമായിരുന്നു താരത്തിന്റെ സമ്പാദ്യം.ലൗറ്ററോയുടെ ഈയൊരു ഫോം അർജന്റീനയുടെ ദേശീയ ടീമിന് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്.
കാരണം വരുന്ന വേൾഡ് കപ്പിൽ അർജന്റീനയുടെ ഗോളടി ചുമതല ഏൽപ്പിക്കപ്പെടുക ലൗറ്ററോയിലാണ്.ഇതേ മികവ് താരത്തിന് വേൾഡ് കപ്പിലും തുടരാൻ കഴിഞ്ഞാൽ അത് അർജന്റീനക്ക് വളരെയധികം ഗുണം ചെയ്യും.അതിന് താരത്തിന് കഴിയുമെന്ന് തന്നെയാണ് ഉറച്ചു വിശ്വസിക്കപ്പെടുന്നത്.