ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി മൂന്നു മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. യോഗ്യത നേടിയ ഓരോ രാജ്യങ്ങളും നാല് വർഷം കൂടുമ്പോൾ എത്തുന്ന മഹത്തായ കായിക മഹോത്സവത്തിനായുള്ള അവരുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ലയണൽ മെസ്സിയുടെ നേതൃത്വത്തിലിറങ്ങുന്ന അര്ജന്റീനക്കാണ് കിരീടം നേടാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
ലയണൽ മെസ്സിയെ ചുറ്റിപ്പറ്റിയുള്ളതാണ് കളി ശൈലിയെങ്കിലും മുന്നേറ്റ നിരയിൽ ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗടാരോ മാർട്ടിനെസിന്റെ ഗോളുകൾ അർജന്റീനയുടെ സമീപകാല വിജയങ്ങളിൽ വളരെ നിർണായകമായിട്ടുണ്ട്. മികച്ച ചരിത്രവും പ്രതിഭയും ഉണ്ടായിരുന്നിട്ടും മെസ്സിക്കും സംഘത്തിനും അർജന്റീനയെ ലോക ഫുട്ബോൾ ഭൂപടത്തിന്റെ ഉയരങ്ങളിലെത്തിക്കാൻ സാധിച്ചിരുന്നില്ല.2014-ലെ ലോകകപ്പ് പരാജയവും . അതിനു ശേഷമുള്ള തുടർച്ചയായ രണ്ടു കോപ്പ അമേരിക്ക ഫൈനൽ തോൽവിയുമെല്ലാം അർജന്റീനയെ പുറകോട്ടടിച്ചു.2017-ൽ അർജന്റീന ഒരു ഫുട്ബോൾ രാഷ്ട്രമെന്ന നിലയിൽ ഏറ്റവും താഴ്ന്ന നിലയിലെത്തി.സ്റ്റാർ സ്‌ട്രൈക്കർമാരായ സെർജിയോ അഗ്യൂറോയും ഗോൺസാലോ ഹിഗ്വെയ്‌നും അവരുടെ ക്ലബ് പ്രകടനങ്ങൾ ദേശീയ ടീമിന്റെ ജേഴ്സിയിൽ കൊണ്ട് വരുന്നതിൽ പരാജയപെടുന്ന കാഴ്ച ഈ കാലഘട്ടത്തിൽ കാണാൻ സാധിച്ചു.
അർജന്റീനയുടെ ക്ലിനിക്കൽ ഫിനിഷിങ്ങിന്റെ അഭാവം ടീമിന് കനത്ത നഷ്ടം വരുത്തി. എന്നാൽ 2018 ൽ എൽ ടോറോ എന്നറിയപ്പെടുന്ന ലൗട്ടാരോ മാർട്ടിനെസ് എത്തിയതോടെ അതിനെല്ലാം മാറ്റം വരുത്തി.ബാഹിയ ബ്ലാങ്കയിൽ നിന്നുള്ള യുവ ഫോർവേഡ് ക്ലബ്ബിനും രാജ്യത്തിനുമായി നിരന്തരം ഗോൾ സ്കോർ ചെയ്തു കൊണ്ടിരുന്നു.38 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടിയ ഇന്റർ മിലാൻ സ്‌ട്രൈക്കർ അർജന്റീനയുടെ 2021 കോപ്പ അമേരിക്കയിലും 2022 ഫൈനൽസിമ വിജയത്തിലും അവിഭാജ്യ പങ്ക് വഹിച്ചു. സ്‌ട്രൈക്കറുടെ ഗംഭീരമായ ഗോൾ സ്കോറിന് ഖത്തറിൽ തുടരുമെന്ന് അർജന്റീനിയൻ ആരാധകർ പ്രതീക്ഷിക്കുന്നു.അർജന്റീനയുടെ യൂത്ത് സ്ക്വാഡിൽ ഉണ്ടായിരുന്ന കാലം മുതൽ ലൗട്ടാരോ ഒരു ശ്രദ്ധിക്കപെടുന്ന താരമായിരുന്നു.
Happy birthday to Lautaro Martinez, who turns 25 today! 🇦🇷
— Italian Football TV (@IFTVofficial) August 22, 2022
What a striker 🤩pic.twitter.com/ZhJag0wttf
COTIF ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രാജ്യത്തിന്റെ യൂത്ത് ടീമിന്റെ ടോപ്പ് സ്കോററായിരുന്നു. ആ സമയത്ത് റേസിംഗ് ക്ലബ്ബിന്റെ യൂത്ത് അക്കാദമിയിലെ മാന്ത്രിക പ്രകടനങ്ങൾ അദ്ദേഹത്തെ സീനിയർ സ്ക്വാഡിൽ ഇടം നേടികൊടുത്തു. 2018 ൽ ഇന്ററിൽ അർജന്റീന ഇതിഹാസം ഡീഗോ മിലിറ്റോയ്ക്ക് പകരക്കാരനായി ലാറ്റൂരോ പ്രത്യക്ഷപ്പെട്ടു.റേസിംഗ് ക്ലബിനായി രണ്ട് വർഷത്തെ ശക്തമായ പ്രകടനത്തിന് ശേഷമാണ് ഫോർവേഡ് ഇറ്റലിയിലെത്തിയത് . അർജന്റീനയിലെ പ്രതിഭകളെ ഉന്നതസ്ഥാനത്ത് എത്തിച്ച പാരമ്പര്യമാണ് ഇന്റർ മിലാനുള്ളത്.സ്വദേശീയനായ മൗറോ ഇക്കാർഡി ഉടൻ തന്നെ മാർട്ടിനെസിനെ തന്റെ ചിറകിന് കീഴിലാക്കി. പ്രീസീസണിൽ ഇരുവരും ശക്തമായ കൂട്ടുകെട്ടുണ്ടാക്കി.
എന്നിരുന്നാലും തന്ത്രപരമായ ക്രമീകരണങ്ങൾ ഉടൻ തന്നെ ലൗട്ടാരോയെ ബെഞ്ചിലേക്ക് മടക്കി.അദ്ദേഹത്തിന്റെ അരങ്ങേറ്റ സീസണിൽ ചില മികച്ച പ്രകടനമാണ് താരം പുറത്തെടുത്തു. നാപ്പോളിക്കെതിരെ അവസാന നിമിഷം നേടിയ വിജയ ഗോൾ യുവ സ്‌ട്രൈക്കറുടെ ഇന്റർ കരിയറിൽ വഴിത്തിരിവായി.മൗറോ ഇക്കാർഡി സ്‌ക്വാഡിൽ നിന്നും പുറത്തായതോടെ ഒരു സ്റ്റാർട്ടർ എന്ന നിലയിൽ തന്റെ കഴിവ് തെളിയിക്കാൻ ലൗട്ടാരോയ്ക്ക് ഒടുവിൽ അവസരം ലഭിച്ചു. മിലാൻ ഡെർബിയിലെ മികച്ച പ്രകടനം അദ്ദേഹത്തെ ഇന്റർ ആരാധകരുടെ ഇഷ്ട താരമാക്കി മാറ്റുകയും ചെയ്തു.സീസണിന്റെ അവസാനം വരെ ലൗട്ടാരോ തന്റെ ശക്തമായ പ്രകടനം തുടർന്നു. ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് നയിക്കുന്നതിൽ ലൗട്ടാരോ പ്രധാന പങ്കു വഹിച്ചു.
അടുത്ത സീസണിൽ ഇൻകമിംഗ് മാനേജർ അന്റോണിയോ കോണ്ടെ മൗറോ ഇക്കാർഡിയെ പുറത്താക്കി റൊമേലു ലുക്കാക്കുവിനെ തിരഞ്ഞെടുത്തു. ലുക്കാക്കുവിനൊപ്പം അർജന്റീനിയൻ യൂറോപ്പിലെ ഏറ്റവും സ്‌ട്രൈക്കിങ് പാട്ണർഷിപ് രൂപീകരിച്ചു.2010/11 ലെ രണ്ടാം സ്ഥാനത്തിന് ശേഷം ക്ലബിന്റെ ഏറ്റവും ഉയർന്ന ഫിനിഷായ സീരി എയിൽ ഇത് രണ്ടാം സ്ഥാനത്തെത്തി. യൂറോപ്പിൽ, ലുക്കാക്കുവും മാർട്ടിനെസും സാൻ സിറോ ടീമിനെ യൂറോപ്പ ലീഗ് ഫൈനലിൽ എത്തിച്ചു. അവസാനം ഇറ്റാലിയൻ ക്ലബ്ബിനെ തടയാൻ സെവിയ്യയ്ക്ക് മാത്രമേ കഴിഞ്ഞുള്ളൂ. ലീഗിൽ ഇരുവരും ചേർന്ന് 41 ഗോളുകൾ നേടിയതോടെ അടുത്ത സീസണിലും അവർ തുടർന്നു.അടുത്ത സീസണിൽ ലൗട്ടാരോയും ലുക്കാക്കുവും കൂടുതൽ മെച്ചപ്പെട്ടു. ലീഗിൽ മാത്രം നേടിയ 41 ഗോളുകൾ ഇന്ററിനെ വീണ്ടും സീരി എ കിരീടത്തിലേക്ക് നയിച്ചു.യൂറോപ്പിലെ മികച്ച സ്‌ട്രൈക്കർമാരിൽ ലൗടാരോ മാർട്ടിനെസിന്റെ സ്ഥാനം ഉറപ്പിച്ചത് ഇന്ററിന്റെ 19-ാമത്തെ സ്‌കുഡെറ്റോ നേടിയ സീസണിനെ തുടർന്നാണ്.
🐂 EL TORO
— UEFA Champions League (@ChampionsLeague) August 21, 2022
⚫️🔵 Birthday boy Lautaro Martínez shining for Inter ⚽️#HBD | @Inter | #UCL pic.twitter.com/Sde6PjIfFH
ലുക്കാക്കുവും കോണ്ടെയും ക്ലബ് വിട്ടെങ്കിലും പക്ഷേ ലൗട്ടാരോയുടെ വിശ്വസ്തത അദ്ദേഹത്തെ ഇറ്റലിയിൽ നിലനിർത്തി.21/22 സീസണിൽ അതിന്റെ ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. 49 കളികളിൽ നിന്ന് 29 ഗോൾ സംഭാവനയുമായി പ്രൊഫഷണൽ ഫുട്‌ബോളിലെ തന്റെ ഏറ്റവും ഉയർന്ന സ്‌കോറിങ് സീസണാണ് ലൗട്ടാരോ നേടിയത്. ഇന്റർ മിലാന്റെ സൂപ്പർകോപ്പ, കോപ്പ ഇറ്റാലിയ വിജയങ്ങളിൽ നിർണായകമായിരുന്നു അർജന്റീനിയൻ. ലുക്കാക്കു ക്ലബ് വിട്ടത് മാർട്ടിനെസിനെ കാര്യമായി ബാധിച്ചു ,എഡിൻ ഡെക്കോ ആ സ്ഥാനത്ത് എത്തിയെങ്കിലും അത് വിജയിച്ചില്ല. എന്നാൽ ഈ സീസണിൽ ലുകാകു ചെൽസിയിൽ നിന്നും തിരിച്ചെത്തിയതോടെ അവരുടെ പഴയ കൂട്ടുകെട്ട് കൂടുതൽ ശക്തിയോടെ തിരിച്ചു വരികയും ചെയ്തു.
Happy birthday, Lautaro Martinez 🥳
— Lega Serie A (@SerieA_EN) August 22, 2022
Show some ❤️ to the man who gifted us (and @Inter_en obviously) lots of goals 👇#SerieA pic.twitter.com/5GzjolGIld
സിരി എ യിൽ കഴിഞ്ഞ മത്സരത്തിൽ ബെൽജിയൻ താരത്തിന്റെ പാസിൽ നിന്നും ലൗട്ടാരോ ഗോൾ നേടിയത്.ആധുനിക ഗെയിമിൽ ഒരു സ്‌ട്രൈക്കർ ആവശ്യപ്പെടുന്ന എല്ലാ ഗുണങ്ങളും ലൗട്ടാരോയിൽ നമുക്ക കാണാൻ സാധിക്കും.അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത അഭിനിവേശവും നിഷേധിക്കാനാവാത്ത ഗുണനിലവാരവും അർജന്റീനയിലേക്ക് ഒരു ലോകകപ്പ് ട്രോഫി കൊണ്ടുവരാനുള്ള ലയണൽ മെസ്സിയുടെ സ്വപ്നത്തിന് നല്ല സൂചന നൽകുന്നു. രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രി മികച്ച രീതിയിൽ തന്നെയാണ് ഇതുവരെ വർക്ക് ചെയ്തത്.ശൈത്യകാലത്ത് ആദ്യമായി നടക്കുന്ന വേൾഡ് കപ്പ് അര്ജന്റീനയിലേക്ക് കൊണ്ട് പോകാം എന്ന ആത്മ വിശ്വാസത്തിലാണ് ലൗട്ടാരോ.ലോകത്തിലെ ഏറ്റവും വലിയ വേദിയിൽ തന്റെ ഗോളുകൾ വഴി അർജന്റീനയെ ലോകകപ്പ് മഹത്വത്തിലേക്ക് കൊണ്ട് പോവാനുള്ള ഒരുക്കത്തിലാണ് 24 കാരൻ.