യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനും ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ കിരീടത്തിന് വേണ്ടി ഇന്ന് ഏറ്റുമുട്ടാൻ തയ്യാറായി നിൽക്കുകയാണ്. ഏറെ വർഷങ്ങൾക്ക് ശേഷമുള്ള ചാമ്പ്യൻസ് ലീഗ് ട്രോഫി ഇന്റർ മിലാൻ ലക്ഷ്യമിടുമ്പോൾ, ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ആദ്യ ചാമ്പ്യൻസ് ലീഗ് ട്രോഫിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ലക്ഷ്യം.
ഫൈനലിന് മുൻപായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്നതിനെ കുറിച്ച് ഇന്റർ മിലാന്റെ അർജന്റീന താരം ലൗതാറോ മാർട്ടിനസ് സംസാരിച്ചു. ഫിഫ വേൾഡ് കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നീ ഫൈനലുകളാണ് ഒരു ഫുട്ബോൾ താരത്തിന് കളിക്കാൻ കഴിയുന്ന മേജർ ഫൈനലുകൾ എന്ന് പറഞ്ഞ മാർട്ടിനസ് വികാരങ്ങൾക്കും പോരാട്ടവീര്യത്തിനും മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞു.
“ഒരു ഫുട്ബോൾ കളിക്കാരന് കളിക്കാൻ കഴിയുന്ന രണ്ട് പ്രധാന ഫൈനലുകളാണിതെന്ന് ഞാൻ കരുതുന്നു. മാറുന്ന ഒരേയൊരു കാര്യം ജേഴ്സിയും ടീമും മാത്രമാണ്, കാരണം നിങ്ങൾക്ക് ലഭിക്കുന്ന വികാരങ്ങൾ സമാനവും അതുല്യവുമാണ്. ശരിക്കും അദ്വിതീയമായ വികാരങ്ങൾ, കാരണം നിങ്ങൾ ചെയ്ത എല്ലാ ജോലികൾക്കും നന്ദി പറയണം, വർഷങ്ങളോളം നിങ്ങൾ എത്രമാത്രം കഠിനാധ്വാനം ചെയ്തു എന്നതിന് നന്ദി, ടീം വർക്കിന് നന്ദി എന്നെല്ലാം നന്ദി പറയണം. കാരണം ഈ ഫൈനൽ മത്സരം വരെയെത്തുന്നത് നിസ്സാര കാര്യമല്ല.”
Lautaro Martínez speaks ahead of Champions League final. https://t.co/ksESnzYCY8 pic.twitter.com/REMzg1Eq93
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) June 9, 2023
“വ്യക്തിഗതവും കൂട്ടായതുമായ ഗുണങ്ങൾ കണക്കിലെടുക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റി വളരെ കഠിനമായ ടീമാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ നേട്ടമുണ്ടാക്കാൻ വേണ്ടി അവർ എന്തുചെയ്യുമെന്നതിനെ കുറിച്ച് പ്രതിരോധിക്കാനും കഠിനാധ്വാനം ചെയ്യാനും ഞങ്ങൾ തയ്യാറാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾ നന്നായി തയ്യാറെടുക്കുകയാണ്, അന്തിമ വിശദാംശങ്ങൾ തയ്യാറാക്കാനും മികച്ചതാക്കാനും ഞങ്ങൾക്ക് രണ്ട് പരിശീലന സെഷനുകൾ ഇപ്പോൾ ഫൈനലിന് മുൻപായി മുന്നിലുണ്ട്, ഞങ്ങൾ ഇതുവരെ പ്രവർത്തിച്ച കാര്യങ്ങളെല്ലാം ഫൈനലിൽ ഞങ്ങൾ നടപ്പിലാക്കും. ” – ലൗതാറോ മാർട്ടിനസ് പറഞ്ഞു.
🎙️ “We should try to enjoy it because you don't play in a Champions League final every day.” – Lautaro Martínez pic.twitter.com/RISG4IcQCZ
— Globe Soccer Awards (@Globe_Soccer) June 9, 2023
തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് അരങ്ങേറുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം ഇന്ത്യൻ സമയം പുലർച്ചെ 12:30നാണ് ലൈവ് സംപ്രേഷണം ഉണ്ടാവുക. മത്സരങ്ങളുടെ ലൈവ് ലിങ്കുകൾ GoalMalayalam ടെലിഗ്രാം ചാനലുകളിൽ ലഭ്യമാണ്. മികച്ച ഒരു ഫൈനൽ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.