തന്റെ കരിയറിലെ തന്നെ ഏറ്റവും മനോഹരമായ സമയത്തിലൂടെയായിരിക്കും ലയണൽ മെസ്സി ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.ഒരുകാലത്ത് അന്താരാഷ്ട്ര കിരീടത്തിന്റെ പേരിൽ അർജന്റീനയിൽ നിന്ന് തന്നെ വിമർശനങ്ങളും പരിഹാസങ്ങളും കുത്തുവാക്കുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് ലയണൽ മെസ്സി.പക്ഷേ മെസ്സിയുടെ കടുത്ത ആരാധകർ പോലും സ്വപ്നത്തിൽ പ്രതീക്ഷിക്കാത്ത രൂപത്തിലുള്ള ഒരു അസാധാരണ തിരിച്ചുവരവാണ് മെസ്സി അർജന്റീന ദേശീയ ടീമിന്റെ ജേഴ്സിയിൽ പുറത്തെടുത്തത്.
കേവലം ഒന്നര വർഷത്തിനിടെ സാധ്യമായതെല്ലാം അർജന്റീനക്ക് വേണ്ടിയാണെന്ന് മെസ്സി നേടിക്കൊടുത്തു.എല്ലാ ടൂർണമെന്റുകളിലും മെസ്സി തന്നെയായിരുന്നു അർജന്റീനയെ മുന്നിൽ നിന്ന് നയിച്ചത്.വേൾഡ് കപ്പ് നേടിയതോടുകൂടി ലയണൽ മെസ്സിയെ സമ്പൂർണ്ണനായി പ്രഖ്യാപിക്കപ്പെട്ടു.മാത്രമല്ല അർജന്റീന ആരാധകർക്കിടയിൽ മെസ്സിക്കുള്ള സ്വീകാര്യത ഇരട്ടിയായി വർദ്ധിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ലയണൽ മെസ്സി അർജന്റീനയിലെ ഒരു റസ്റ്റോറന്റ് സന്ദർശിച്ചപ്പോൾ വിവരമറിഞ്ഞ് എത്തിയത് നിരവധി ആരാധകരായിരുന്നു.വളരെ ബുദ്ധിമുട്ടുകൾ സഹിച്ചു കൊണ്ടായിരുന്നു മെസ്സിക്ക് പിന്നീട് ആ റസ്റ്റോറന്റിൽ നിന്നും പുറത്തു കടക്കാൻ കഴിഞ്ഞത്.അർജന്റീന ആരാധകരിൽ നിന്നും അതിരുകളില്ലാത്ത സ്നേഹമാണ് ഇപ്പോൾ മെസ്സിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഈ സ്നേഹത്തെക്കുറിച്ച് അർജന്റീന സൂപ്പർതാരമായ ലൗറ്ററോ മാർട്ടിനസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ഇന്നലത്തെ പരിശീലനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലയണൽ മെസ്സിയെ ആരാധകർ പുതിയ വീഡിയോ ദൃശ്യങ്ങൾ ഞാൻ കണ്ടിരുന്നു.തീർച്ചയായും മെസ്സി അത് അർഹിക്കുന്നുണ്ട്.അദ്ദേഹം ഞങ്ങളുടെ ലീഡറാണ്.ഞങ്ങളുടെ മുഖമുദ്രയും റഫറൻസുമൊക്കെ അദ്ദേഹമാണ്.ഇതെല്ലാം ലയണൽ മെസ്സി ആസ്വദിക്കുന്നുണ്ട് എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.തീർച്ചയായും ഇതൊക്കെ മെസ്സി അർഹിക്കുന്നത് തന്നെയാണ് ‘ഇതാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്.
Lautaro on the affection Messi receives: “Yes, I saw the clips. He deserves it. He is our leader, our flag, and our reference. I hope he also enjoys all of this, because he deserves it.” 🗣️❤️
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 22, 2023
pic.twitter.com/alXjgsAH4X
അർജന്റീന ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ലയണൽ മെസ്സിയാണ്.ഇപ്പോൾ മറ്റൊരു നേട്ടത്തിന് അരികിലാണ് അദ്ദേഹം ഉള്ളത്.രണ്ട് ഗോളുകൾ കൂടി നേടിയാൽ അർജന്റീന ജേഴ്സിയിൽ സെഞ്ച്വറി അടിക്കാൻ അദ്ദേഹത്തിന് കഴിയും.നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ അതുണ്ടാവുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.