ലോക ഫുട്ബോളിലെ കഴിഞ്ഞ സീസണുകളിലെ ഏറ്റവും മികച്ച താരമായി ഫിഫയും ഫ്രാൻസ് ഫുട്ബോൾ മാഗസിനും തെരഞ്ഞെടുത്ത അർജന്റീന ദേശീയ ടീം നായകനായ ലിയോ മെസ്സി നിലവിൽ തന്റെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പം പ്രീസീസൺ മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. അമേരിക്കൻ ഫുട്ബോൾ സീസണിൽ മുന്നോടിയായുള്ള പ്രീസീസൺ മത്സരങ്ങൾ കളിച്ചുകഴിഞ്ഞതിനാൽ ഇനി എം എൽ എസ് മത്സരങ്ങളാണ് മെസ്സിയെ കാത്തിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ മേജർ സോക്കർ ലീഗിലേക്ക് എത്തിയ ലിയോ മെസ്സി ഇന്റർ മിയാമിക്കൊപ്പം നിരവധി മത്സരങ്ങളിൽ ജേഴ്‌സി അണിയുകയും അമേരിക്കൻ ക്ലബ്ബിനുവേണ്ടി മികച്ച നടത്തുകയും ചെയ്തു. അമേരിക്കയിൽ വെച്ച് മെസ്സിയുടെ കളി കാണാൻ ബാസ്കറ്റ്ബാൾ ഇതിഹാസം ലെബ്രൻ ജെയിംസ് ഉൾപ്പെടെയുള്ള സെലിബ്രിറ്റികളാണ് സ്റ്റേഡിയത്തിൽ എത്തിയത്. സൂപ്പർതാരമായ ലിയോ മെസ്സിയെക്കുറിച്ച് വീണ്ടും വാഴ്ത്തിപാടുകയാണ് ലെബ്രൻ ജെയിംസ്.
Lebron James: "Seeing, the GOAT of soccer, Lionel Messi grace the MLS with his greatness presence is a game-changer for us. His arrival not only elevates the league but also inspires a new generation of soccer fans in our country.
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 6, 2024
"It takes an unparalleled dedication, work… pic.twitter.com/wnsCiisaK4
“ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമാണ് ലിയോ മെസ്സി തന്റെ മഹനീയമായ മഹത്വ സാന്നിധ്യത്തിൽ മേജർ സോക്കർ ലീഗിനെ അലങ്കരിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കത് ഒരു ഗെയിം ചേഞ്ചറാണ്. ലിയോ മെസ്സിയുടെ വരവ് എം എൽ എസ് ലീഗിനെ ഉയർത്തുക മാത്രമല്ല, നമ്മുടെ രാജ്യത്തെ പുതിയ തലമുറയിലുള്ള ഫുട്ബോൾ ആരാധകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്. ലിയോ മെസ്സി ഇതുവരെ നേടിയത് സമാനതകൾ ഇല്ലാത്ത അർപ്പണബോധവും പ്രവർത്തനനൈതികതയും കഴിവും കൊണ്ടാണ്, മെസ്സിക്കുള്ളത് നേടിയെടുക്കാൻ ഇതെല്ലാം ആവശ്യമാണ്. എനിക്ക് ലീവ് മെസ്സിയോട് ബഹുമാനവും ആദരവും മാത്രമേയുള്ളൂ, ലിയോ മെസ്സിക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.” – ലെബ്രൻ ജെയിംസ് പറഞ്ഞു
സൂപ്പർതാരമായ ലിയോ മെസ്സി തങ്ങളുടെ രാജ്യത്ത് ലീഗിലേക്ക് വന്നതിൽ പുതിയ തലമുറയിലുള്ള ഫുട്ബോൾ ആരാധകരെ പ്രചോദിപ്പിക്കുന്നതിനും അവരിൽ ഫുട്ബോൾ വാസന വളർത്തുന്നതിനും കാരണമാകുന്നു എന്നാണ് ലബ്രാൻ ജെയിംസ് പറയുന്നത്. കൂടാതെ ലിയോ മെസ്സിയെ പോലെ മികച്ച താരമാവണമെങ്കിൽ സമാനതകൾ ഇല്ലാതെ അർപ്പണബോധവും പ്രവർത്തനനൈതികതയും കഴിവുമെല്ലാം ആവശ്യമാണെന്നും ലെബ്രാൻ ജെയിംസ് വ്യക്തമായി പറഞ്ഞു.