AFC ലോകകപ്പ് യോഗ്യത മത്സരങ്ങൾ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യ ശക്തരായ കുവൈത്തിനെ അവരുടെ തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. ഇന്ത്യ നാളെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത കൂടിയുണ്ട്, ഇതിഹാസ പരിശീലകൻ ആഴ്സൺ വെങ്ങർ ഈ മത്സരം കാണുവാൻ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഒഡീഷയിലുള്ള ഭുവനേശ്വറിലെ കലിങ്കാ സ്റ്റേഡിയത്തിലാണ് ഇന്ത്യ ഖത്തർ മത്സരം അരങ്ങേറുന്നത്. നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാരാണ് ഖത്തർ, ഖത്തർ ലോകകപ്പിലെ ആതിഥേയരായിരുന്നെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.
ആഴ്സൺ വെങ്ങറുടെ ഇന്ത്യാ സന്ദർശനത്തിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുവാൻ കൂടിയാണ് ഫ്രഞ്ച്കാരനായ ആഴ്സൺ വെങ്ങറെത്തുന്നത്. ഇത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ സ്വാധീനിക്കാൻ കഴിയുന്ന വലിയൊരു തീരുമാനമാണ്.ഫിഫയുടെ ടാലന്റ് പ്രോഗ്രാമിനു കീഴിൽ ഒറീസയിലെ ഭുവനേശ്വറിൽ ലോകോത്തര നിലവാരമുള്ള ഒരു അക്കാദമി എഐഎഫ്എഫ് പ്രവർത്തനം ആരംഭിക്കുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് ആഴ്സൺ വെങ്ങറാണ്. ഇന്ത്യൻ ഫുട്ബോളിന്റെ നാഴികൾക്കെല്ലാവാൻ സാധ്യതയുള്ള വലിയൊരു പ്രോജക്ട് കൂടിയാണ് ഇത്.
#IndianFootball⚽️ is a gold mine waiting to be explored, says Arsene Wenger 💙
— Indian Football Team (@IndianFootball) November 20, 2023
Read 👉🏼 https://t.co/SxoOUn0e4W#Vision2047 👁️ pic.twitter.com/3RhSXWDQoB
ഫുട്ബോളിൽ ഭാവിയുള്ള രാജ്യങ്ങളെ വളർത്തിയെടുക്കാൻ ഫിഫ ഏൽപ്പിച്ചിട്ടുള്ളത് ആഴ്സൺ വെങ്ങറെയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയിൽ അദ്ദേഹം എത്തുന്നത്. ഇന്ത്യൻ ഫുട്ബോളിൽ ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കും.കുവൈത്തിനെതിരെ വിജയിച്ച ആത്മവിശ്വാസവുമായി നാളെ ഇന്ത്യൻ സമയം 7 മണിക്കാണ് ഖത്തറിനെതിരെ ഇറങ്ങുന്നത്. ഖത്തർ പോലെയുള്ള ഒരു വമ്പൻ ടീമിനെതിരെ സമനില പോലും ഇന്ത്യക്ക് വിജയത്തിന് തുല്യമായിരിക്കും.ജിയോ സിനിമയിലും സ്പോർട്സ് 18 ലും തൽസമയം സംപ്രേഷണം ചെയ്യും.