വിമർശകരെ.. നിങ്ങളിതൊക്കെ കാണുന്നുണ്ടോ? ലിയോ മെസ്സി ഫ്രഞ്ച് ലീഗിൽ നടത്തുന്നത് അസാമാന്യ കുതിപ്പ് |Lionel Messi

കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ പിഎസ്ജി ബ്രെസ്റ്റിനെ പരാജയപ്പെടുത്തിയപ്പോൾ അവിടെയും ലയണൽ മെസ്സിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.മത്സരത്തിന്റെ അവസാനത്തിൽ കിലിയൻ എംബപ്പേയായിരുന്നു പിഎസ്ജിയുടെ വിജയ ഗോൾ നേടിയത്.അതിന് അസിസ്റ്റ് നൽകിയത് ലയണൽ മെസ്സിയായിരുന്നു.മെസ്സിയുടെ ഒരു സുന്ദരമായ അസിസ്റ്റ് തന്നെയായിരുന്നു മത്സരത്തിൽ പിറന്നിരുന്നത്.

ഇതോടു കൂടി ഈ ലീഗിൽ 13 അസിസ്റ്റുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ അസാമാന്യമായ കണക്കുകൾ അവകാശപ്പെടാൻ മെസ്സിക്ക് സാധിക്കുന്നുണ്ട്.കഴിഞ്ഞ സീസണിൽ ഏറ്റ വിമർശനങ്ങൾക്ക് പലിശ സഹിതമാണ് ലയണൽ മെസ്സി ഇപ്പോൾ മറുപടി നൽകിക്കൊണ്ടിരിക്കുന്നത്.

ലയണൽ മെസ്സിയുടെ ഈ ലീഗ് വണ്ണിലെ കണക്കുകൾ നമുക്കൊന്ന് നോക്കാം.22 മത്സരങ്ങളാണ് ആകെ ഈ സീസണിൽ ലീഗിൽ മെസ്സി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 13 ഗോളുകളും 13 അസിസ്റ്റുകളും നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.അതായത് ആകെ 26 ഗോൾ കോൺട്രിബ്യൂഷൻസ്.മാത്രമല്ല ഈ മത്സരങ്ങളിൽ നിന്നായി 22 തവണ ബിഗ് ചാൻസുകൾ മെസ്സി ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ഓരോ മത്സരത്തിനും ശരാശരി ലയണൽ മെസ്സി 3.5 വീതം ഡ്രിബ്ലിങ്ങുകൾ പൂർത്തിയാക്കുന്നുണ്ട്.യൂറോപ്പിലെ ടോപ് ഫൈവ് ലീഗിൽ തന്നെ ഇത്തരത്തിൽ ഡ്രിബ്ലിങ്ങുകൾ നടത്തുന്ന താരങ്ങൾ ഇപ്പോഴും അപൂർവമാണ്.കൂടാതെ 12 തവണ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും മെസ്സി നേടിയിട്ടുണ്ട്.ചുരുക്കത്തിൽ ഫ്രഞ്ച് ലീഗിൽ മെസ്സി അസാമാന്യമായ പ്രകടനമാണ് നടത്തുന്നത്.അതുകൊണ്ടുതന്നെ ഈ സീസണിലെ ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും മെസ്സി സ്വന്തമാക്കാൻ താല്പര്യമുണ്ട്.

പിഎസ്ജി ഇത്തവണയും ലീഗ് വൺ കിരീടം നേടാൻ തന്നെയാണ് സാധ്യത.27 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുള്ള പിഎസ്ജി ഒന്നാം സ്ഥാനത്ത് തന്നെയാണ് തുടരുന്നത്.ഇത്രയും മത്സരങ്ങളിൽ നിന്ന് 56 പോയിന്റുള്ള മാഴ്സെ രണ്ടാം സ്ഥാനത്താണ്.ഇനിയും ഒരുപാട് മത്സരങ്ങൾ ലീഗിൽ അവശേഷിക്കുന്നുണ്ട്.ലയണൽ മെസ്സിയിൽ നിന്നും കൂടുതൽ ഗോളുകളും അസിസ്റ്റുകളും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Rate this post
Lionel Messi