അവരുടെ കാലഘട്ടത്തിൽ മികച്ചവരായി നിലകൊള്ളുകയും റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്ത കളിക്കാരെ ആരാധകർ എപ്പോഴും ഓർക്കും. ലോകകപ്പ് ഗോളുകൾ സ്‌കോർ ചെയ്യുന്നത് ഫുട്‌ബോൾ താരങ്ങളെ എന്നും ആരാധകർ ഓർമ്മിക്കുന്നതിനുള്ള മറ്റൊരു കാരണമാണ്.ഫുട്ബോളിന്റെ പ്രൈം ടൂർണമെന്റിൽ ഗോൾ നേടുന്ന കളിക്കാർ ഫുട്ബോൾ ആരാധകർക്കിടയിൽ എക്കാലവും വാഴ്ത്തപ്പെടും. എന്നാൽ ഫുട്ബോളിൽ വിരമിച്ചവരും ഇപ്പോൾ കളിക്കുന്ന പ്രശസ്തരായ ചില താരങ്ങൾക്ക് ഇതുവരെ ഒരു ലോകകപ്പ് ഗോൾ പോലും നേടാനായിട്ടില്ല എന്നത് വസ്തുതയാണ്.
അതിലൊരാൾ ചെക്ക് റിപ്പബ്ലിക് ഇതിഹാസം പാവൽ നെഡ്‌വെഡ് ആണ്. നെഡ്‌വെഡ് തന്റെ കരിയറിൽ ദേശീയ ടീമിനായി 18 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും, ലോകകപ്പ് ഗോൾ നേടിയിട്ടില്ല. 2006 ലോകകപ്പിന്റെ ഭാഗമായിരുന്ന നെദ്‌വെഡ് തന്റെ കരിയറിൽ ആകെ മൂന്ന് ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ പട്ടികയിലെ മറ്റൊരു പ്രമുഖൻ പോർച്ചുഗീസ് ഇതിഹാസം ഫിഗോയാണ്. 2002 ലോകകപ്പിൽ പോർച്ചുഗലിനായി മൂന്ന് മത്സരങ്ങളും 2006 ലോകകപ്പിൽ ഏഴ് മത്സരങ്ങളും ഫിഗോ കളിച്ചെങ്കിലും ലോകകപ്പ് ഗോൾ നേടാനായില്ല.
ഇംഗ്ലീഷ് മിഡ്ഫീൽഡർ ഫ്രാങ്ക് ലാംപാർഡാണ് ഈ പട്ടികയിൽ അടുത്തത്. 2006, 2010, 2014 ലോകകപ്പുകളിൽ ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ലാംപാർഡ് കളിച്ചിട്ടുണ്ടെങ്കിലും ലോകകപ്പ് ഗോൾ പോലും നേടിയില്ല. ഫുട്ബോളിൽ ഇപ്പോഴും സജീവമായ ഇതിഹാസങ്ങളിൽ ഒരാളാണ് സ്വീഡിഷ് സ്ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. ഇബ്രാഹിമോവിച്ച് തന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും 2002, 2006 ലോകകപ്പുകളിൽ സ്വീഡനെ പ്രതിനിധീകരിച്ച ഇബ്രാഹിമോവിച്ചിന് ഇതുവരെ ഒരു ലോകകപ്പ് ഗോൾ പോലും നേടാനായിട്ടില്ല.
പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി സജീവ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോൾ സ്‌ട്രൈക്കറായി കണക്കാക്കപ്പെടുന്നു. പോളണ്ടിനൊപ്പം 2018 ലോകകപ്പിൽ ലെവൻഡോസ്‌കി കളിച്ചെങ്കിലും ഒരു ഗോൾ പോലും നേടാനായില്ല. എന്നിരുന്നാലും, പോളണ്ടും 2022 ലോകകപ്പിന് യോഗ്യത നേടിയതിനാൽ ലെവൻഡോസ്‌കിയുടെ സാധ്യതകൾ അവസാനിച്ചിട്ടില്ല. എന്നാൽ ക്ലബ് ഫുട്ബോളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും വേൾഡ് കപ്പ് കളിക്കാൻ ഭാഗ്യമില്ലാത്ത താരങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ട്.