എഫ്സി ബാഴ്സലോണയിലേക്ക് വീണ്ടും സൈൻ ചെയ്യാൻ കഴിയാതെ വന്നതോടെ പുതിയ ക്ലബ്ബിനെ തേടിയ ലിയോ മെസ്സി എടുത്ത തീരുമാനം അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുക എന്നതാണ്. തന്റെ ഫുട്ബോൾ കരിയറിൽ ആദ്യമായാണ് ലിയോ മെസ്സി അമേരിക്കയിലെ ഒരു ടീമിന് വേണ്ടി കളിക്കാനൊരുങ്ങുന്നത്.
എന്തായാലും ലിയോ മെസ്സിയുടെ വരവോടെ താരത്തിനെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇന്റർ മിയാമി. ലിയോ മെസ്സിക്ക് പിന്നാലെ വേറെയും ചില സൂപ്പർ താരങ്ങളെ കൊണ്ടുവരാനും ഇന്റർ മിയാമി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്, റിപ്പോർട്ടുകൾ പ്രകാരം ലിയോ മെസ്സിയുടെ അടുത്ത സുഹൃത്തക്കളെ കൊണ്ടുവരാൻ ഇന്റർ മിയാമി തയ്യാറെടുക്കുന്നുണ്ട്.
യുവന്റസിൽ നിന്നും ക്ലബ്ബ് വിട്ട് ഫ്രീ ഏജന്റായി നിലകൊള്ളുന്ന അർജന്റീന താരം ഡി മരിയക്ക് വേണ്ടി ഇന്റർ മിയാമി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. യൂറോപ്പിൽ തന്നെ നിൽക്കാനാണ് സൂപ്പർ താരം മുൻഗണന നൽകുന്നത്, മുൻ ക്ലബ്ബായ ബെൻഫികയും താരത്തിനായി മുന്നോട്ട് വന്നിട്ടുണ്ട്.
ഡി മരിയയെ കൂടാതെ ലിയോ മെസ്സിയുടെ ബാഴ്സലോണ ക്ലബ്ബിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ലൂയിസ് സുവാരസ്, ബുസ്കറ്റ്സ്, ജോർഡി ആൽബ എന്നിവരെ സ്വന്തമാക്കാൻ ഇന്റർ മിയാമി നീക്കങ്ങൾ നടത്താൻ ഒരുങ്ങികയാണ് എന്നാണ് അർജന്റീന മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂൾ പറഞ്ഞത്. ലിയോ മെസ്സിയുമായും അർജന്റീനയുമായും വളരെ അടുത്ത ബന്ധം പുലർത്തുന്ന മാധ്യമപ്രവർത്തകനാണ് ഇദ്ദേഹം.
ജോർഡി ആൽബ, സെർജിയോ ബുസ്കറ്റ്സ് എന്നിവർ ബാഴ്സലോണ ക്ലബ്ബ് വിട്ടുകൊണ്ട് ഫ്രീ ഏജന്റായി തുടരുന്നതിനാൽ ഫ്രീ ട്രാൻസ്ഫറിലൂടെ താരങ്ങളെ മെസ്സിക്ക് കൂട്ടായി ടീമിൽ എത്തിക്കാനാണ് ഇന്റർ മിയാമിയുടെ പ്ലാനുകൾ. നീക്കങ്ങൾ ആരംഭിച്ചെങ്കിലും സൈനിങ് പൂർത്തിയാക്കാനാവുമോ എന്നതാണ് ചോദ്യം.
🚨🚨💣| BREAKING: Luis Suarez is set to join Inter Miami! He will team up with Leo Messi & Sergio Busquets. @90min_Football ☎️🔥🇺🇲 pic.twitter.com/7HJLLxgcTa
— Managing Barça (@ManagingBarca) June 7, 2023
2020-ൽ ബാഴ്സലോണ വിട്ടുപോയ ലിയോ മെസ്സിയുടെ അടുത്ത സുഹൃത്തായ ഉറുഗായ് താരം ലൂയിസ് സുവാരസ് നിലവിൽ ബ്രസീലിയൻ ക്ലബ്ബിലാണ് കളിക്കുന്നത്. താരത്തിനെ കൂടി കൊണ്ടുവരാൻ ഇന്റർ മിയാമി ആലോചിക്കുണ്ടെന്നാണ് അർജന്റീന മാധ്യമപ്രവർത്തകൻ പറയുന്നത്. ലിയോ മെസ്സിക്കൊപ്പം ഈ സൂപ്പർ താരങ്ങളിൽ ആരൊക്കെ വീണ്ടും പന്ത് തട്ടുമെന്ന് നമുക്ക് നോക്കികാണാം.