വേൾഡ് കപ്പ് നേടിയ അർജന്റൈൻ സഹതാരങ്ങൾക്ക് മെസ്സിയുടെ ഗോൾഡൻ സമ്മാനം,പൊടിപൊടിക്കുക ലക്ഷങ്ങൾ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് അർജന്റീനയെ കീടത്തിലേക്ക് നയിക്കാൻ നായകനായ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.വേൾഡ് കപ്പ് കിരീടത്തോടൊപ്പം ഗോൾഡൻ ബോളും മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാൽ മെസ്സിയുടെ മികവിൽ മാത്രമല്ല അർജന്റീന വേൾഡ് കപ്പ് നേടിയത്. ബാക്കിയുള്ള എല്ലാ താരങ്ങളും മികച്ച പോരാട്ടവീര്യമായിരുന്നു വേൾഡ് കപ്പിൽ കാഴ്ചവച്ചിരുന്നത്.

ലയണൽ മെസ്സി തന്നെ എപ്പോഴും തന്റെ സഹതാരങ്ങളെയും സ്റ്റാഫിനെയും ഇക്കാര്യത്തിൽ പ്രശംസിക്കാറുണ്ട്.അർജന്റീന താരങ്ങളുടെ ഒരു കൂട്ടായ പ്രവർത്തനമാണ് ഈ കനക കിരീടത്തിലേക്ക് അവരെ എത്തിച്ചിട്ടുള്ളത്.അവർ അർഹിക്കുന്ന രൂപത്തിലുള്ള ഒരു സമ്മാനം ഇപ്പോൾ അർജന്റീനയുടെ നായകനായ ലയണൽ മെസ്സി അവർക്ക് നൽകാനുള്ള ഒരുക്കത്തിലാണ്.ഐ ഡിസൈൻ എന്ന കമ്പനിയാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

അതായത് 35 ഐഫോൺ 14കൾ അവർ ഡിസൈൻ ചെയ്തു കഴിഞ്ഞു.ഗോൾഡൻ പ്ലേറ്റഡ് ഐഫോണുകൾ ആണ്.ലയണൽ മെസ്സിയുടെ നിർദ്ദേശപ്രകാരമാണ് 35 ഗോൾഡൻ പ്ലേറ്റഡ് ഐഫോണുകൾ അവർ തയ്യാറാക്കിയിട്ടുള്ളത്.അർജന്റീന ദേശീയ ടീമിലെ തന്റെ സഹതാരങ്ങൾക്കും സ്റ്റാഫുകൾക്കും ആണ് ലയണൽ മെസ്സി ഈ ഗോൾഡൻ പ്ലേറ്റഡ് ഐഫോൺ 14കൾ സമ്മാനിക്കുക.

ഏകദേശം രണ്ട് ലക്ഷം ഡോളറോളം ആണ് ലയണൽ മെസ്സി ഇതിനുവേണ്ടി ചിലവഴിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മാത്രമല്ല ഓരോ ഐഫോണിന്റെ പിറകിലും അത് നൽകേണ്ടവരുടെ പേരും ജേഴ്സി നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിന്റെ ലോഗോയും മൂന്ന് സ്റ്റാറുകളും അതിന്റെ പിറകിലുണ്ട്.അങ്ങനെ വളരെ മനോഹരമായ രീതിയിലാണ് ഗോൾഡൻ പ്ലേറ്റഡ് ഐഫോണുകൾ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.തന്റെ സ്വപ്നസാക്ഷാത്കാരമായ കിരീടനേട്ടത്തിൽ പങ്കാളികളായ സഹതാരങ്ങളെയും സ്റ്റാഫുകളെയും മെസ്സി മറക്കില്ല എന്ന് തന്നെയാണ് ഈ ആദരത്തിലൂടെ നമുക്ക് വ്യക്തമാവുന്നത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്നുള്ളത് ലയണൽ മെസ്സി നേരത്തെ അറിയിച്ചിരുന്ന ഒരു കാര്യമായിരുന്നു. അടുത്തവർഷം നടക്കുന്ന കോപ്പ അമേരിക്കയിൽ മെസ്സി ഉണ്ടാവും എന്നുള്ളത് ഉറപ്പാണ്.2026 വേൾഡ് കപ്പിലും മെസ്സിയുടെ സാന്നിധ്യം അർജന്റീന ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.എന്നാൽ മെസ്സി ആ സമയത്ത് മാത്രമായിരിക്കും അതേക്കുറിച്ച് തീരുമാനം കൈക്കൊള്ളുക.

4/5 - (1 vote)
Lionel Messi