മധ്യനിരയിലെ ഇതിഹാസങ്ങളെയെല്ലാം പിറകിലാക്കി ലിയോ മെസ്സി,2006 നു ശേഷമുള്ള ഏറ്റവും മികച്ച പ്ലേ മേക്കറായി തിരഞ്ഞെടുക്കപ്പെട്ടു

ഒരു കംപ്ലീറ്റ് ഫുട്ബോളറായാണ് പലപ്പോഴും ലയണൽ മെസ്സി അറിയപ്പെടാറുള്ളത്. കേവലം ഗോൾ മാത്രം നേടുന്ന ഒരു സ്ട്രൈക്കർ അല്ല മെസ്സി.മറിച്ച് കളി മെനയുകയും അസിസ്റ്റുകൾ ഒരുക്കുകയും ചെയ്യാൻ ലയണൽ മെസ്സിക്ക് സാധിക്കാറുണ്ട്.എന്നിട്ട് പോലും ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് മെസ്സി.

ഗോളിനൊപ്പം തന്നെ ലയണൽ മെസ്സിയുടെ അസിസ്റ്റുകളുടെ കണക്കുകളും ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.ലോക ഫുട്ബോളിലെ ഇതിഹാസങ്ങളായ അറ്റാക്കിങ് മിഡ്‌ഫീൽഡർമാർക്കും മധ്യനിരതാരങ്ങൾക്കും എത്തിപ്പിടിക്കാൻ ആവാത്ത വിധം മെസ്സി റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ട്.ഇപ്പോഴിതാ ലോകത്തെ ഏറ്റവും മികച്ച പ്ലേ മേക്കറായി കൊണ്ട് ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.IFFHS ആണ് മെസ്സിയെ തിരഞ്ഞെടുത്തിട്ടുള്ളത്.

2006 ന് ശേഷമുള്ള താരങ്ങളെയാണ് ഏറ്റവും മികച്ച പ്ലേ മേക്കർ പുരസ്കാരത്തിന് ഇവർ പരിഗണിച്ചിട്ടുള്ളത്.മധ്യനിരയിലെ ഇതിഹാസങ്ങളെയെല്ലാം ലയണൽ മെസ്സിയാണ് ഒന്നാം സ്ഥാനത്തിന് അർഹനായിരിക്കുന്നത്.284 പോയിന്റുകളാണ് മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്.സ്ട്രൈക്കർ പൊസിഷനിൽ കളിക്കുന്ന താരമാണ് ഈ അവാർഡ് നേടിയത് എന്നുള്ളത് പ്രത്യേകം ചേർത്ത് വായിക്കേണ്ട ഒരു കാര്യമാണ്.

രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത് എഫ്സി ബാഴ്സലോണയുടെ ഇതിഹാസമായ ആൻഡ്രസ് ഇനിയെസ്റ്റയാണ്.197 പോയിന്റുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അദ്ദേഹത്തിന് പുറകിൽ ഇടം നേടിയിരിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ മിഡ്ഫീൽഡർ ആയ കെവിൻ ഡി ബ്രൂയിനയാണ്.141 പോയിന്റുകളാണ് ഈ താരം സ്വന്തമാക്കിയിട്ടുള്ളത്.തൊട്ടു പിറകിൽ റയൽ മാഡ്രിഡ് താരമായ ലൂക്കാ മോഡ്രിച്ചാണ് വരുന്നത്.133 പോയിന്റുകളാണ് ഇദ്ദേഹം നേടിയിട്ടുള്ളത്.

ബാഴ്സയുടെ ഇതിഹാസവും നിലവിലെ പരിശീലകനുമായ സാവി അഞ്ചാം സ്ഥാനമാണ് നേടിയിട്ടുള്ളത്.130 പോയിന്റുകളാണ് ഇദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.ഏതായാലും ലിയോ മെസ്സി അർഹിച്ച ഒരു നട്ടം തന്നെയാണ് ഒരിക്കൽ കൂടി കരസ്ഥമാക്കിയിട്ടുള്ളത്. എന്തെന്നാൽ അദ്ദേഹത്തിന്റെ പ്രകടനങ്ങളും അദ്ദേഹത്തിന്റെ കണക്കുകളുമെല്ലാം തന്നെ ഈ നേട്ടം അർഹിക്കുന്നുണ്ട്.

4/5 - (1 vote)
Lionel Messi