മെസ്സി..മെസ്സി..മെസ്സി..മായാജാലം കാണിച്ച് മനം നിറച്ച് ലിയോ മെസ്സി

മെസ്സി എന്ന മാന്ത്രികന്റെ മായാജാലം ഒരിക്കൽ കൂടി കാണാൻ ഭാഗ്യം ലഭിച്ച സംതൃപ്തിയിലാണ് ആരാധകരുള്ളത്. അത്രയേറെ മനോഹരമായ ഗോളും അസിസ്റ്റുകളുമായിരുന്നു ഇന്നലത്തെ മത്സരത്തിൽ മെസ്സിയുടെ ബൂട്ടിൽ നിന്നും പിറന്നത്.അജാക്സിയോ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പിഎസ്ജിക്ക് മുന്നിൽ അടിയറവ് പറയുമ്പോൾ ലയണൽ മെസ്സി തന്നെയായിരുന്നു അവരെ ഏറ്റവും കൂടുതൽ വട്ടം കറക്കിയത്.

മത്സരത്തിന്റെ 24ആം മിനുട്ടിലാണ് എംബപ്പേയുടെ ഗോൾ വരുന്നത്. ഈ ഗോളിന് അസിസ്റ്റ് നൽകിയത് ലയണൽ മെസ്സി തന്നെ.പിന്നീട് 79ആം മിനുട്ടിൽ മെസ്സിയുടെ അതിമനോഹരമായ ഗോൾ പിറന്നു.മെസ്സി നടത്തിയ മുന്നേറ്റം സഹതാരമായ എംബപ്പേക്ക് ലഭിക്കുന്നു. അത് ഒരു ബാക്ക് ഹീൽ പാസിലൂടെ എംബപ്പേ മെസ്സിക്ക് തന്നെ നൽകുന്നു.ഗോൾകീപ്പറേയും ഡ്രിബിൾ ചെയ്ത് നിസ്സഹായനാക്കിക്കൊണ്ട് മെസ്സി ആ ഗോൾ നേടുന്നു.

82ആം മിനുട്ടിൽ കിലിയൻ എംബപ്പേ തന്നെയാണ് പിഎസ്ജിയുടെ മൂന്നാം ഗോൾ നേടിയത്.എന്നാൽ ഈ ഗോളും ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു.പിഎസ്ജി നേടിയ 3 ഗോളിലും മെസ്സി എന്ന താരത്തിന്റെ മാന്ത്രികത ഉണ്ടായിരുന്നു.ഈ സീസണിലെ മെസ്സി തന്റെ മായാജാലം തുടരുകയാണ്.11 മത്സരങ്ങൾ ലീഗ് വണ്ണിൽ കളിച്ച മെസ്സി ആറു ഗോളുകളും ഒമ്പത് അസിസ്റ്റുകളും ഇപ്പോൾ തന്നെ നേടിക്കഴിഞ്ഞു.

മെസ്സിയുടെ പ്രകടനത്തിന്റെ കണക്കുകൾ സോഫ സ്കോർ പുറത്തുവിട്ടിട്ടുണ്ട്. അതിങ്ങനെയാണ്.83 touches, 1 goal, 2 shots/2 on target,2 assists,2 big chances created, 4 key passes, 50/62 accurate passes, 3/8 successful dribbles, 9.2 Sofascore rating ഇതാണ് കണക്കുകൾ. തീർച്ചയായും മെസ്സി നിറഞ്ഞു കളിച്ചു എന്നുള്ളത് തെളിയിക്കാൻ ഇത് തന്നെ ധാരാളമാണ്.

ഈ സീസണിൽ അത്യുഗ്രൻ പ്രകടനം ആണ് ഇപ്പോൾ മെസ്സി പുറത്തെടുക്കുന്നത്. രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ആകെ 23 ഗോളുകളിൽ പങ്കാളിത്തം നേടാൻ മെസ്സിക്ക് സാധിച്ചു. 13 ഗോളുകളും 10 അസിസ്റ്റുകളുമാണ് മെസ്സി ഈ സീസണിൽ നേടിയിട്ടുള്ളത്. ഇതിൽ നാല് ഗോളുകളാണ് മെസ്സി അർജന്റീനക്ക് വേണ്ടി നേടിയിട്ടുള്ളത്. ബാക്കിയെല്ലാം തന്റെ ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടി കരസ്ഥമാക്കിയിട്ടുള്ളതാണ്.

Rate this post
Lionel MessiPsg