ഇന്ന് ഇന്ത്യൻ സമയം രാത്രി 11 : 30ന് നടക്കുന്ന മേജർ സോക്കർ ലീഗ് മത്സരത്തിൽ ഇന്റർമിയാമി ടീം നേരിടാൻ ഒരുങ്ങുന്നത് ഡി സി യുണൈറ്റഡ് ടീമിനെയാണ്. വാഷിംഗ്ട്ടനിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇന്റർ മിയാമിയുടെ എവെ മത്സരത്തിൽ വിജയിക്കാനായാൽ ടാറ്റാ മാർട്ടിനോയുടെ സംഘത്തിനു പോയിന്റ് ടേബിളിലെ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ടു പോകാനാവും. നിലവിൽ നാലു മത്സരങ്ങളിൽ നിന്നും 7പോയന്റുകൾ സമ്പാദിച്ച മിയാമി ഒന്നാം സ്ഥാനത്താണ്.
കോൺകകാഫ് പ്രീക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദമായ കഴിഞ്ഞ മത്സരത്തിൽ നാഷ്വില്ലേക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കിയ മെസ്സിയും സംഘവും പ്രീക്വാർട്ടർ ഫൈനൽ മത്സരവും കടന്നു ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയിരുന്നു. ഫ്ലോറിഡയിൽ വെച്ച് നടന്ന ഈ മത്സരത്തിൽ ഗോളും അസിസ്റ്റും സ്വന്തമാക്കിയ ലിയോ മെസ്സിയെ 50മിനിറ്റിൽ പരിശീലകൻ കളിക്കളത്തിൽ നിന്നും പിൻവലിച്ചിരുന്നു.
(🌕) Leo Messi has a small muscle injury in the hamstring of his right leg. He is ruled out for tomorrow's game. @gastonedul 🚨🚑🇦🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 15, 2024
ലിയോ മെസ്സി പരിക്കുകളുടെ സൂചന കാണിച്ചതിനാലാണ് മത്സരത്തിൽ നിന്നും പിൻവലിച്ചതെന്ന് മത്സരശേഷം ഇന്റർമിയാമി പരിശീലകൻ പറഞ്ഞിരുന്നു. തുടർന്ന് ലിയോ മെസ്സിയെ കൂടുതൽ പരിശോധനകൾക്ക് വിധേയനാകുമെന്നും ടാറ്റ മാർട്ടിനോ പറഞ്ഞിരുന്നു. നിലവിൽ പുറത്തുവെന്ന് റിപ്പോർട്ടുകൾ പ്രകാരം ലിയോ മെസ്സിക്ക് പരിക്ക് ബാധിച്ചിട്ടുണ്ട്.
വലതു കാലിൽ ഹാംസ്ട്രിങ് പരിക്ക് ബാധിച്ച ലിയോ മെസ്സി ഇന്നത്തെ മത്സരത്തിൽ ഇന്റർമിയാമിക്കു വേണ്ടി കളിക്കില്ലെന്ന് മിയാമി അസിസ്റ്റന്റ് പരിശീലകനും വ്യക്തമാക്കി. അതേസമയം മെസ്സിയുടെ പരിക്ക് നിസ്സാരമാണെന്നത് ആരാധകർക്ക് ആശ്വാസം നൽകുന്നതാണ്. ഇന്റർനാഷണൽ ബ്രെക്കിന് മുമ്പായുള്ള അവസാന മത്സരം നഷ്ടമാവുന്ന ലിയോ മെസ്സി ഇനി മാർച്ച് മാസത്തിലെ സൗഹൃദ മത്സരങ്ങൾക്ക് വേണ്ടി അർജന്റീന ദേശീയ ടീമിനോടൊപ്പം അല്പം ദിവസങ്ങൾക്കുള്ളിൽ ജോയിൻ ചെയ്യും, അർജന്റീനയുടെ മത്സരങ്ങൾക്ക് മുൻപായി താരത്തിന്റെ പരിക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.