ലയണൽ മെസ്സി സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസൺ ഒട്ടും എളുപ്പമായിരുന്നില്ല.പിഎസ്ജിയുമായി അഡാപ്റ്റാവാൻ മെസ്സിക്ക് സമയം ആവശ്യമായിരുന്നു.കൂടാതെ പരിക്കും കോവിഡും അലട്ടി. അങ്ങനെ തിളങ്ങാനാവാതെ വന്നതോടെ മെസ്സിക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.ലീഗ് വണ്ണിൽ മെസ്സിക്ക് തുടങ്ങാൻ കഴിയില്ല എന്ന വിലയിരുത്തലുകൾ വരെ വന്നു തുടങ്ങിയിരുന്നു.
എന്നാൽ ഈ സീസണിൽ ആ വിമർശകർക്കെല്ലാം ഇപ്പോൾ പലിശ സഹിതം മെസ്സി മറുപടി പറഞ്ഞു കൊണ്ടിരിക്കുകയാണ്.തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ മെസ്സി പുറത്തെടുക്കുന്നത്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 20 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അർഹിച്ച അംഗീകാരം എന്നോണം കഴിഞ്ഞ സെപ്റ്റംബർ മാസത്തിലെ ലീഗ് വണ്ണിലെ ഏറ്റവും മികച്ച താരമായി മെസ്സി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വളരെ മികച്ച പ്രകടനമായിരുന്നു കഴിഞ്ഞമാസം മെസ്സി ലീഗ് വണ്ണിൽ നടത്തിയിരുന്നത്. 5 അസിസ്റ്റുകളും ഒരു ഗോളുമായി ആകെ 6 ഗോളുകളിൽ ലീഗ് വണ്ണിൽ പങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.
അതേസമയം ചാമ്പ്യൻസ് ലീഗിലെ കാര്യത്തിലേക്ക് വരുകയാണെങ്കിൽ കഴിഞ്ഞ മാസം ഒരു ഗോളും അസിസ്റ്റും നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി രണ്ടു മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് മെസ്സി അടിച്ചു കൂട്ടിയിട്ടുള്ളത്.ഈ സീസണിലെ പിഎസ്ജിയിലെ കാര്യം മാത്രം എടുക്കുകയാണെങ്കിൽ 8 ഗോളുകളും 8 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്. ചുരുക്കത്തിൽ മെസ്സി സീസണിൽ നിറഞ്ഞു കളിക്കുകയാണ് എന്നർത്ഥം.
OFFICIAL: Leo Messi is named as September’s Player of the Month in Ligue 1 !! 🐐🇫🇷 pic.twitter.com/CbNFmvpp7N
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 20, 2022
ഏതായാലും ലീഗ് വണ്ണിൽ മെസ്സിക്ക് തിളങ്ങാൻ കഴിയില്ല എന്ന് വിലയിരുത്തിയവർക്കെല്ലാം മറുപടി നൽകാൻ മെസ്സിക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്. ഇനി പിഎസ്ജി തങ്ങളുടെ അടുത്ത മത്സരം അജാക്സിയോക്കെതിരെയാണ് കളിക്കുക. വെള്ളിയാഴ്ച്ച രാത്രിയാണ് ഈ മത്സരം നടക്കുക. മത്സരത്തിൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.