യൂറോപ്പ്യൻ ഫുട്ബോളിനെ ഒന്നര പതിറ്റാണ്ട് കാലത്തോളം അടക്കിഭരിച്ച ലോക ഫുട്ബോളിലെ തന്നെ സൂപ്പർതാരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും നിലവിൽ യൂറോപ്പിൽ കളിക്കുന്നില്ല. നേടാനാവുന്നതെല്ലാം നേടിക്കഴിഞ്ഞ് ഇരുതാരങ്ങളും യൂറോപ്പിനോട് വിടപറഞ്ഞു മറ്റു ലീഗുകളിലേക്ക് ചേക്കേറി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ്മായി പരസ്പര ധാരണയോടെ കരാർ അവസാനിപ്പിച്ചു കൊണ്ടായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോയുടെ യൂറോപ്പിനോടുള്ള വിടപറച്ചിൽ ഉണ്ടായിരുന്നത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റുമായി കരാർ ഒപ്പുവെച്ച ക്രിസ്ത്യാനോ റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ സൂപ്പർതാരങ്ങൾ നിരവധി പേര് സൗദി ലീഗിലേക്ക് എത്തിയത് മറ്റൊരു വസ്തുത.
ഫ്രഞ്ച് ക്ലബ്ബുമായി കരാർ അവസാനിച്ച ലിയോ മെസ്സി മേജർ സോക്കർ ലീഗൽ കളിക്കുന്ന അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിൽ ആണ് സൈൻ ചെയ്തത്. ഇന്റർ മിയാമിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ലിയോ മെസ്സി നിലവിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ക്ലബ്ബ് റെക്കോർഡിനെ തേടി പോവുകയാണ്. ക്ലബ്തലത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ക്രിസ്ത്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർക്കാനാണ് ലിയോ മെസ്സിയുടെ മുന്നേറ്റം.
Leo Messi is only behind 7 club goals, despite having played 115 fewer games. @SC_ESPN 📸🇦🇷 pic.twitter.com/Ag54eaY3AX
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 12, 2023
ക്ലബ്ബ്തലത്തിൽ 721 ഗോളുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോയുടെ റെക്കോർഡിന് തൊട്ടരികിലാണ് ലിയോ മെസ്സിയുടെ 712 ഗോൾ നേട്ടം. ക്രിസ്ത്യാനോ റൊണാൾഡോയെക്കാൾ 116 ക്ലബ് തല മത്സരങ്ങൾ കുറവ് കളിച്ച ലിയോ മെസ്സി മിയാമി ജേഴ്സിയിലുള്ള തകർപ്പൻ ഫോമിൽ ഈ സീസണിൽ റൊണാൾഡോയുടെ ക്ലബ്ബ് റെക്കോർഡ് തകർക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പക്ഷേ സീസണിൽ അറബ് കപ്പ് നേടി തുടങ്ങിയ ക്രിസ്ത്യാനോ റൊണാൾഡോ മിന്നും ഫോമിലേക്ക് ഉയർന്നാൽ കൂടുതൽ ഗോളുകൾ നേടാനാവുമെന്ന് റൊണാൾഡോയുടെ ആരാധകരും പ്രതീക്ഷ നൽകുന്നു.