ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ചവനായോ എന്ന ചോദ്യത്തിന് ലയണൽ മെസ്സി നൽകുന്ന മറുപടി |Lionel Messi

ഫുട്ബോൾ ലോകത്തെ പല ഇതിഹാസങ്ങൾക്ക് ശേഷം ആധുനിക ഫുട്ബോളിലെ രാജാക്കന്മാർ എന്ന് മുദ്രകുത്തപ്പെട്ട താരങ്ങളാണ് പോർച്ചുഗലിന്റെ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയും അർജന്റീന നായകനായ ലയണൽ മെസ്സിയും. ഇരുവരും തങ്ങളുടെ ഫുട്ബോൾ ജീവിതത്തിലൂടെ നടത്തിയപോരാട്ടങ്ങളിൽ ഒട്ടനവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.

5 തവണ ബാലൻ ഡി ഓർ നേടിയ ക്രിസ്ത്യാനോ റൊണാൾഡോയേക്കാൾ മൂന്ന് ബാലൻ ഡി ഓർ അധികം നേടി കൊണ്ട് ഇന്നലെ തന്റെ ചരിത്ര റെക്കോർഡ് വർദ്ധിപ്പിച്ചിരിക്കുകയാണ് സൂപ്പർതാരമായ ലിയോ മെസ്സി. ബാലൻ ഡി ഓർ പുരസ്കാരത്തിന് പിന്നാലെ നടന്ന അഭിമുഖത്തിൽ റൊണാൾഡോയോടൊപ്പമുള്ള മെസ്സിയുടെ വ്യക്തിഗത അവാർഡുകൾ നേടുമ്പോഴുണ്ടായ മത്സരത്തെ കുറിച്ച് ലിയോ മെസ്സിയോട് ഒരു പത്രപ്രവർത്തകൻ അഭിപ്രായം ചോദിച്ചു.ഇതിൽ ലിയോ മെസ്സി പ്രതികരിച്ചതായാണ് അറിയാൻ സാധിക്കുന്നത്.

അഭിമുഖത്തിൽ “നിങ്ങൾ ഇപ്പോൾ എട്ടാമതായി ഒരു ബാലൻ ഡി ഓർ കൂടി വിജയിച്ചു, നിങ്ങൾക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ ഇപ്പോൾ 3 ബാലൻ ഡി ഓർ കൂടുതലുണ്ട്. അപ്പോൾ നിങ്ങൾ തമ്മിലുള്ള മത്സരം അവസാനിച്ചതായി പറയാൻ സാധിക്കുമോ”എന്നാണ് ലയണൽ മെസ്സിയോട് പത്രപ്രവർത്തകൻ ചോദിച്ചത്.

അപ്പോൾ ലിയോ മെസ്സി മറുപടി പറഞ്ഞത് ഇങ്ങനെ,: “ഞാനും ക്രിസ്ത്യാനോ റൊണാൾഡോയും തമ്മിൽ ഞങ്ങൾ മാത്രമായി പരസ്പരം മത്സരിക്കുകയായിരുന്നു. കായികപരമായി ക്രിസ്ത്യാനോ റൊണാൾഡോ വളരെയധികം മികച്ചു നിൽക്കുന്നുണ്ട്, ഞങ്ങൾ ഇരുവരും വളരെ മത്സരബുദ്ധിയുള്ളവരാണ്. എന്നാൽപോലും എല്ലാവരേയും എല്ലാറ്റിനെയും മറികടക്കാൻ റൊണാൾഡോ എപ്പോഴും ആഗ്രഹിക്കുന്നു.
എന്നാലും ക്രിസ്ത്യാനോ റൊണാൾഡോയും ഞാനും തമ്മിലുള്ള മത്സരങ്ങളിൽ നിന്ന് ഞങ്ങൾ പരസ്പരം പ്രയോജനങ്ങൾ നേടിയെന്ന് ഞാൻ കരുതുന്നുണ്ട്, അതിനാൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും എനിക്കും, കൂടാതെ ഫുട്ബോളിനെ സ്നേഹിക്കുന്നവർക്കും ഇത് വളരെ മനോഹരമായ ഒരു കാലഘട്ടമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു”.

” ഈ സമയമത്രയും ഞങ്ങൾ ഫുട്ബോളിനു വേണ്ടി ചെയ്തതെല്ലാം വളരെ പ്രശംസനീയമാണ്, കാരണം എല്ലാവരും പറയുന്നത് പോലെ ബാലൻ ഡി ഓർ പട്ടികയിൽ മുകളിൽ എത്താൻ എളുപ്പമാണെങ്കിലും ആ സ്ഥാനത്ത് തുടരുക എന്നുള്ളത് പ്രയാസകരമായ കാര്യമാണ്. ഞങ്ങൾ പത്തോ പതിനഞ്ചോ വർഷത്തോളം ഫുട്ബോളിൽ മുകളിൽ തന്നെ സ്ഥാനം പിടിച്ചവരാണ്, എങ്കിലും ഈ തലത്തിൽ തുടരുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മാത്രമല്ല, ഫുട്ബോൾ ആസ്വദിക്കുന്ന എല്ലാവർക്കും ഇതൊരു മഹത്തായ കാര്യവും മനോഹരമായ ഒരു ഓർമ്മയുമാണെന്ന് ഞാൻ വിശ്വസിക്കുന്നു “- എന്നാണ് ലിയോ മെസ്സി മാധ്യമപ്രവർത്തകനോട് തുറന്നു പറഞ്ഞത്.

ലയണൽ മെസ്സി ഈ വർഷത്തെ ബാലൻ ഡി ഓർ നേട്ടം കൈവരിച്ചു എങ്കിൽ പോലും സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയും ലോകം കണ്ട ഇതിഹാസങ്ങളിൽ ലയണൽ മെസ്സിയോടൊപ്പം നിൽക്കുന്ന ഫുട്ബോൾ മാന്ത്രികൻ തന്നെയാണ്. റൊണാൾഡോ നിലവിൽ സൗദി പ്രൊ ലീഗിലെ അൽനാസർ ക്ലബ്ബിനു വേണ്ടിയാണ് പന്ത് തട്ടുന്നത്. ഫുട്ബോളിൽ ഒട്ടനവധി സംഭാവനകൾ നടത്തിയിട്ടുള്ള ഇരുവരും തങ്ങളുടെ ഫുട്ബോൾ യുഗത്തിലെ അവസാന കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇരുവരും ഫുട്ബോളിൽ വരുത്തിയ ഓളം ചെറുതൊന്നുമല്ല. ലയണൽ മെസ്സിക്കും ക്രിസ്ത്യാനോ റൊണാൾഡോക്കും ശേഷം തത്തുല്യരായ പ്രതിഭകൾ ഭാവിയിൽ ജനിക്കുമോ എന്ന കാര്യം
കണ്ടറിയേണ്ടിയിരിക്കുന്നു .

5/5 - (1 vote)
Lionel Messi