ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ റിയാദ് സീസൺ കപ്പിൽ മത്സരിക്കാൻ ലയണൽ മെസ്സിയുടെ ഇന്റർ മിയാമി സൗദിയിലേക്ക് പോവും. അൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും വീണ്ടും നേർക്ക് നേർ ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർക്ക് സാധിക്കും.
നേരത്തെ മുതൽ ഈ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു എങ്കിലും റിയാദ് സീസൺ കപ്പിൽ ലിയോ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം നടക്കില്ല എന്ന് ചില വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലിയോ മെസ്സി തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി സൗദി ക്ലബ്ബുകളുമായുള്ള ഈ മത്സരങ്ങൾ അരങ്ങേറുമെന്ന് സൂചനകൾ നൽകിയിട്ടുണ്ട്.
ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ റിയാദ് സീസൺ കപ്പിൽ മത്സരിക്കാൻ അർജന്റീനയുടെ ഇന്റർ മിയാമി ടീം മിഡിൽ ഈസ്റ്റിലേക്ക് പോകും എന്ന് മെസ്സി ഉറപ്പിച്ചിരിക്കുകയാണ്.എന്റെ ടീമായ ഇന്റർമിയാമിക്കൊപ്പം റിയാദ് സീസൺ കപ്പ് കളിക്കാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ്, സൗദിയിലെ ടോപ്പ് ടീമുകളുമായി ചരിത്രപരമായ ഈ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുവാൻ എന്റെ ടീമിനോടൊപ്പം കാത്തിരിക്കുകയാണ്” എട്ട് തവണ ബാലൺ ഡി ഓർ ജേതാവ് ഇംഗ്ലീഷിലും സ്പാനിഷിലും സൊസിലെ മീഡിയയിൽ എഴുതി.
🚨👀 Leo Messi on Instagram about the Riyadh Cup between Al-Nassr, Al-Hilal & Inter Miami:
— TCR. (@TeamCRonaldo) January 10, 2024
"I can't wait to be part of the #RiyadhSeasonCup with my team Inter Miami FC as we face top Saudi clubs in a historic championship." pic.twitter.com/kB7xTor52M
ജനുവരി 29ന് സൂപ്പർ താരമായ നെയ്മർ ജൂനിയറിന്റെ സൗദി ക്ലബ്ബായ അൽ ഹിലാലുമായാണ് ഇന്റർമിയാമിയുടെ ആദ്യ മത്സരം. സൗദിയിൽ വച്ച് നടക്കുന്ന ഈ മത്സരം ഇന്ത്യൻ സമയം രാത്രി 11:30നാണ് അരങ്ങേറുന്നത്.