ലോക ഫുട്ബോളിലെ സൂപ്പർതാരവും ഫിഫ വേൾഡ് കപ്പ് ജേതാവുമായ ലിയോ മെസ്സി തന്റെ അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിക്കൊപ്പമുള്ള പ്രീ സീസൺ ടൂറിലെ അവസാന സൗഹൃദ മത്സരങ്ങളിലാണ് ഉള്ളത്. അവസാന മത്സരത്തിൽ ജാപ്പനീസ് ക്ലബ്ബായ വിസൽ കോബോയോട് പരാജയപ്പെട്ട ഇന്റർമിയാമി സൗദിയിലെയും ചൈനയിലെയും ഉൾപ്പെടെയുള്ള ഏഷ്യൻ ക്ലബ്ബുകളുമായുള്ള സൗഹൃദ മത്സരങ്ങൾ കഴിഞ്ഞാണ് ജപ്പാനിൽ അവസാന ഏഷ്യൻ സൗഹൃദ മത്സരം കളിച് അമേരിക്കയിലേക്ക് മടങ്ങിയത്.
അമേരിക്കൻ ഫുട്ബോളിൽ ആയ മേജർ സോക്കർ ലീഗിന്റെ മത്സരങ്ങൾ ആരംഭിക്കുവാൻ ഒരുങ്ങവേ പ്രീ സീസണിലെ അവസാന സൗഹൃദം മത്സരത്തിനു വേണ്ടി തയ്യാറെടുക്കുകയാണ് ഇന്റർ മിയാമി. സൂപ്പർതാരമായ ലിയോ മെസ്സിയുടെ നാടായ അർജന്റീനയിലെ റോസാരിയോയിലെ ഫുട്ബോൾ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സ് ടീമിനെതീരെയാണ് ഇന്റർമിയാമിയുടെ സൗഹൃദ മത്സരം അരങ്ങേറുന്നത്.
BREAKING: Messi will play for inter Miami and Newell's Old Boys in the friendly match. pic.twitter.com/prU4cuHETH
— Barça Worldwide (@BarcaWorldwide) February 14, 2024
ചെറുപ്രായത്തിൽ എഫ് സി ബാഴ്സലോണയുടെ അക്കാദമിയിലെത്തുന്നതിന് മുമ്പായി 1995 മുതൽ 2000 വരെ ലിയോ മെസ്സി പന്ത് തട്ടിയതും തന്റെ ബാല്യകാലം ചെലവഴിച്ചതും ഈ അർജന്റീനിയൻ ക്ലബ്ബിലാണ്. ഇവിടെ നിന്നാണ് ലിയോ മെസ്സി എന്ന വേൾഡ് ക്ലാസ് താരത്തിന്റെ തുടക്കം എന്ന് പറയാം. തന്റെ ബാല്യകാല ക്ലബ്ബിനെതിരെയാണ് നാളെ ലിയോ മെസ്സി പന്ത് തട്ടാൻ ഒരുങ്ങുന്നത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ ആറു മണിക്കാണ് ഇന്റർമിയാമിയും vs ന്യൂവെൽസും തമ്മിലുള്ള മത്സരം ഇന്റർമിയാമ്മയുടെ ഹോം സ്റ്റേഡിയത്തിൽ അരങ്ങേറുന്നത്.
Una noche soñada 💫
— Inter Miami CF (@InterMiamiCF) February 13, 2024
⚽ #InterMiamiCF vs @Newells
📅 jueves 15 de febrero | 7:30 PM ET
🏟️ @drvpnkstadium
🎟️ https://t.co/CC0wN9QwEx pic.twitter.com/V35XnKbPYP
അതേസമയം പ്രീ സീസൺ ടൂറിലെ മത്സരങ്ങൾ അത്ര മികച്ച ഫോമിൽ അല്ല ഇന്റർമിയാമി കളിക്കുന്നത്. സൗദി അറേബ്യൻ ക്ലബ്ബ്കളോട് പരാജയം ഏറ്റുവാങ്ങിയതിനു ശേഷം ഇന്റർമിയാമി ചൈനയിലെത്തി ഹോങ്കോങ് ഇലവനെതിരെ സൗഹൃദ മത്സരത്തിൽ വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ ഈ വിജയം ഒഴിച്ചാൽ പ്രീ സീസൺ ടൂറിൽ ഇന്റർമിയാമിക്ക് കൂടുതൽ വിജയങ്ങളില്ല. അമേരിക്കൻ ഫുട്ബോൾ സീസണിനെത്തുമ്പോൾ മെസ്സിയും മിയാമിയും ശോഭിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.