എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി പ്രീ ക്വാർട്ടർ പ്രതീക്ഷകൾ കൂടുതൽ ശക്തമാക്കി. പോളണ്ടിനായി സൂപ്പർ താരം ലെവെൻഡോസ്‌കി ഒരു ഗോളും അസിസ്റ്റുമായി മിന്നുന്ന പ്രകടനം പുറത്തെടുത്തു.
ലെവെൻഡോസ്‌കിക്ക് പുറമെ പിയോറ്റ് സിലിന്‍സ്‌കിയാണ് മറ്റൊരു ഗോള്‍ നേടിയത്.വിജയപെടുത്തി 1986 ന് ശേഷം ആദ്യമായി ലോകകപ്പിന്റെ അവസാന 16 ലെത്താനുള്ള സാധ്യത ശനിയാഴ്ച പോളണ്ട് ശക്തിപ്പെടുത്തി. ആദ്യപാതിയില്‍ ഗോള്‍ വഴങ്ങിയെങ്കിലും പോളണ്ടിനെ വരച്ചവരയില്‍ നിര്‍ത്താന്‍ സൗദിക്ക് സാധിച്ചിരുന്നു. പലപ്പോഴും പോളണ്ട് ഗോള്‍മുഖം വിറപ്പിക്കാന്‍ സൗദി മുന്നേറ്റത്തിനായി. ആദ്യപകുതിയുടെ അവസാനങ്ങളില്‍ ഒരു പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതെ പോയതും സൗദിക്ക് തിരിച്ചടിയായി.സേലം അൽദവ്‌സാരി എടുത്ത പെനാൽറ്റി പോളിഷ് കീപ്പർ വോയ്‌സിക് ഷ്‌സെസ്‌നി തടുത്തിട്ടു.
കളിയുടെ ഗതിക്ക് വിപരീതമായി 39 ആം മിനുട്ടിൽ ലെവൻഡോവ്‌സ്‌കിയുടെ പാസിൽ നിന്നും സീലിൻസ്‌കി പോളണ്ടിന് ലീഡ് നൽകി.ആദ്യ പകുതിയുടെ സ്‌റ്റോപ്പേജ് ടൈമിൽ സമനില നേടാനുള്ള അവസരം സൗദിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. സേലം അൽദവ്‌സാരിയുടെ പെനാൽറ്റി ഗോൾകീപ്പർ വോയ്‌സിക് ഷ്‌സെസ്‌നി തകർപ്പൻ ഇരട്ട സേവ് നടത്തി പോളണ്ടിന്റെ രക്ഷക്കെത്തി. 82-ാം മിനിറ്റില്‍ ലെവെൻഡോസ്‌കിയിലൂടെ പോളണ്ട് രണ്ടാം ഗോള്‍ നേടി. സൂപ്പർ സ്‌ട്രൈക്കറുടെ ആദ്യ ലോകകപ്പ് ഗോളായിരുന്നു അത്.90-ാം മിനിറ്റില്‍ ഒരിക്കല്‍കൂടി ലെവയ്ക്ക് ഗോള്‍ നേടാമായിരുന്നു. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ അദ്ദേഹം നടത്തിയ ചിപ്പ് ഗോള്‍ശ്രമം ഫലം കണ്ടില്ല
.അർജന്റീനയ്‌ക്കെതിരായ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ പോളണ്ടിന് അടുത്ത റൗണ്ടിൽ സ്ഥാനം ഉറപ്പിക്കാൻ ഒരു പോയിന്റ് മാത്രം മതിയെന്നതാണ് ഫലം.