ലെവൻഡോവ്‌സ്‌കിയുടെ ഗോളുകളുടെ കുറവ് വലിയ മത്സരങ്ങളിൽ ബാഴ്‌സലോണയ്ക്ക് തിരിച്ചടിയാവുമ്പോൾ |Lewandowski

പോളിഷ് സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് പന്ത് കിട്ടുന്നിടത്തോളം ഗോളുകൾ ഗ്യാരണ്ടിയാണെന്ന് വർഷങ്ങളായി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ബയേൺ മ്യൂണിക്കിൽ തന്റെ സുവർണ കാലഘട്ടത്തിൽ ഗോളുകൾ അടിച്ചു കൂട്ടി ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിയ താരത്തിന് ബാഴ്‌സലോണയിൽ ഇതുവരെ നേരിടാത്ത വലിയ വെല്ലുവിളികൾ ആണ് മുന്പിലുള്ളത്.

ഈ ആഴ്ച ബാഴ്‌സലോണയ്ക്ക് മുന്നിൽ രണ്ടു നിർണായക മത്സരങ്ങളാണുള്ളത്. നാളെ ക്യാമ്പ് നൗവിൽ ചാമ്പ്യൻസ് ലീഗ് പോരാടാത്തതിൽ ഇന്റർ മിലാനെ നേരിടുമ്പോൾ തുടർന്ന് ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ നേരിടുകയും ചെയ്യും. ഈ രണ്ടു മത്സരങ്ങളും ബാഴ്സലോണയുടെ മുന്നോട്ടുള്ള കുതിപ്പിൽ നിർണായകമാവുന്നതാണ്‌. നിലവിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ടേബിളിൽ മൂന്നാം സ്ഥാനത്തുളള ബാഴ്‌സലോണയ്ക്ക് നാളെ ഇറ്റാലിയൻ ടീമിനെതിരെ വിജയം അത്യാവശ്യമാണ്. ലാ ലീഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സക്ക് ക്ലാസ്സിക്കോ ജയം വ്യക്തമായ ലീഡ് നൽകുകയും ചെയ്യും.

സാന്റിയാഗോ ബെർണാബ്യൂവില റയലിനെ കീഴടക്കുക എന്നത് ബാഴ്‌സയെ സംബന്ധിച്ച് പ്രയാസമേറിയ ഒന്നായിരിക്കും.നാളെ ഇന്ററിനെതിരെ ജീവൻ മരണ പോരാട്ടം തന്നെയായിരിക്കും. എന്നാൽ ഈ രണ്ടു മത്സരങ്ങൾക്ക് മുന്നോടിയായി ബാഴ്‌സലോണയെ വലക്കുന്നത് സൂപ്പർ സ്‌ട്രൈക്കർ ലെവെൻഡോസ്‌കിയുടെ മോശം ഫോമാണ്.കഴിഞ്ഞയാഴ്ച ഇന്ററിൽ 1-0 തോൽവിയും ഞായറാഴ്ച സെൽറ്റ വിഗോയ്‌ക്കെതിരായ 1-0 ന്റെ വിജയത്തിലും സ്‌ട്രൈക്കർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. വലിയ മത്സരങ്ങളിൽ വേണ്ട മികവ് പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല എന്ന വിമര്ശനം ഒരു വശത്ത് നിലനിൽക്കുന്നുണ്ട്. തുടർച്ചയായ ആറ് ലാ ലിഗ ഗെയിമുകളിൽ വലകുലുക്കിയ ശേഷം പോളിഷ് സ്‌ട്രൈക്കറിന് സെൽറ്റയ്‌ക്കെതിരെയും സാൻ സിറോയിൽ ഇന്ററിനെതിരെയും ഗോൾ നേടാൻ സാധിച്ചിട്ടില്ല.

“അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഞങ്ങൾ മികച്ച നിമിഷത്തിൽ ആയിരുന്നില്ല,മൂന്നാഴ്ച മുമ്പ് ഞങ്ങൾ പറക്കുകയായിരുന്നു, ഇപ്പോൾ ഞങ്ങൾ അങ്ങനെയല്ല, ഞങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്” സാവി പറഞ്ഞു. ലെവൻഡോവ്‌സ്‌കിയുടെ ലാ ലിഗയിലെ ഒമ്പത് ഗോളുകൾ ടോപ് സ്‌കോറർ ആക്കി മാറ്റുകയും 2020 ജൂണിനു ശേഷം ആദ്യമായി ബാഴ്‌സലോണയെ പട്ടികയിൽ ഒന്നാമതെത്താൻ സഹായിച്ചു.സ്പാനിഷ് ടോപ്പ് ഫ്ലൈറ്റിൽ കറ്റാലൻമാർ അജയ്യരാണ്, എന്നാൽ യൂറോപ്പിൽ ഇത് മറ്റൊരു കഥയാണ്. ബയേൺ മ്യൂണിക്കിനെതിരെയും ഇന്ററിനെതിരെയുമുള്ള തുടർച്ചയായ തോൽവികൾ അവരെ പുറത്തേക്കുള്ള വഴിയിലാക്കി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ലെവൻഡോവ്‌സ്‌കി അവസരങ്ങൾ ഉപയോഗപെടുത്തിയില്ല.ഇത് ഒരു താൽക്കാലിക പ്രശ്‌നമാകാം പക്ഷെ അദ്ദേഹത്തിന്റെ ഗോളുകളെ ബാഴ്‌സയെ നന്നായി ആശ്രയിക്കുന്നുണ്ട്.

ബാഴ്സയിൽ ലെവെൻഡോസ്‌കിക്ക് ഗോൾ സ്കോർ ചെയ്യാനുള്ള അവസരങ്ങൾ സഛ് താരങ്ങൾ സൃഷ്ടിക്കുന്നതും വളരെ കുറവാണ്.പോളിഷ് ഫോർവേഡിന്റെ കൃത്യമായ ഫിനിഷിംഗ് ഒക്ടോബർ 1 ന് മല്ലോർക്കയ്‌ക്കെതിരെ ബാഴ്‌സലോണ 1-0 ന് വിജയിച്ചു, പക്ഷേ അത് അദ്ദേഹം സ്വയം സൃഷ്ടിച്ച അവസരമായിരുന്നു. പിന്നീടുള്ള രണ്ട് മത്സരങ്ങളിലും അദ്ദേഹത്തിന് ഒരു ഗോളും പോലും നേടാനായിട്ടില്ല. ബാഴ്‌സലോണയുടെ വിംഗർമാർക്ക് പലപ്പോഴും ലെവൻഡോവ്‌സ്‌കിയുമായി ബന്ധപ്പെടാൻ കഴിയാതെ വരുന്ന അവസ്ഥ വരുന്നുണ്ട്. മിഡ്ഫീൽഡിൽ നിന്നും മുന്നേറ്റനിരയിലേക്ക് പന്തുകൾ എത്തുന്നില്ല എന്നതും മനസ്സിലാക്കണം.നാളെ നടക്കുന്ന പ്രധാന മത്സരത്തിൽ ശ്വാസം മുട്ടിക്കുന്ന പ്രതിരോധങ്ങൾക്കെതിരെ ലെവൻഡോവ്‌സ്‌കിക്കായി ഒരു സപ്ലൈ ലൈൻ സൃഷ്ടിക്കാൻ സാവിക്ക് കഴിയുമോ എന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്.

Rate this post