30 കാരനായ സെനഗലീസ് സ്ട്രൈക്കർ സാദിയോ മാനെയെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബുണ്ടസ്ലിഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയിരുന്നു.32 മില്യൺ യൂറോ (£27.4 മില്യൺ)ക്കും കൂടാതെ 6 മില്യൺ യൂറോയും വ്യക്തിഗത, ടീം നേട്ടങ്ങളെ അടിസ്ഥാനമാക്കി 3 മില്യൺ യൂറോയും ലഭിക്കും, 2025 വരെയാണ് താരവുമായി ജർമൻ ക്ലബ് കരാർ ഒപ്പിട്ടത് .
ആദ്യ സീസണിൽ തന്നെ തന്റെ ഗോളുകൾ കൊണ്ട് ക്ലബ്ബിന്റെ വിജയം നിലനിർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളെ ഈ സമ്മറിൽ ബയേൺ മ്യൂണിക്കിന് നഷ്ടമായിരുന്നു.ബാഴ്സലോണയാണ് പോളിഷ് സ്ട്രൈക്കറെ സ്വന്തമാക്കിയത്. ഒരു സീസണിൽ 30 ഗോളുകൾ ഉറപ്പു നൽകുന്ന താരമായിരുന്നു ലെവെൻഡോക്സി. 33 കാരന്റെ അഭാവത്തിൽ സാഡിയോ മാനെയ്ക്ക് ആ സ്ഥാനം നികത്താൻ സാധിക്കുമോ എന്ന ചോദ്യം ഉയർന്നു വന്നിരിക്കുകയാണ്.
സാഡിയോ മാനെ ബയേണിൽ ചേർന്നത് ഒരുക്കലും ലെവെൻഡോസ്കിക്ക് പകരക്കാരനായിട്ടായിരുന്നില്ല അദ്ദേഹത്തിന് ഒപ്പം കളിക്കുന്നതിനായിരുന്നില്ല. എന്നാൽ പോളിഷ് ഗോട്ട് ലാലിഗയിലേക്ക് മാറാൻ നിർബന്ധിതനായി മാറി ഇത് ബയേണിന്റെ സെന്റർ ഫോർവേഡ് പൊസിഷനിൽ ഒരു വലിയ ദ്വാരം അവശേഷിപ്പിച്ചു. ഇതുവരെ ഒരു സീസണിൽ 30 ലീഗ് ഗോളുകൾ നേടിയിട്ടില്ലാത്ത സെനഗലീസ് താരത്തിന് ബയേണിന്റെ സെന്റർ ഫോർവേഡ് പൊസിഷനിലെക്ക് മാറേണ്ടി വരും .2018/19 സീസണിലെ 22 ഗോളുകളാണ് മാനെയുടെ ഒരു സീസണിലെ ഏറ്റവും ഉയർന്ന ലീഗ് ഗോൾ നേട്ടം, ഇത് റോബർട്ട് ലെവൻഡോവ്സ്കിയുടെ കഴിഞ്ഞ 7 വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ ഗോൾ നേട്ടത്തിന് സമാനമാണ്. പുതിയ ബാഴ്സലോണ സ്ട്രൈക്കർ കഴിഞ്ഞ 7 വർഷങ്ങളിൽ 5 വർഷത്തിനിടയിൽ 30-ലധികം ലീഗ് ഗോളുകൾ നേടി.
റോബർട്ട് ലെവൻഡോവ്സ്കിയുടെ ഗോളുകളുടെ ബലത്തിലാണ് കഴിഞ്ഞ കുറച്ചു സീസണായകളിൽ ബയേൺ മുന്നോട്ട് പോയത്.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഒരു ലെഫ്റ്റ് വിങ് ഫോർവേഡ് എന്ന നിലയിൽ 26 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ ആണ് മാനെ നേടിയത്.10 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടി സെന്റർ ഫോർവേഡ് പൊസിഷനിൽ നിന്ന് കൂടുതൽ മികച്ചതായി കാണപ്പെടുന്നുവെന്നതാണ് നല്ല കാര്യം.
ബയേൺ മ്യൂണിക്ക് ഇപ്പോഴും ജർമ്മൻ ബുണ്ടസ്ലിഗയിൽ വിജയിക്കും കാരണം അവരും എതിരാളികളും തമ്മിലുള്ള നിലവാരത്തിലുള്ള വിടവ് കാരണം കൊണ്ടാണ്.എന്നിരുന്നാലും ഹാരി കെയ്നെപ്പോലെ തെളിയിക്കപ്പെട്ട ഒരു സ്ട്രൈക്കറെ കൊണ്ടുവന്നില്ലെങ്കിൽ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി പോരാടുന്നത് ബവേറിയക്കാർക്ക് ബുദ്ധിമുട്ടായിരിക്കും.