ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. നിലവിൽ 33 കാരന്റെ 110 ദശലക്ഷം പൗണ്ട് വിലയുണ്ട്. കഴിഞ്ഞ സീസണിൽ എഫ്സി ബയേണിനായി 41 ഗോളുകൾ നേടിയ പോളിഷ് ഫുട്ബോളർ ഈ സീസണിലും മികച്ച ഫോമിൽ തന്നെയാണ്.2023 വരെ ബയേൺ മ്യൂണിക്കുമായി കരാറുള്ള ലെവൻഡോസ്കി പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ് ബയേൺ മ്യൂണിക്ക് വിടാനൊരുങ്ങുന്നത്.ലെവൻഡോവ്സ്കി ബയേണിൽ സന്തുഷ്ടനാണ്, എന്നിരുന്നാലും പുതിയ വെല്ലുവിളികൾ നേരിടാന് താരം ക്ലബ് വിടാൻ ആഗ്രഹിക്കുന്നത്.ഏറ്റവും ഫോമിൽ നിൽക്കുന്ന ഈ സമയത്തു തന്നെ ബയേൺ വിടാനാണ് ലെവൻഡോസ്കി ഉദ്ദേശിക്കുന്നത്.
അതേസമയം, പ്രീമിയർ ലീഗ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ടോട്ടൻഹാമിലെ ഹാരി കെയ്നിനെ സൈൻ ചെയ്യാൻ സാധിച്ചില്ലെങ്കിൽ പകരം ഒരു ഓപ്ഷനായി പോളിഷ് താരത്തെ നോക്കാനും സാധ്യതയുണ്ട്.ടോട്ടൻഹാം ഹോട്ട്സ്പർ 28 കാരനായ കെയ്നിന് 150 മില്യൺ ഡോളർ വില നിശ്ചയിച്ചിട്ടുണ്ട്. റയൽ മാഡ്രിഡും ലെവൻഡോവ്സ്കിക്കായി മുൻകാലങ്ങളിൽ തലപര്യം പ്രകടിപ്പിച്ചിരുന്നു.നിലവിലെ കരാർ പ്രകാരം, ലെവൻഡോവ്സ്കിക്ക് ബയേൺ മ്യൂണിക്ക് എഫ്സിയിൽ രണ്ട് വർഷം കൂടി ബാക്കിയുണ്ട്.
🚨 | BREAKING: According to reports Robert Lewandowski wishes to leave Bayern Munich as the Polish striker wants a new challenge.
— Sportskeeda Football (@skworldfootball) August 19, 2021
However, the reigning Bundesliga champions value him at more than £100m 😳#Bayern #RobertLewandowski #LewanGOALSki pic.twitter.com/drV8PznmNY
ബയേൺ വിടാൻ ലെവൻഡോവ്സ്കി തീരുമാനിക്കുകയാണെങ്കിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ എർലിംഗ് ഹാലാൻഡിനെ ക്ലബ് സ്വന്തമാക്കാൻ സാധ്യതയുണ്ട്.എക്കാലത്തെയും മികച്ച പ്രൊഫഷണൽ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ലെവൻഡോവ്സ്കി കഴിഞ്ഞ സീസണിൽ 41 ഗോളുകൾ എഫ്സി ബയേണിനായി നേടി. നാല് വർഷത്തോളം ഡോർട്ട്മുണ്ടിനായി കളിച്ചതിന് ശേഷമാണ് താരം ബയേണിലെത്തുന്നത്.ഡോർട്ട്മുണ്ടിൽ രണ്ട് ബുണ്ടസ്ലിഗ കിരീടങ്ങളും ലീഗിലെ മികച്ച ഗോൾ സ്കോറർ അവാർഡും നേടി. 2014-15 സീസൺ ആരംഭിക്കുന്നതിന് മുമ്പ് സൗജന്യ കൈമാറ്റത്തിൽ ബയേൺ മ്യൂണിക്കിലേക്ക് മാറി.
Lewandowski since the start of last season:
— B/R Football (@brfootball) August 18, 2021
▪️ 59 goals
▪️ 11 assists
▪️ Bundesliga top scorer
▪️ European top scorer
▪️ Club World Cup Golden Ball
▪️ Broke Gerd Muller's scoring record
▪️ Bundesliga 🏆
▪️ Club World Cup 🏆
▪️ 2x German Super Cup 🏆🏆
Ballon d'Or contention? 😤 pic.twitter.com/Ebp33dn1pk
2021-22 ബുണ്ടസ് ലീഗ സീസൺ ആരംഭ മത്സരത്തിൽ ബൊറൂസിയ മോൻചെൻഗ്ലാഡ്ബാച്ചിനെതിരെ ഗോൾ നേടിയ ലെവൻഡോവ്സ്കി, തുടർച്ചയായ ഏഴ് ബുണ്ടസ് ലീഗ ഓപ്പണിംഗ് ഗെയിമുകളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനായി. പോളണ്ടിനായി 120 മത്സരങ്ങൾ നിന്നും ലെവൻഡോവ്സ്കി 69 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്. അവരുടെ യൂറോ 2012, യൂറോ 2016, 2018 ഫിഫ ലോകകപ്പ്, യൂറോ 2020 എന്നിവയിൽ ടീമിലെ അംഗമായിരുന്നു. പോളണ്ടിന്റെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരുടെ എക്കാലത്തെയും മികച്ച പട്ടികയിൽ ഒന്നാമതാണ്. ലെവൻഡോവ്സ്കി ഒൻപത് തവണ പോളിഷ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.