വളരെയധികം ആവേശകരമായി നടക്കുന്ന കോപ്പ ലിബർട്ടഡോറസ് ടൂർണമെന്റിലെ റൗണ്ട് ഓഫ് 16 പോരാട്ടങ്ങളാണ് നിലവിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്, ബ്രസീലിലെയും അർജന്റീനയിലെയും പ്രമുഖ ക്ലബ്ബുകൾ എല്ലാം പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ ഇന്ന് നടന്ന മത്സരങ്ങളിൽ അർജന്റീന ക്ലബ്ബുകൾക്കെതിരെ ആധികാരികമായി വിജയം നേടിയിരിക്കുകയാണ് ബ്രസീലിയൻ ക്ലബ്ബുകൾ.
കൂടാതെ കോപ്പ സുഡാമേരിക്കാനോയുടെ റൗണ്ട് ഓഫ് 16ലും അർജന്റീന ക്ലബ്ബായ ന്യൂവൽസ് ഓൾഡ് ബോയ്സിനെതിരെ വിജയം നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസ്. ഇന്ന് നടന്ന രണ്ടാം പാദ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെയാണ് ആദ്യപാദം മത്സരത്തിൽ 2-1 എന്ന് സ്കോറിന് വിജയിച്ച ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസ് ക്വാർട്ടർ ഫൈനലിൽ ഇടം ഉറപ്പിക്കുന്നത്.
കോപ്പ ലിബര്‍ട്ടഡോറസ് റൗണ്ട് ഓഫ് 16 മത്സരത്തിൽ ഏറെ നാടകീയതയും വിമർശനങ്ങളും നിറഞ്ഞ അർജന്റീന ജൂനിയേഴ്സ് vs ഫ്ലുമിനൻസ് കളിയിൽ രണ്ടു ഗോളുകൾക്ക് വിജയം നേടിയ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസ് അഗ്രിഗേറ്റ് സ്കോർ 3-1 ന് ക്വാർട്ടർ ഫൈനലിൽ ഇടം നേടി. മത്സരശേഷം ബ്രസീലിയൻ ടീമിന് അനുകൂലമായാണ് തീരുമാനങ്ങൾ വന്നതെന്ന് ആരോപിച്ച് അർജന്റീന ആരാധകരും താരങ്ങളും രംഗത്ത് വന്നു.
🇧🇷Fluminense 2-0 Argentina Juniors 🇦🇷
— Neymoleque | Fan 🇧🇷 (@Neymoleque) August 9, 2023
🇧🇷Internacional 2-1 River Plate 🇦🇷
🇧🇷Corinthians 0-0(2-1 agg) Newells🇦🇷
Fregueses 🤫 pic.twitter.com/Nl0LzWjm9o
കോപ്പ ലിബര്‍ട്ടഡോറസ് റൗണ്ട് ഓഫ് 16ൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റിനെ ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ബ്രസീലിയൻ ക്ലബ്ബായ ഇന്റർനാസിയോണൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. 2 – 1 ന് റിവർപ്ലേറ്റിനെ ഇന്ന് തോൽപ്പിച്ച ബ്രസീലിയൻ ക്ലബ്ബ് അഗ്രിഗേറ്റ് സ്കോർ 3 – 3 സമനില പാലിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലും സമനില ആയതിനെ തുടർന്ന് സഡൻ ഡെത്തിലേക്ക് നീണ്ട മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 9-8 സ്കോറിലാണ് ബ്രസീലിയൻ ക്ലബ് വിജയം നടന്നത്.