ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്ക് ഫിഫ നൽകുന്ന ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിൽ ഏറ്റവും മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ടത് സൂപ്പർ താരം ലിയോ മെസ്സിയാണ്. അൽപ്പം ദിവസങ്ങൾക്ക് ശേഷം നടന്ന ഗ്ലോബ് സോക്കർ അവാർഡിന്റെ ഏറ്റവും മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ടത് എർലിംഗ് ഹാലൻഡാണ്. അതേസമയം ഗ്ലോബ് സോക്കർ അവാർഡിന്റെ മൂന്നോളം അവാർഡുകളാണ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ സ്വന്തമാക്കിയത്.
ഗ്ലോബ് സോക്കർ അവാർഡ് ചടങ്ങിനിടെ ക്രിസ്ത്യാനോ റൊണാൾഡോ താൻ കളിക്കുന്ന സൗദി അറേബ്യൻ ലീഗിന്റെ പുരോഗമനത്തെക്കുറിച്ച് സംസാരിച്ചു. സൗദി അറേബ്യൻ ലീഗിൽ കളിച്ചു തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായെന്നും ലീഗിന്റെ നിലവാരവും മറ്റുമെല്ലാം മനസ്സിലാക്കിയ ക്രിസ്ത്യാനോ റൊണാൾഡോ ഫ്രഞ്ച് ലീഗിനേക്കാൾ മികച്ച ലീഗാണ് സൗദി അറേബ്യൻ ലീഗ് എന്ന അവകാശപ്പെട്ടിരുന്നു.
ക്രിസ്ത്യാനോ റൊണാൾഡോയുടെ ഈ പ്രസ്താവനക്ക് പിന്നാലെ നിരവധി വിമർശനങ്ങളാണ് രംഗത്ത് വന്നത്. ഫ്രഞ്ച് ലീഗിന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ ക്രിസ്ത്യാനോ റൊണാൾഡോയെ ട്രോളി കൊണ്ട് ഒരു പോസ്റ്റ് വന്നതും ഏറെ ചർച്ചയായ വിഷയം ആണ്. ഇപ്പോഴിതാ അതേ അക്കൗണ്ടിൽ തന്നെ ഫ്രഞ്ച് ലീഗ് വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മറുപടി പരോക്ഷമായി കൊടുത്തിരിക്കുകയാണ്.
Ligue 1 taking shots at Cristiano Ronaldo after his controversial statement of ranking the Saudi Pro League above Ligue 1! 🥶💀#CristianoRonaldo #Football #Ligue1 pic.twitter.com/qtovAHrSQj
— Sportskeeda Football (@skworldfootball) January 20, 2024
ബാക്ക്ഗ്രൗണ്ടിൽ ‘GOAT’ എന്നെഴുതിയ സൂപ്പർ താരമായ ലിയോ മെസ്സിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഫ്രഞ്ച് ലീഗ് ഇത്തവണ ക്രിസ്ത്യാനോ റൊണാൾഡോക്ക് മറുപടി നൽകിയത്. കഴിഞ്ഞ സീസണിൽ വരെ ഫ്രഞ്ച് ലീഗിൽ കളിച്ച ലിയോ മെസ്സി ഏറ്റവും മികച്ച താരങ്ങളുടെ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രധാന എതിരാളിയാണ്. പലപ്പോഴും ക്രിസ്ത്യാനോ റൊണാൾഡോ പ്രകോപിക്കുവാൻ മെസ്സിയെയാണ് എതിരാളികൾ തിരഞ്ഞെടുക്കുന്നത്.
— Ligue 1 English (@Ligue1_ENG) January 20, 2024
ഇതെല്ലാം കൂടാതെ ലിയോ മെസ്സിയും കിലിയൻ എംബാപ്പെയും തങ്ങൾക്ക് ലഭിച്ച ഫിഫ വേൾഡ് കപ്പിന്റെ ട്രോഫി ചുംബിക്കുന്ന ചിത്രങ്ങൾക്ക് താഴെ ‘മറ്റൊരു താരത്തിന് ഒരിക്കലും കഴിയാത്ത ചുംബനം’ എന്ന് ക്രിസ്ത്യാനോ റൊണാൾഡോയെ ഉദ്ദേശിച്ചുകൊണ്ട് ഫ്രഞ്ച് ലീഗ് കമന്റ് നൽകിയിട്ടുണ്ട്. എന്തായാലും ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഫ്രഞ്ച് ലീഗിന് വളരെയധികം നിരാശയുണ്ട്, അതിനാൽ തന്നെയാണ് ക്രിസ്ത്യാനോ റൊണാൾഡോക്കെതിരെ ഇത്രയും ട്രോളുകൾ വരുന്നത്.