ശനിയാഴ്ച പാർക് ഡെസ് പ്രിൻസസിൽ ലെൻസിനെതിരെ 1-1 സമനില നേടിയതോടെ ഒരു വർഷത്തെ ഇടവേളക്ക് ശേഷം പിഎസ്ജി ലീഗ് 1 കിരീടം നേടിയിരിക്കുകയാണ്. ലീഗ് 1 കിരീടം പിഎസ്‌ജി ആരാധകരെ അമിതമായി സന്തോഷിപ്പിച്ചില്ല . എന്നാൽ ഇന്നലെ കിരീടം നേടിയതോടെ തന്റെ കരിയറിലെ 39 മത്തെ കിരീടം നേടാൻ മെസ്സിക്കായി.
മുൻ ബാഴ്‌സലോണ സഹതാരം ഡാനി ആൽവ്‌സിന്റെ 42 കിരീടങ്ങൾ എന്ന റെക്കോർഡിന് അടുത്തെത്താനും മെസ്സിക്കായി. കൂപ്പെ ഡി ഫ്രാൻസിലെ തോൽവിയും ലില്ലെക്കെതിരായ ട്രോഫി ഡെസ് ചാമ്പ്യൻസ് തോൽവിയും കൂടാതെ ചാമ്പ്യൻസ് ലീഗിൽ റയലിനെതിരെയുള്ള തോൽവിയെല്ലാം ക്ലബിന് വലിയ തിരിച്ചടി തന്നെയായിരുന്നു.അതിനിടയിലെ ലീഗ് കിരീടേം പരിശീലകൻ പോച്ചടീനോക്കും സൂപ്പർ താരങ്ങൾക്കും വലിയ ആശ്വാസം നൽകും.
ബാഴ്‌സലോണയിലെ തന്റെ സുവർണ കാലഘട്ടത്തിൽ നേടാവുന്ന എല്ലാ കിരീടങ്ങളും നേടിയ മെസ്സിയുടെ ക്യാമ്പ് നൗവിനു പുറത്തെ ആദ്യ ലീഗ് കിരീടമായിരുന്നു ഇത് . ബാഴ്സയ്ക്കൊപ്പം 10 ലാലിഗ കിരീടങ്ങൾ നേടിയ എക്കാലത്തെയും മികച്ച കളിക്കാരനായാണ് മെസ്സി ക്ലബ് വിട്ടത്.കൂടാതെ എട്ട് സ്പാനിഷ് സൂപ്പർ കപ്പുകൾ, ഏഴ് കോപാസ് ഡെൽ റേ, നാല് ചാമ്പ്യൻസ് ലീഗുകൾ, മൂന്ന് ക്ലബ് ലോകകപ്പുകൾ, യൂറോപ്യൻ സൂപ്പർ കപ്പുകൾ എന്നിവ നേടിയിട്ടുണ്ട്.അർജന്റീനയ്‌ക്കൊപ്പം, അദ്ദേഹം മൂന്ന് കിരീടങ്ങൾ നേടി: 2005 ലെ അണ്ടർ 20 ലോകകപ്പ്, 2008 ലെ ഒളിമ്പിക് സ്വർണ്ണം, അവസാനമായി കോപ്പ അമേരിക്കയും നേടി.
Lionel Messi, all 39 career titles:
— Roy Nemer (@RoyNemer) April 23, 2022
1 Copa America 🇦🇷🏆
1 U20 World Cup 🇦🇷🏆
1 Olympic Gold Medal 🇦🇷🏅
10 La Liga 🇪🇸🏆
7 Copa del Rey 🇪🇸🏆
8 Supercopa 🇪🇸🏆
4 UEFA Champions League 🇪🇸🏆
3 Club World Cups 🇪🇸🏆
3 UEFA Super Cups 🇪🇸🏆
1 Ligue 1 🇫🇷🏆 pic.twitter.com/fSs9wOQshu
എന്നാൽ തന്റെ മുൻഗാമിയായ ഡീഗോ മറഡോണയുടെ നേട്ടം കൈവരിക്കാനും തന്റെ രാജ്യത്തെ ഒരു ലോകകപ്പ് വിജയത്തിലേക്ക് നയിക്കാനും ഇതുവരെ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.ആറ് ബാലൺസ് ഡി ഓർ, ആറ് യൂറോപ്യൻ ഗോൾഡൻ ഷൂസ്, ഏഴ് പിച്ചിച്ചി ട്രോഫികൾ, ഫിഫ ബെസ്റ്റ് അവാർഡ്, ഫിഫ വേൾഡ് പ്ലെയർ അവാർഡ്, നാല് യുവേഫ ബെസ്റ്റ് പ്ലെയർ ഗോംഗുകൾ എന്നിവ ഈ 34-കാരന്റെ പേരിലുണ്ട്.വ്യക്തിഗതമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് മെസ്സിയുടെ ബഹുമതികളുടെ അടുത്തെത്തുന്നത്.
മെസ്സിയുടെ അവിശ്വസനീയമായ നേട്ടം ഉണ്ടായിരുന്നിട്ടും ബ്രസീൽ ബാഴ്‌സലോണ മിഡ്ഫീൽഡർ-ഡിഫൻഡർ ഡാനി ആൽവസും ഇപ്പോഴും 42 കരിയർ കിരീടങ്ങളുമായി മുന്നിലാണ് . സെവില്ലയിൽ അഞ്ച് കിരീടങ്ങളും ബാഴ്സയ്ക്കൊപ്പം 23 കിരീടങ്ങളും യുവന്റസിൽ രണ്ട്, പിഎസ്ജിയിൽ ആറ്, ബ്രസീലിയൻ ദേശീയ ടീമിനൊപ്പം ആറ്, രണ്ട് കോപ്പസ് അമേരിക്ക ഉൾപ്പെടെയാണിത്. എന്നാൽ മെസ്സിയെപ്പോലെ ആൽവസും ലോകകപ്പ് ഉയർത്തിയിട്ടില്ല.37 കിരീടങ്ങൾ വീതമുള്ള ആന്ദ്രേസ് ഇനിയേസ്റ്റയും മാക്‌സ്‌വെല്ലും 35 കിരീടങ്ങളുമായി ജെറാർഡ് പിക്വെ, റയാൻ ഗിഗ്‌സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിൽ.