ജമൈക്കക്കെതിരെ മെസ്സി കളിക്കുന്ന കാര്യം സംശയത്തിൽ?

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ അടുത്ത എതിരാളികൾ ജമൈക്കയാണ്.നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈ മത്സരം നടക്കുക. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക.

ഈ മത്സരത്തിൽ സൂപ്പർ താരം ലിയോ മെസ്സി ആദ്യം ഇലവനിൽ ഉണ്ടാകുമെന്നായിരുന്നു പുറത്തുവന്ന ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് ലയണൽ മെസ്സി ഈ മത്സരം കളിക്കുന്ന കാര്യം സംശയത്തിലാണ് എന്നാണ്. മെസ്സി അസുഖബാധിതനാണ് എന്നാണ് ഇതിന്റെ കാരണമായി കൊണ്ട് അറിയാൻ സാധിക്കുന്നത്.

അർജന്റീനയിലെ പ്രശസ്ത മീഡിയയായ ടിവൈസി സ്പോർട്സിന്റെ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡുളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.എന്നാൽ മെസ്സി കളിക്കില്ല എന്ന് ഉറപ്പിച്ച് പറയാനായിട്ടില്ല.മത്സരത്തിന് കുറച്ച് മുന്നേ മെസ്സിയെ പരിശോധനകൾക്ക് വിധേയനാക്കും.അതിന് ശേഷമാണ് തീരുമാനം എടുക്കുക.

മെസ്സി ഇല്ലെങ്കിൽ ജൂലിയൻ ആൽവരസ് മെസ്സിയുടെ സ്ഥാനത്ത് ഇടം നേടിയേക്കും.മാത്രമല്ല വേറെയും മാറ്റങ്ങൾ സ്‌കലോണി വരുത്താൻ ഉദ്ദേശിക്കുന്നുണ്ട്.ലിയാൻഡ്രോ പരേഡസിന്റെ സ്ഥാനത്ത് ഗിഡോ റോഡ്രിഗസ്,ഡി പോളിന്റെ സ്ഥാനത്ത് മാക്ക് ആല്ലിസ്റ്റർ, ടാഗ്ലിയാഫിക്കോയുടെ സ്ഥാനത്ത് അക്കൂന എന്നിവരായിരിക്കും ഇടം നേടുക.

മാത്രമല്ല എമിലിയാനോ മാർട്ടിനസ്,ക്രിസ്റ്റ്യൻ റൊമേറോ,ഡി മരിയ എന്നിവരൊക്കെ ആദ്യ ഇലവനിൽ ഇടം നേടിയേക്കും. അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്…Dibu Martínez; Tagliafico, Otamendi or Lisandro Martínez, Cuti Romero, Molina; Guido Rodríguez, Mac Allister, Lo Celso; Messi/Julian , Lautaro and Di María.

മെസ്സി ഇല്ലെങ്കിൽ അത് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ നിരാശയായിരിക്കും നൽകുക. അതുകൊണ്ടുതന്നെ മെസ്സി കളിക്കുമെന്നുള്ള പ്രതീക്ഷകളാണ് ആരാധകർ വച്ചുപുലർത്തുന്നത്.

Rate this post
ArgentinaLionel Messi