പാരീസ് സെന്റ് ജെർമെയ്ൻ (PSG) അവരുടെ ലീഗ് 1 2022-23 കാമ്പെയ്ൻ ക്ലെർമോണ്ട് ഫൂട്ടിനെതിരെ 5-0 ത്തിന്റെ തകർപ്പൻ ജയത്തോടെ ആരംഭിച്ചു. മത്സരത്തിന്റെ ഹൈലൈറ്റ് സൂപ്പർ താരം ലയണൽ മെസ്സിയയായിരുന്നു. ഫ്രഞ്ച് ക്ലബ്ബിലെ ആദ്യ സീസണിൽ തിളങ്ങാൻ സാധിക്കാതിരുന്ന അര്ജന്റീന സൂപ്പർ താരം ഈ സീസണിൽ അതിൽ നിന്നും വലിയ മാറ്റം കൊണ്ട് വരാനുളള ശ്രമത്തിലാണ്.
പാരീസ് ടീമിനായി അദ്ദേഹം രണ്ട് ഗോളുകൾ നേടി.അർജന്റീനിയൻ മാന്ത്രികൻ തന്റെ കരിയറിലെ ആദ്യത്തെ ബൈസിക്കിൾ കിക്ക് ഗോൾ നേടുകയും ചെയ്തു.ഇന്ന് മോണ്ട്പെല്ലിയറിനെതിരായ പിഎസ്ജിയുടെ വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കുമ്പോൾ, പുതുതായി നിയമിതനായ ഹെഡ് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ ലയണൽ മെസ്സിയെ പ്രശംസിച്ചു, കൂടാതെ ടീമിലെ അദ്ദേഹത്തിന്റെ സാന്നിധ്യം മറ്റ് കളിക്കാർക്ക് എങ്ങനെ പ്രചോദനം നൽകുന്നുവെന്ന് എടുത്തുകാണിച്ചു.
” ലയണൽ മെസ്സി ഒരു മികച്ച പ്രൊഫഷണലായതുകൊണ്ടാണ് കരിയറിൽ നിരവധി റെക്കോർഡുകൾ നേടാനും നിരവധി ഗെയിമുകൾ കളിക്കുകയും നിരവധി ട്രോഫികൾ നേടാനും സാധിച്ചത്.ജൂലൈ 4 മുതൽ ലിയോ എല്ലാ പരിശീലന സെഷനുകളും പങ്കെടുക്കുന്നു , അദ്ദേഹം പുഞ്ചിരിക്കുന്നു സഹ താരങ്ങളുമായി ആശയവിനിമയം നടത്തുന്നു.ഞങ്ങളുടെ കളിക്കാർക്ക് അദ്ദേഹം ഒരു മാതൃകാ സ്രോതസ്സാണ്, മാത്രമല്ല കളിക്കളത്തിൽ മെസ്സിയെ കാണുകയും എല്ലാ ദിവസവും ഹലോ പറയുകയും ചെയ്യുന്ന ഓരോ നിമിഷത്തെയും ഞാൻ അഭിനന്ദിക്കുന്നു. മെസ്സി എല്ലാം നേടിയിട്ടുണ്ട്,… ഏറ്റവും വലിയ ട്രോഫിയായ ലോകകപ്പ് മാത്രമാണ് അയാൾക്ക് നഷ്ടമായത്, പക്ഷേ തന്റെ ക്ലബ്ബിനൊപ്പം അവൻ എല്ലാം നേടി, ”ഗാൽറ്റിയർ കൂട്ടിച്ചേർത്തു.
Lionel Messi first ever goal for PSG pic.twitter.com/y3VPYFm8Ok
— First and Last ever Goal ⚽️ (@FirstLastGoal) August 9, 2022
ഇന്ന് രാത്രി 12 .30 ക്ക് നടക്കുന്ന മത്സരത്തിൽ മോണ്ട്പെല്ലിയറാണ് പിഎസ്ജി യുടെ എതിരാളികൾ.കഴിഞ്ഞ മത്സരത്തിലെ ഫോം നിലനിർത്താം എന്ന പ്രതീക്ഷയിലാണ് ലയണൽ മെസ്സി ഇറങ്ങുന്നത്. എംബപ്പേ ഈ മത്സരത്തിൽ ടീമിലേക്ക് മടങ്ങിയെത്തും.
Lionel Messi By-cycle Kick 👇👇👇#PSG #PremierLeague #Messi𓃵 #Messi #football pic.twitter.com/gAEGTV7KAB
— OnePointfootball (@AceEdits011) August 6, 2022