ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ഫൈനലുകളിലൊന്നാണ് ഖത്തർ ലോകകപ്പിൽ നടന്നത്. എൺപതാം മിനുട്ട് വരെയും രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്ന അർജന്റീന അനായാസം മത്സരം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫ്രാൻസ് വമ്പൻ തിരിച്ചുവരവ് നടത്തി. അതിനു ശേഷം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടിയപ്പോൾ ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം നേടിയത്.
അർജന്റീന ആരാധകരെ സംബന്ധിച്ച് ശ്വാസം നിലച്ചു പോയ പല നിമിഷങ്ങളും ഫൈനലിൽ ഉണ്ടായിരുന്നു. അർജന്റീനയുടെ രണ്ടു ഗോളുകൾക്ക് ഫ്രാൻസ് മറുപടി നൽകിയതിനു പുറമെ അവസാന നിമിഷത്തിൽ ഫ്രാൻസ് താരം കോളോ മുവാനിയുടെ ഷോട്ട് എമിലിയാനോ മാർട്ടിനസ് തടുത്തിട്ടതും അതിലുൾപ്പെടുന്നു. കഴിഞ്ഞ ദിവസം അർജന്റീനിയൻ മാധ്യമമായ ഒലെയോട് സംസാരിക്കുമ്പോൾ മെസി ഇതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
“അത് വളരെ പെട്ടെന്നും അപ്രതീക്ഷിതവുമായി സംഭവിച്ച കാര്യമായതിനാൽ എനിക്കത് ആ സമയത്ത് ശരിക്കും അനുഭവിക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം ലൗടാരോയുടെ ഒരു നഷ്‌ടപ്പെടുത്തലും ഉണ്ടായിരുന്നു. മത്സരത്തിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ ബുദ്ധിമുട്ടിയതിനേക്കാൾ കൂടുതൽ അതിനു ശേഷം ഫൈനലിന്റെ വീഡിയോ കണ്ടിരുന്ന സമയത്ത് ഞാൻ ബുദ്ധിമുട്ടിയിരുന്നു.” ലയണൽ മെസി പറഞ്ഞു.
Lionel Messi on Emiliano Dib Martinez's save vs. Kolo Muani: "It was so fast that I didn't experience it as it really was. Then came the one from Lautaro. I suffered more watching the videos than with the play." Via @DiarioOle. 🇦🇷 pic.twitter.com/62TZeKzwB1
— Roy Nemer (@RoyNemer) February 2, 2023
അർജന്റീനക്ക് ലോകകപ്പ് ഫൈനലിൽ വിജയം നേടിക്കൊടുത്തതിൽ ഏറ്റവും നിർണായകമായ ഒന്നായിരുന്നു ആ രക്ഷപ്പെടുത്താലെന്നതിൽ യാതൊരു സംശയവുമില്ല. ആ സേവിനു പിന്നാലെ റഫറി തൊണ്ണൂറു മിനുട്ടും അവസാനിച്ചതിന്റെ വിസിൽ മുഴക്കുകയും ചെയ്‌തു. നിർണായകസമയത്ത് അത്രയും ക്ലോസ് റേഞ്ചിൽ വന്ന ഷോട്ട് തടുത്ത എമിലിയാനോ മാർട്ടിനസ് തന്നെയാണ് ഷൂട്ടൗട്ടിലും അർജന്റീനക്ക് വിജയം സമ്മാനിച്ചത്.