ഇന്ന് നടന്ന ഇന്റർനാഷണൽ ഫ്രണ്ട്‌ലി മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് അർജന്റീന ജമൈക്കയെ പരാജയപ്പെടുത്തിയത്. അർജന്റീന ക്ക് ഈ മത്സരത്തിലും തകർപ്പൻ വിജയം നേടി കൊടുത്തത് മെസ്സി തന്നെയാണ്. പകരക്കാരനായി വന്നു കൊണ്ട് രണ്ടുഗോളുകൾ മെസ്സി നേടുകയായിരുന്നു. അർജന്റീനയുടെ ആദ്യ ഗോൾ ജൂലിയൻ ആൽവരസിന്റെ വകയായിരുന്നു.
അർജന്റീനക്ക് വേണ്ടി അത്യുജ്ജല പ്രകടനമാണ് സമീപകാലത്ത് മെസ്സി പുറത്തെടുക്കുന്നത്. അവസാനമായി മെസ്സി അർജന്റീനക്ക് വേണ്ടി കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. കഴിഞ്ഞ എസ്റ്റോണിക്കെതിരെയുള്ള മത്സരത്തിൽ അഞ്ച് ഗോളുകൾ നേടി കൊണ്ടായിരുന്നു മെസ്സി വേട്ട ആരംഭിച്ചത്. പിന്നീട് ഹോണ്ടുറാസിനെതിരെ മെസ്സി രണ്ട് ഗോളുകൾ നേടി. അതേ പ്രകടനം തന്നെ ഇന്നും ജമൈക്കക്കെതിരെ പകരക്കാരനായി വന്നു കൊണ്ട് മെസ്സി ആവർത്തിക്കുകയായിരുന്നു.
ഏതായാലും ഈ മത്സരത്തിനിടെ ഒരു മെസ്സി ആരാധകൻ ഗ്രൗണ്ടിലേക്ക് അനധികൃതമായി പ്രവേശിക്കുകയായിരുന്നു. ഷർട്ട് ഒന്നും ധരിക്കാതിരുന്ന ഇയാൾ ലയണൽ മെസ്സിയുടെ ഓട്ടോഗ്രാഫിന് വേണ്ടിയാണ് പിച്ചിൽ പ്രവേശിച്ചത്. മെസ്സിയുടെ അടുക്കലിലേക്ക് ഓടിയെത്തിയ ഇദ്ദേഹം ഒരു പേന മെസ്സിക്ക് നൽകി ശരീരത്തിൽ ഓട്ടോഗ്രാഫ് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഉടൻതന്നെ മാച്ച് ഒഫീഷ്യൽസ് ഇദ്ദേഹത്തെ പിടിച്ചു മാറ്റുകയായിരുന്നു. ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. മറിച്ച് ഇപ്പോൾ ഇതൊരു സ്ഥിരമായി സംഭവമായി മാറുകയാണ്. കളിക്കുന്ന സമയത്ത് പോലും മെസ്സിക്ക് രക്ഷയില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മത്സരത്തിന് ശേഷവും മെസ്സിയോടൊപ്പം ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് ലഭിക്കാനുമൊക്കെ എതിർ താരങ്ങൾ തിക്കി തിരക്കുന്നത് കഴിഞ്ഞ മത്സരത്തിലും നമ്മൾ കണ്ടിരുന്നു. എന്നാൽ ഒരു പരാതിയോ പരിഭവമോ ഇല്ലാതെ എല്ലാവർക്കും ഫോട്ടോഗ്രാഫ് നൽകാനും ഫോട്ടോ എടുക്കാനും മെസ്സി അവസരം നൽകാറുണ്ട്.
Lionel Messi about to sign an autograph for a pitch invader.pic.twitter.com/rfh8xOC3Xc
— Mundo Albiceleste 🇦🇷 (@MundoAlbicelest) September 28, 2022
തീർച്ചയായും ലയണൽ മെസ്സിയുടെ പ്രകടനം പോലെതന്നെ ലയണൽ മെസ്സിയുടെ പെരുമാറ്റം സ്വഭാവവുമൊക്കെ ആരാധകരെ താരത്തിലേക്ക് വളരെയധികം ആകർഷിക്കുന്ന ഒരു കാര്യമാണ്. ഇനി വരുന്ന ഖത്തർ വേൾഡ് കപ്പിലും ലയണൽ മെസ്സി ഈ മാസ്മരിക പ്രകടനം തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.