‘അവസാന നിമിഷങ്ങളിലെ സമ്മർദ്ദം ഒഴിവാക്കേണ്ടിയിരുന്നു, പക്ഷേ….. ‘ : ലയണൽ മെസ്സി||Qatar 2022

അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി അർജന്റീന ക്വാർട്ടർ ഉറപ്പിച്ചിരിക്കുകയാണ്. ലയണൽ മെസ്സി ജൂലിയൻ അൽവാരസ് എന്നിവരുടെ ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം.മെസ്സിയുടെ മിന്നുന്ന പ്രകടനത്തിന്റെ പിൻബലത്തിലായിരുന്നു അർജന്റീനയുടെ ജയം.

ഓസ്ട്രേലിയക്ക് എതിരായ വിജയത്തിൽ സന്തോഷം ഉണ്ടെന്ന് മത്സരശേഷം മെസ്സി അഭിപ്രായപ്പെട്ടു.”ഇത് ഒരു പ്രയാസകരമായ ദിവസമായിരുന്നു. ഞങ്ങൾക്ക് വളരെ കുറച്ച് വിശ്രമ സമയം ഉണ്ടായിരുന്നു. ഞങ്ങൾ നന്നായി റിക്കവർ ചെയ്തിട്ടില്ല.ഇത് വളരെ ശാരീരിക മത്സരമായിരുന്നു. ഈ വിജയത്തിന് സന്തോഷവും മറ്റൊരു പടി എടുക്കുന്നതിനും സന്തോഷമുണ്ട്” 35 കാരൻ പറഞ്ഞു.ക്ലബ്ബിനും രാജ്യത്തിനുമായി 1000 പ്രൊഫഷണൽ മത്സരം മെസി 35-ാം മിനിറ്റിൽ അർജന്റീനയെ മുന്നിലെത്തിച്ചു.57-ാം മിനിറ്റിൽ ജൂലിയൻ അൽവാരെസ് ലീഡ് ഇരട്ടിയാക്കി.ഓസ്‌ട്രേലിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അർജന്റീനയുടെ വിജയത്തെ തടുക്കാൻ സാധിച്ചില്ല.

“അർജന്റീന കൂടുതൽ ഗോൾ നേടണം എന്നും ഒരു ഗോൾ കൂടെ നേടി മത്സരത്തിന്റെ അവസാന നിമിഷങ്ങളിലെ സമ്മർദ്ദം ഒഴിവാക്കേണ്ടിയിരുന്നു,പക്ഷേ ഇതൊരു ലോകകപ്പാണ് അത് എങ്ങനെയാണ്. എന്ന് മെസ്സി പറഞ്ഞു.എങ്കിലും മത്സരം ഞങ്ങൾ തന്നെയാണ് നിയന്ത്രിച്ചത്. എമിലിയാനോ മാർട്ടിനസും ലിസാൻഡ്രോ മാർട്ടിനസും രക്ഷിച്ച നിമിഷങ്ങൾ ഒഴിച്ച് അധികം അവസരങ്ങൾ ഞങ്ങളുടെ ഡിഫൻസ് വഴങ്ങിയില്ല എന്ന് മെസ്സി പറഞ്ഞു”.

ക്വാർട്ടർ ഫൈനലിൽ ലുസെൽ സ്റ്റേഡിയത്തിൽ അടുത്ത ഡിസംബർ 10 ന് അർജന്റീന നെതർലൻഡിനെ നേരിടും. 1998 ലെ ക്വാർട്ടർ ഫൈനലിലെ ആവർത്തനമാവും ഇത്.അർജന്റീനയും നെതർലാന്റും മുമ്പ് ഫിഫ ലോകകപ്പിൽ അഞ്ച് തവണ കണ്ടുമുട്ടിയിട്ടുണ്ട്. അവസാനമായി ഇവർ ഏറ്റുമുട്ടിയത് 2014 ലെ സെമിയിൽ ആയിരുന്നു.

Rate this post
ArgentinaFIFA world cupLionel MessiQatar2022