അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ദിവസം ഫ്രഞ്ച് ക്ലബ് പിഎസ്ജി ജേഴ്സിയിലെ അവസാന മത്സരം കളിച്ചിരുന്നു. പാരീസ് ക്ലബ്ബുമായുള്ള രണ്ടു വർഷത്തെ ബന്ധം അവസാനിപ്പിച്ച മെസ്സി ഏതു ക്ലബ്ബിലാണ് അടുത്ത സീസണിൽ കളിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
മെസ്സിയുമായി ശക്തമായി ബന്ധമുള്ള മൂന്ന് ടീമുകളാണ് സ്പാനിഷ് ക്ലബ് ബാഴ്സലോണ , സൗദി പ്രൊ ലീഗ് ടീം `അൽ ഹിലാൽ , എംഎൽ എസ് ടീം ഇന്റർ മിയാമി എന്നിവർ.തിങ്കളാഴ്ച ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ടയുമായി അദ്ദേഹത്തിന്റെ പിതാവും ഏജന്റുമായ ജോർജ്ജ് മെസ്സി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഒരു ഇടപാട് നടക്കുമെന്ന് ബാഴ്സലോണയിൽ പ്രതീക്ഷ ഉയർന്നു, എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആ ശുഭാപ്തിവിശ്വാസം കുറഞ്ഞു.
അർജന്റീനയിലെ റേഡിയോ കോണ്ടിനെന്റലിലെ ഹെർണൻ കാസ്റ്റിലോയുടെ അഭിപ്രായത്തിൽ മെസ്സി തന്റെ തീരുമാനമെടുത്തിരിക്കുകയാണ്. മെസ്സിയുടെ ലക്ഷ്യസ്ഥാനം ഇന്റർ മിയാമിയായിരിക്കുമെന്നും തന്റെ ഭാവിയെക്കുറിച്ച് കൂടുതൽ മീറ്റിംഗുകൾ ഉണ്ടാകില്ലെന്നും കാസ്റ്റിലോ അവകാശപ്പെടുന്നു.ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ഫ്രാഞ്ചൈസി മെസ്സിക്ക് ഔപചാരികമായ ഒരു ഓഫർ നൽകിയതായി സ്പോർട് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തു, അത് നാല് വർഷത്തേക്ക് സീസണിന് 50 മില്യൺ യൂറോ (54 മില്യൺ ഡോളർ).മെസ്സിക്ക് മിയാമിയിൽ ഇതിനകം തന്നെ വീട് ഉൾപ്പടെ പ്രോപ്പർട്ടിസ് ഉണ്ടെന്നതും ലാറ്റിൻ അമേരിക്കൻ കൾച്ചർ സൗത്തെൺ ഫ്ലോറിഡയിലുണ്ട് എന്നതെല്ലാം ഇന്റർ മിയാമിയിലേക്കുള്ള ട്രാൻസഫറിൽ മെസ്സി പരിഗണിക്കും.
BREAKING: Lionel Messi will join Inter Miami on a three year deal with an option for another season.
— Buttcrack Sports (@ButtCrackSports) June 7, 2023
Messi will earn $100M per season and part ownership of the club. 🚨🇦🇷🇺🇲 pic.twitter.com/QBnRTlcpDi
വർഷത്തിൽ 50മില്യൺ മുകളിൽ ഓഫർ നൽകിയാണ് നിലവിൽ ഇന്റർ മിയാമി ലിയോ മെസ്സിയെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇത് കൂടാതെ പ്രമുഖ അർജന്റീന മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയുന്നത് പ്രകാരം ലിയോ മെസ്സിക്ക് വേണ്ടി എംഎൽഎസിനൊപ്പം കൂട്ടുപിടിച്ചുകൊണ്ട് ‘ആപ്പിൾ’, ‘അഡിഡാസ്’ കമ്പനികളും ഓഫറുകളുമായി മുന്നോട്ട് വരുന്നുണ്ട്. എംഎൽഎസിലേക്ക് മെസ്സി വരികയാണെങ്കിൽ അതുവഴി ഈ കമ്പനികൾക്ക് വരുന്ന ലാഭത്തിൽ നിന്നും ലിയോ മെസ്സിക്ക് വലിയൊരു പങ്ക് നൽകാമെന്ന് കൂടിയാണ് മൾട്ടിനാഷണൽ കമ്പനികളുടെ ഓഫർ.