ലോകകപ്പിലെ ഡീഗോ മറഡോണയുടെ നേട്ടത്തിനൊപ്പം ലയണൽ മെസ്സിയും |Qatar 2022 |Lionel Messi
ഖത്തർ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ അര്ജന്റീന ഇന്നിറങ്ങും. ലോകകപ്പിലെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന മത്സരത്തിൽ മെക്സിക്കോയാണ് അർജന്റീനയുടെ എതിരാളികൾ. പ്രീ ക്വാർട്ടറിലേക്ക് മുന്നേറണമെങ്കിൽ അർജന്റീനക്ക് ഇന്നത്തെ മത്സരത്തിൽ വിജയം കൂടിയേ തീരു.
മെക്‌സിക്കോയ്‌ക്കെതിരെ അർജന്റീന കളത്തിലിറങ്ങുമ്പോൾ ഡീഗോ മറഡോണ സ്ഥാപിച്ച ചരിത്ര റെക്കോർഡിന് ഒപ്പമെത്താൻ ഒരുങ്ങുകയാണ് ലയണൽ മെസ്സി.35 കാരനായ മെസ്സി തന്റെ 21-ാമത് ഫിഫ ലോകകപ്പ് മത്സരത്തിൽ കളിക്കും, ഒരു അർജന്റീനിയൻ കളിക്കാരൻ കളിച്ച ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ എന്ന റെക്കോർഡ് മറഡോണയുടെ പേരിലാണ്. പോളണ്ടിനെതിരെയുള്ള അടുത്ത മസ്ലരത്തിൽ കൂടി മെസ്സി കളിച്ചാൽ ഈ റെക്കോർഡ് സ്വന്തമാക്കാൻ സാധിക്കും.
രണ്ട് വർഷം മുമ്പ് ഈ ദിവസമാണ് മറഡോണ ലോകത്തോട് വിട പറഞ്ഞത്.ഇതുവരെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച അർജന്റീനിയൻ താരമാണ് മെസ്സി.സൗദി അറേബ്യയോട് 1-2 ന് തോറ്റ മത്സരത്തിൽ അർജന്റീനയ്‌ക്കായി തന്റെ ഏഴാമത്തെ ലോകകപ്പ് ഗോൾ നേടി.മെസിക്കോയ്‌ക്കെതിരെ ഒരു ഗോൾ ലോകകപ്പ് ഗോളുകളിൽ മറഡോണക്ക് ഒപ്പമെത്താനുള്ള അവസരവും ലയണൽ മെസ്സിക്കുണ്ട്.മറഡോണ നാല് ലോകകപ്പുകളിൽ നിന്നാണ് ഇത്രയും മത്സരങ്ങൾ കളിച്ചത്. മെസ്സിക്ക് ഇതിനൊപ്പമെത്താൻ അഞ്ചു വേൾഡ് കപ്പുകൾ വേണ്ടി വന്നു.
Lionel Messi on Instagram ❤️
— ESPN FC (@ESPNFC) November 25, 2022
Diego Maradona died two years ago today at age 60. pic.twitter.com/7XD4iYxmoi
മെസിക്കോയ്‌ക്കെതിരെ മെസ്സി സ്‌കോർ ചെയ്യുകയാണെങ്കിൽ ഒരു അർജന്റീനക്കാരൻ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് മറഡോണയ്ക്കും ഗില്ലെർമോ സ്റ്റെബിലിനും ഒപ്പമാകും.10 ഗോളുകളുമായി ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട ആ പട്ടികയിൽ മുന്നിലാണ്, അർജന്റീന ഗ്രൂപ്പ് ഘട്ടം കടന്നാൽ മെസ്സിക്കും ഇത് മറികടക്കാനുള്ള അവസരം ലഭിക്കും.ഈ ലോകകപ്പ് മെസ്സിയുടെ അഞ്ചാമത്തെയും അവസാനത്തേതുമാകാൻ സാധ്യതയുള്ളതിനാൽ, അർജന്റീന ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു അധ്യായം രചിക്കാനും റെക്കോർഡ് ഉടമകളുടെ പട്ടികയിൽ സ്വയം മുന്നേറാനുമുള്ള അദ്ദേഹത്തിന്റെ അവസാന അവസരമാണിത്.