‘വീണ്ടും ഒരു ട്രോഫി നേടണം’ : പാരീസ് ഒളിമ്പിക്സ് ലക്ഷ്യമാക്കി ലയണൽ മെസ്സിയും ഡി മരിയയും എയ്ഞ്ചൽ | Lionel Messi

2024 പാരീസിൽ നടക്കുന്ന ഒളിമ്പിക്സിൽ യോഗ്യത നേടിയാൽ അർജന്റീനകൊപ്പം ലയണൽ മെസ്സിയെയും ഡി മരിയയും കളിപ്പിക്കാൻ ഒരുങ്ങുകയാണ് അണ്ടർ 20 പരിശീലകൻ മഷെറാനോ. ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും തങ്ങളുടെ ദേശീയ ജേഴ്‌സി ഒരിക്കൽ കൂടി ഒളിമ്പിക്സിൽ അണിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

കൈലിയൻ എംബാപ്പെയും അന്റോയിൻ ഗ്രീസ്മാനും പാരീസ് ഒളിമ്പിക്സിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.ഈ സൂപ്പർ താരങ്ങളെല്ലാം വീണ്ടും ഒരുമിക്കുകയാണെങ്കിൽ ഒളിമ്പിക്സ് ഫുട്ബോൾ ടൂർണ്ണമെന്റ് ഒന്നുകൂടി ലോകശ്രദ്ധ നേടും എന്ന കാര്യത്തിൽ തർക്കമില്ല.2008 ബിജിങ് ഒളിമ്പിക്സിൽ ലയണൽ മെസ്സിയും ഡി മരിയയും അർജന്റീനക്ക് വേണ്ടി ഫുട്ബോളിൽ സ്വർണ്ണമെഡൽ നേടിയിട്ടുണ്ട്. നൈജീരിയയ്‌ക്കെതിരായ ഫൈനലിൽ ഡി മരിയ നിർണ്ണായക ഗോൾ നേടി (1-0).

2024 ജൂലൈ മുതൽ ഓഗസ്റ്റ് വരെയാണ് സമ്മർ ഒളിമ്പിക്സ് നടക്കുന്നത്. ഇത്തവണ നടക്കുന്ന ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള ശ്രമങ്ങളിലാണ് അർജന്റീന അണ്ടർ 23 ടീം.ഇത്തവണത്തെ ഒളിമ്പിക്സിന് അർജന്റീന ടീം യോഗ്യത നേടുകയാണെങ്കിൽ ലിയോ മെസ്സിയും ഡി മരിയയും ഒരു തവണ കൂടി ഒളിമ്പിക്സിൽ ബൂട്ട് കെട്ടും.അണ്ടർ 23 ടീമാണ് ഒളിമ്പിക്സ് ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കുക എന്നാണെങ്കിലും ടീമിൽ മൂന്ന് സീനിയർ താരങ്ങളെ ഉൾപ്പെടുത്താനുള്ള നിയമം ഒളിമ്പിക്സ് ഫുട്ബോളിലുണ്ട്. ഈ മൂന്ന് സീനിയർ താരങ്ങളുടെ ഒഴിവിലേക്ക് മെസ്സിയും ഡി മരിയയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2024 ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുശേഷം ആയിരിക്കും ഒളിമ്പിക്സ് ടൂർണമെന്റ് അരങ്ങേറുക. അർജന്റീനയുടെ ഒളിമ്പിക് ടീം ജനുവരി 22 തിങ്കളാഴ്ച്ച യോഗ്യതാ ഘട്ടം ആരംഭിക്കും. ചിലി, പരാഗ്വേ, ഉറുഗ്വേ, പെറു എന്നിവരാണ് എതിരാളികൾ.അതിനുശേഷം ഈ ഗ്രൂപ്പിലെ രണ്ട് മികച്ച ടീമുകൾ ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് ടീമുകളുമായി മറ്റൊരു ഗ്രൂപ്പ് രൂപീകരിക്കും. തെക്കേ അമേരിക്കയിൽ നിന്നുള്ള രണ്ട് ടീമുകൾ ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടും.

നിലവിൽ, ഉക്രെയ്ൻ, ഫ്രാൻസ്, സ്പെയിൻ, ഇസ്രായേൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഡൊമിനിക്കൻ റിപ്പബ്ലിക്, മൊറോക്കോ, ഈജിപ്ത്, മാലി, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ഇതിനകം ഒളിമ്പിക് ഗെയിംസിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

Rate this post